ആധുനിക ക്രിക്കറ്റിലെ യുവ പേസര്‍മാരില്‍ ഏറ്റവും മികച്ചവന്‍; ഇംഗ്ലണ്ട് താരത്തെ പ്രശംസിച്ച് നെഹ്‌റ

ഇംഗ്ലണ്ട് യുവ പേസര്‍ ജോഫ്ര ആര്‍ച്ചറെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്റ. ആധുനിക ക്രിക്കറ്റിലെ യുവ പേസര്‍മാരില്‍ ഏറ്റവും മികച്ച താരമാണ് ആര്‍ച്ചറെന്ന് നെഹ്‌റ പറഞ്ഞു. ബുധനാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റിനെ മുന്‍നിര്‍ത്തി സംസാരിക്കവേയാണ് നെഹ്‌റ ഇക്കാര്യം പറഞ്ഞത്.

“ജോഫ്രാ ആര്‍ച്ചര്‍ പ്രതിഭാശാലിയാണ്. അവസാന രണ്ട് മൂന്ന് വര്‍ഷമായി നമ്മള്‍ കാണുന്ന പേസ് ബോളര്‍മാരില്‍ ഏറ്റവും മികച്ചവന്‍ ആര്‍ച്ചറാണ്. ആര്‍ച്ചര്‍ കായികക്ഷമത വീണ്ടെടുത്ത് ഫോമിലേക്കെത്തിയാല്‍ തീര്‍ച്ചയായും ഇംഗ്ലണ്ടിനത് വളരെ ഗുണം ചെയ്യും. ഇംഗ്ലണ്ടിന് പേസ് ബോളര്‍മാരുടെ കുറവില്ല. എന്നാല്‍ ഇവരെ വേണ്ടവിധം ഉപയോഗിക്കേണ്ടത് ജോ റൂട്ടാണ്.”

“ഉദാഹരണമായി പരിചയസമ്പന്നനായ സ്റ്റുവര്‍ട്ട് ബ്രോഡിന് രണ്ടാം ടെസ്റ്റില്‍ പ്രതീക്ഷിച്ച ഫോമിലേക്ക് ഉയരാനായില്ല. ആദ്യമത്സരം അവന്‍ കളിച്ചിരുന്നില്ല. രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ അവന്‍ ഫോമിലേക്കെത്തിയെങ്കിലും റൂട്ട് പന്തേല്‍പ്പിച്ചത് വളരെ വൈകിയാണ്” നെഹ്‌റ പറഞ്ഞു.

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം എന്നു ഖ്യാതിയുള്ള മൊട്ടേരയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. മൊട്ടേരയിലെ ആദ്യ രാജ്യാന്തര മത്സരമാണിത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെത്താന്‍ ഇന്ത്യയ്ക്കും ഇംഗ്ലണ്ടിനും മൊട്ടേരയിലെ 2 ടെസ്റ്റുകള്‍ നിര്‍ണായകമാണ്. ഇംഗ്ലണ്ടിന് ഇനിയുള്ള 2 ടെസ്റ്റുകളും ജയിക്കണമെന്നിരിക്കെ ഇന്ത്യയ്ക്ക് ഒന്നു ജയിച്ച് മറ്റൊന്ന് സമനിലയാക്കിയാലും മതി.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല