ഒറ്റ നോട്ടത്തിൽ ദുരന്തമെന്ന് തോന്നും, പക്ഷെ എത്തിയിരിക്കുന്നത് സുരക്ഷിത ടീമിൽ; ട്രോളുകൾക്കിടയിലും തിളങ്ങാൻ പോകുന്ന താരം അയാൾ മാത്രം

ബെൻ സ്റ്റോക്സ് എന്ന താരത്തെ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിലെടുത്തതുമായി ബന്ധപ്പെട്ട് കുറെ അഭിപ്രായങ്ങൾ സോഷ്യൽ ഉയരുന്നുണ്ട്. 2019 ഏകദിന ലോകകപ്പും ഈ അടുത്ത് നടന്ന ടി20 ലോകകപ്പും ഒറ്റയാൾ പോരാട്ടത്തിലൂടെ ജയിപ്പിച്ച സ്റ്റോക്സിനെ പോലെ ഒരു താരത്തെ അദ്ദേഹത്തിന്റെ ഐ.പി.എൽ നമ്പർ നോക്കി വിലയിരുർത്തുന്നത് ആത്മഹത്യാപരം ആയിരിക്കുമെന്ന് പറയുമ്പോൾ സ്റൊകേസിനെ 17 കോടി രൂപയിലധികം മുടക്കി ടീമിലെത്തിച്ചത് തെറ്റായ തീരുമാനം ആണെന്ന് മറ്റൊരു വിഭാഗം പറയുന്നു.

ടി20 ലോകകപ്പ് ജയിപ്പിച്ചെങ്കിലും ഫോർമാറ്റിൽ സ്റ്റോക്സ് ഒരു ദുരന്തം ആണെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മികച്ച ഓൾ റൗണ്ട് ബാറ്റ്സ്മാന് വേണ്ട കഴിവുകൾ ഉണ്ടെങ്കിലും അതൊന്നും നല്ല രീതിയിൽ ഉപയോഗിക്കാൻ താരത്തിന് സാധിച്ചിട്ടില്ല.

അതിനാൽ, ഈ സീസണിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന് വേണ്ടത് ഇതല്ല. കഴിഞ്ഞ സീസണിൽ ടീം ആകെ ദുരന്തമായതിനാൽ ഈ സീസണിൽ ധോണിയുടെ അവസാന സീസൺ എന്ന നിലയിൽ കിരീടത്തോടെ ഉള്ള യാത്രതയപ്പ് നൽകാനാണ് ടീം ശ്രമിക്കുന്നത്.

സാം കരൺ , കാമറൂൺ ഗ്രീൻ തുടങ്ങിയ ഓൾ റൗണ്ടറുമാർക്ക് ശ്രമം നടത്തിയെങ്കിലും സ്റ്റോക്സിനെ കിട്ടിയതിൽ ടീം സന്തോഷത്തിലാണ് . ധോണിയുടെ കീഴിൽ തകർകത്തടിക്കുന്ന താരത്തെ അവരെ സ്വപ്നം കാണുന്നു. പ്രത്യേകിച്ച് ധോണിക്ക് ശേഷം നായക നിരയിലേക്ക് ഉയർത്തി കാണിക്കാവുന്ന താരമെന്ന നിലയിൽ സ്റ്റോക്സ് ഒരു നല്ല വാങ്ങൽ തന്നെയാണ്.

Latest Stories

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്