ASIA CUP 2025: ഓപ്പറേഷൻ സിന്ദൂർ ഇൻ ക്രിക്കറ്റ്; നരേന്ദ്ര മോദിയുടെ ആശംസ കുറിപ്പ് വൈറൽ

2025 ഏഷ്യാ കപ്പ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലിൽ ചിരവൈരികളായ പാകിസ്ഥാനെ ഇന്ത്യ 5 വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ മുന്നോട്ടുവെച്ച 147 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. തിലക് വർമ്മയുടെ പ്രകടനമാണ് ഇന്ത്യയെ വിജയിത്തിലെത്തിച്ചത്.

തിലക് വർമ 53 പന്തിൽ 69* റൺസെടുത്ത് പുറത്താകാതെ നിന്നു., ശിവം ദുബെ (22 പന്തിൽ 33) , സഞ്ജു സാംസൺ (21 പന്തിൽ 24) എന്നിവരുടെ പ്രകടനവും ഇന്ത്യയ്ക്കു കരുത്തായി. ബോളിങ്ങിൽ ഇന്ത്യൻ താരങ്ങൾ ആദ്യം പതറിയെങ്കിലും പിന്നീട് സ്പിൻ ബോളർമാർ അവരുടെ കരുത്തുറ്റ മികവ് കാട്ടി. കുൽദീപ് യാദവ് 4 ഓവറിൽ 30 റൺസ് വഴങ്ങി 4 വിക്കറ്റുകൾ നേടി. വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, അക്‌സർ പട്ടേൽ എന്നിവർ 2 വിക്കറ്റുകൾ വീതവും വീഴ്ത്തി മത്സരം അനുകൂലമാക്കി.

ജയത്തിന് പിന്നാലെ ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശംസ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരിക്കുകയുമാണ്. ” ഓപ്പറേഷൻ സിന്ദൂർ ഇൻ ഗെയിംസ് ഫീൽഡ്. എല്ലാത്തിന്റെയും ഫലം ഒന്ന് തന്നെ – ഇന്ത്യ വിജയിച്ചു. ഇന്ത്യൻ ക്രിക്കറ്റ്റെഴ്സിന് അഭിനന്ദനങൾ” നരേന്ദ്ര മോദി കുറിച്ചു.

Latest Stories

ഡി എ സന്ദേശത്തിലെ ഹൈക്കോടതി വിധി: ഒരു ഗുഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിൽ പ്രതിപക്ഷത്തോട് തീര്‍ത്താല്‍ തീരാത്ത കടപ്പാട് ഉണ്ടെന്ന് മന്ത്രി എം. ബി. രാജേഷ്

രണ്ടാം പീഡനക്കേസ്: രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഭീഷണിപ്പെടുത്തി; ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന് പ്രോസിക്യൂഷൻ

'എസ്മ പ്രയോഗിക്കണം, ആശുപത്രി സേവനങ്ങള്‍ മുടങ്ങരുത്'; ശമ്പള വര്‍ധനവ് ആവശ്യപ്പെട്ടുള്ള നഴ്സുമാരുടെ സമരത്തിൽ ഇടപെട്ട് ഹൈക്കോടതി

'ആരും സ്വയം പ്രഖ്യാപനം നടത്തി സ്ഥാനാർത്ഥികളാകാൻ മുതിരരുത്'; കെ. സുധാകരന് മുന്നറിയിപ്പുമായി സണ്ണി ജോസഫ്

നെന്മാറ ഇരട്ടക്കൊല കേസ്: മൂന്ന് സാക്ഷികള്‍ മൊഴി മാറ്റി

ചോര കുടിക്കാൻ മറ്റാരെയും കിട്ടിയില്ലേ? അല്പം സ്‌നേഹം കാണിച്ചപ്പോൾ തന്നെ തിന്നത് രണ്ടു ദിവസമാണ്; ഇനി മാധ്യമങ്ങളോട് സംസാരിക്കില്ല : ഗണേഷ് കുമാർ

ആരോപണം ഗുരുതരം, ഗണേഷ് കുമാർ രാജി വച്ചില്ലെങ്കിൽ പുറത്താക്കണം: വി. ഡി സതീശൻ

പൊള്ളുന്ന ചൂട്! മദ്യം, കാപ്പി, ചായ തുടങ്ങിയവ പകൽ സമയത്ത് കുടിക്കരുത്; ജാഗ്രത നിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിൻറെ ചരിത്രം മാറും, അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത് : സീമ വിനീത്

മന്ത്രി കെ.ബി ഗണേഷ് കുമാർ രാജി വയ്ക്കില്ല; തീരുമാനം മുഖ്യമന്ത്രിയെ കണ്ടതിനു ശേഷം