ഏത് വിധേയനെയും കളിച്ചു തോല്‍ക്കാന്‍ ലങ്ക ശ്രമിച്ചുവെങ്കിലും വിധിയെ തടുക്കാന്‍ അവര്‍ക്കായില്ല!

ഏത് വിധേയനെയും കളിച്ചു തോല്‍ക്കണമെന്ന് ലങ്ക ശ്രമിച്ചുവെങ്കിലും ഒടുക്കം വിജയം അവരെ തേടിയെത്തി. 30 ഓവറില്‍ 177 റണ്‍സില്‍ 2 വിക്കറ്റ് നഷ്ടവുമായി നില്‍കുമ്പോള്‍ എല്ലാവരും അനായസം ലങ്ക ജയിക്കുമെന്ന് കരുതി..

6 റണ്‍സ് ശരാശരിയില്‍ താഴെ മാത്രം മതി അവര്‍ക്ക് ജയിക്കാന്‍.. 12 ഓവറില്‍ ഏതാണ്ട് 65 റണ്‍സ്.. അങ്ങനെ നില്‍കുമ്പോള്‍ സെറ്റ് ബാറ്റരായ സമരവിക്രമ വെറുതെ ഇഫ്തിക്കറിന്റെ പന്തില്‍ സ്റ്റെപ് ഔട്ട് ചെയ്യുന്നു സ്റ്റമ്പ് ചെയ്യപ്പെടുന്നു.. പിന്നെ ഷാനക സ്വയം പ്രൊമോട്ട് ചെയ്ത് ബാറ്റിംഗിന് ഇറങ്ങുന്നു..

5 ഓവറുകള്‍ക്ക് അപ്പുറം കുശാല്‍ മെന്‍ഡിസ് ഔട്ട് ആവുന്നു.. വീണ്ടും ഇഫ്തിക്കാര്‍ ശ്രീലങ്കയുടെ വില്ലന്‍ ആയി.. 42 ബോളില്‍ 42 റണ്‍സ് വേണം എന്ന അവസ്ഥയിലാണ് അപ്പോള്‍… ശ്രീലങ്കയ്ക്ക് 4 ാം വിക്കെറ്റ് നഷ്ടപ്പെട്ടു.. സെറ്റ് ആയ ബാറ്റര്‍മാര്‍ അനാവശ്യ ഷോട്ട് കളിച്ചു ഔട്ട് ആവുന്നു.. പുതിയ ബാറ്റര്‍മാര്‍ക്ക് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്താനും കഴിയുന്നില്ല.. അങ്ങനെ ഇരിക്കെ 38 ആം ഓവറില്‍ ഇഫ്തിക്കറിനെ സിക്‌സ് അടിക്കാനുള്ള ശ്രമത്തില്‍ ക്യാപ്റ്റന്‍ ഷാനകയും ഔട്ട് ആവുന്നു.

അപ്പോഴെല്ലാം ഒരു വശത്ത് അസ്സലങ്ക നിലയുറപ്പിച്ചിരുന്നു.. 41 ആം ഓവറില്‍ ധനജ്ഞയ ഉയര്‍ത്തി അടിക്കാന്‍ നോക്കി ഷഹീനു വിക്കറ്റ് നല്‍കി മടങ്ങി. അടുത്ത പന്തില്‍ വെല്ലാലംഗയും ഔട്ട് ആയി.. 7 വിക്കറ്റുകള്‍ പോയ ലങ്ക പ്രഷറില്‍ വീഴാന്‍ തുടങ്ങി..

മധുഷന്‍ അവസാന ഓവറില്‍ അസ്സലങ്കയെ സ്‌ട്രൈക്കില്‍ എത്തിക്കാന്‍ ശ്രമിക്കുമ്പോള്‍ റണ്‍ ഔട്ട് ആവുന്നു.. ഒടുക്കം ഒരു ബൗണ്ടറിയും അവസാന പന്തില്‍ 2 റണ്‍സും ഓടിയെടുത്തു ശ്രീലങ്ക ലക്ഷ്യം കണ്ടു.. അനായാസമായി 40 ഓവറിനു മുന്നേ തീരേണ്ട കളി ആയിരുന്നു.. സ്വയം കുഴിയില്‍ വീണു പോയേനെ..

പാകിസ്ഥാന് പകരം ഈ കളി എതിരാളി ഇന്ത്യ ആയിരുന്നെങ്കില്‍ ലങ്ക ഈ കളി തോറ്റുപോയേനെ.. കഴിഞ്ഞ കളി നടന്നത് നമ്മള്‍ കണ്ടതല്ലേ.. ജയിക്കാന്‍ പറ്റുന്ന പൊസിഷനില്‍ നിന്നും തോല്‍ക്കണം എന്ന മനസ്സോടെ കളിക്കുന്നപോലെയാണ് പലപ്പോഴും തോന്നുന്നത്.. അസ്സലാങ്ക ഉണ്ടായതുകൊണ്ട് ജയിച്ചു.

എഴുത്ത്: ലോറന്‍സ് മാത്യു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക