ഈ മാസം ആരംഭിക്കുന്ന ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തിന് വേണ്ടി യുവ താരങ്ങളായ അഭിഷേക്ക് ശർമ്മയ്ക്കും ശുഭ്മാൻ ഗില്ലിനും ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ഓൾ റൗണ്ടർ യുവരാജ് സിങ്.
യുവരാജ് സിങ് പറയുന്നത് ഇങ്ങനെ:
‘ഞാൻ രണ്ട് പേരോടും ഗോൾഫ് കളിക്കാൻ പറഞ്ഞിട്ടുണ്ട്. പറയുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്യാറുണ്ട്. വളരെ തിരക്കേറിയതാണ് ഇക്കാലത്തെ ക്രിക്കറ്റ് കലണ്ടർ. അതുകൊണ്ട് സമയം കണ്ടെത്തുന്നത് എളുപ്പമല്ല. എന്നാലും ഐപിഎല്ലിന്റെ സമയത്ത് ഗോൾഫ് കളിക്കാനാകുന്നതാണ്,” യുവരാജ് പറഞ്ഞു.
‘എല്ലാം അവരുടെ തീരുമാനമാണ്. അവരാണ് ക്രിക്കറ്റിലെ ഇപ്പോഴത്തെ സൂപ്പർ താരങ്ങൾ. എന്താണ് തങ്ങളുടെ ക്രിക്കറ്റ് മെച്ചപ്പെടാൻ സഹായിക്കുക എന്നത് അവരാണ് തീരുമാനിക്കേണ്ടത്. ഗോൾഫ് അത്തരമൊരു കായിക ഇനമാണ്. ക്രിക്കറ്റ് താരങ്ങളെ മാത്രമല്ല എല്ലാ കായിക താരങ്ങളേയും ഗോൾഫ് കളിക്കാൻ ഞാൻ പ്രോത്സാഹിപ്പിക്കാൻ ആഗ്രഹിക്കുന്നു,’ യുവരാജ് സിങ് കൂട്ടിച്ചേർത്തു.