സിഡ്‌നിയിലെ ബാറ്റിംഗ് വെടിക്കെട്ട്; രാഹുലിനോട് മാപ്പ് പറഞ്ഞ് മാക്‌സ്‌വെല്‍

ഐ.പി.എല്‍ 13ാം സീസണിലെ മോശം പ്രകടനത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കേണ്ടി വന്ന താരങ്ങളിലൊരാളാണ് ഓസീസിന്റെ ഗ്ലെന്‍ മാക്സ്വെല്‍. 10.5 കോടിയുടെ വമ്പന്‍ തുകക്ക് പഞ്ചാബ് ടീമിലെത്തിയ മാക്‌സ്‌വെല്‍ ടീമിന് അഞ്ച് പൈസയ്ക്ക് ഉപകാരപ്പെട്ടില്ല. സീസണില്‍ ഒരു സിക്‌സ് പോലും താരത്തിന് നേടാനിയില്ല എന്നത് തന്നെ അതിന്റെ ഭീകര വ്യക്തമാക്കും. എന്നാല്‍ കളി സ്വന്തം തട്ടകത്തിലായപ്പോള്‍ മാക്‌സ്‌വെല്‍ തനിനിറം കാണിച്ചു.

ഇന്ത്യയ്‌ക്കെതിരെ ഇന്നലെ സിഡ്‌നിയില്‍ നടന്ന മത്സരത്തില്‍ തകര്‍പ്പന്‍ വെടിക്കെട്ട് പ്രകടനമാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. അതും പഞ്ചാബ് നായകന്‍ കെ.എല്‍ രാഹുലിനെ സാക്ഷിയാക്കി. രാഹുലിനെ വിക്കറ്റിന് പിന്നില്‍ സാക്ഷി നിര്‍ത്തി മാക്‌സ്‌വെല്‍ 19 പന്തില്‍ മൂന്ന് സിക്‌സിന്റെയും അഞ്ച് ഫോറിന്റെയും അകമ്പടിയില്‍ അടിച്ചെടുത്തത് 47 റണ്‍സാണ്.

മാക്‌സ്‌വെല്ലിന്റെ മിന്നുംപ്രകടനം ട്രോളന്മാര്‍ക്കും ചാകരയായി. മാക്‌സ്‌വെല്ലിന്റെ പ്രകടനം കാണുന്ന രാഹുലിന്റെ മുഖഭാവമാണ് കാര്യമായി ട്രോളുകളില്‍ നിറഞ്ഞത്. ഇത്തരം ഒരു ട്രോള്‍ ട്വിറ്ററില്‍ പഞ്ചാബ് ടീമിലെ സഹതാരം ജിമ്മി നീഷം മാക്‌സ്‌വെല്ലിന്റെ ശ്രദ്ധയില്‍ പെടുത്തി. “ബാറ്റുചെയ്യുമ്പോള്‍ ഞാന്‍ കെ.എല്‍ രാഹുലിനോട് മാപ്പു ചോദിച്ചെന്നായിരുന്നു” ഇതിന് താഴെ മാക്‌സ്‌വെല്‍ കമന്റ് ചെയ്തത്.

ഐ.പി.എല്ലില്‍ 13 മത്സരങ്ങളില്‍നിന്ന് 103 റണ്‍സ് മാത്രമാണ് മാക്സ്വെല്ലിന് ആകെ നേടാനായത്. 32 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഇന്നലെ വെസ്റ്റിന്‍ഡീസുമായുള്ള മത്സരത്തില്‍ 24 പന്തില്‍ 48 റണ്‍സുമായി ജിമ്മി നീഷവും തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്.

Latest Stories

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി നാലു പേർക്ക് സൂര്യാതപമേറ്റു; താപനില മുന്നറിയിപ്പ് തുടരുന്നു

മുണ്ടത്തിക്കോട് അപകടം; പുതുപ്പള്ളി പള്ളി പെരുന്നാളിൽ വെടിക്കെട്ട് ഒഴിവാക്കി

'ഇറാൻ യുദ്ധം ജയിക്കുന്നതിൽ നിന്ന് തടയാൻ വെടിവെയ്പ്പിനാകില്ല, അക്രമി മാനസിക സ്ഥിരതയുള്ള ആളല്ല : ഡൊണാൾഡ് ട്രംപ്

ബിജെപിയിലേക്ക് കൂറുമാറിയ ഏഴ് എംപിമാരെ അയോഗ്യരാക്കണം; രാജ്യസഭ ചെയർമാന് കത്തു നൽകി എഎപി

സംസ്ഥാനത്ത് പാമ്പുകടിയേറ്റ് ഇന്ന് രണ്ടാമതും മരണം; ഇടുക്കിയിൽ വയോധിക മരിച്ചു

“കണ്ണടഞ്ഞ ക്യാമറ, തുടരുന്ന ലോകം: രഘുറായിയുടെ ദൃശ്യജീവിതം”

കടുത്ത വെയിലിനെ അവഗണിച്ച് പൂരനഗരിയിലേക്ക് ജനസാഗരം; വെടിക്കെട്ടില്ലാതെ, നിയന്ത്രണങ്ങളോടെ തൃശൂർ പൂരം

'പോടാ പുല്ലേ പൊലീസേ' മുദ്രാവാക്യം; ആർ. ശ്രീലേഖയെ ചോദ്യം ചെയ്യാനായി ഹാജരാകാൻ നോട്ടീസ് നൽകും

സംസ്ഥാനത്ത് ഇന്നും ഉഷ്ണതരംഗ മുന്നറിയിപ്പ്; അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ഒരു സന്ധ്യയുടെ വെളിച്ചത്തിൽ: ഗുരുസ്മരണം