ജഡേജക്കും അശ്വിനും മാർക്ക് ചെയ്യാൻ പറ്റാത്ത ഏത് ബാറ്റ്‌സ്മാനാടാ ലോകത്തിൽ ഉള്ളത്, ചീട്ടുകൊട്ടാരം പോലെ വീണ് ഓസ്ട്രേലിയ; ഇന്ത്യക്ക് മികച്ച തുടക്കം

ഇതാണോ നീയൊക്കെ ഹോം വർക്ക് ചെയ്ത വന്നിട്ട് ഞങ്ങളെ തകർക്കുമെന്ന് പറഞ്ഞത്, ഓസ്‌ട്രേലിയയുടെ ആദ്യ ഇന്നിംഗ്സ് അതിവേഗം അവസാനിച്ചതിന് ശേഷം ഇരുവരും ഓസ്‌ട്രേലിയൻ താരങ്ങളോട് പറഞ്ഞിട്ടുണ്ടാകുക. കാരണം അത്ര മികച്ച രീതിയിലാണ് ഇരുവരും ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാന്മാരുടെ മേൽ ആധിപത്യം നേടിയത്. സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഇടക്ക് ഒന്ന് വിറപ്പിച്ചെങ്കിലും ഇന്ത്യ ആദ്യ ദിനം തന്നെ ഓസ്‌ട്രേലിയയുടെ മേൽ ആധിപത്യം നേടിയിരിക്കുകയാണ്. വെറും 177 റൺസിനാണ് ഓസ്ട്രേലിയ പുറത്തായത്. തന്റെ മടങ്ങിവരവിൽ താൻ പഴയ ജഡേജ ലോകത്തിന് മുന്നിൽ കാണിച്ചുകൊടുക്കാനും താരത്തിനായി.  മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്.

മത്സരത്തിന്റെ ആദ്യ പകുതി

ഈ ബോർഡർ ഗവാസ്‌ക്കർ ട്രോഫി ആരംഭിക്കുന്നതിന് മുമ്പ് ഓസ്‌ട്രേലിയൻ താരങ്ങൾ ഒരുപക്ഷെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത പേരായിരിക്കും അശ്വിന്റെ. അവനെ എങ്ങനെ നേരിടണം എന്ന് ഞങ്ങൾക്ക് അറിയാം എന്ന് അവർ പല തവണ ആവർത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ പഠിച്ചുകൊണ്ടുവന്ന സിലബസ് അല്ല പരീക്ഷക്ക് വന്നത് എന്ന് പറഞ്ഞപോലെ ആദ്യ ടെസ്റ്റിൽ ടോസ് നേടി ഇന്ത്യൻ പേസ് ആക്രമണത്തെ ആക്രമിക്കാൻ ഇരുന്ന ഓസ്‌ട്രേലിയക്ക് പിഴച്ചു, ഓപ്പണറുമാർ റാൻഡ് പേരും ദാ വന്നു ദേ പോയി എന്നാ പറയുന്ന പോലെ മടങ്ങി. ഖവാജയെ സിറാജ് മടക്കിയപ്പോൾ വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഇരട്ടി പ്രഹരം ഏൽപ്പിച്ചു.

ഒരു ബോർഡർ ഗവാസ്‌ക്കർ ട്രോഫിയുടെ എല്ലാ വാശിയും തുടക്കം മുതൽ കാണാൻ സാധിക്കുന്ന മത്സരത്തിൽ തന്റെ ആദ്യ ഓവറിന്റെ ആദ്യ പന്തിലാണ് സിറാജ് ഖവാജയെ എൽ. ബി കുടുക്കി മടക്കിയത്. തൊട്ടുപിന്നാലെ തന്റെ രണ്ടാം ഓവറിലെ ആദ്യ എന്തിൽ മനോഹരമായ ഒരു ബോളിലൂടെ അപകടകാരി വാർണറുടെ സ്റ്റമ്പ് തെറിപ്പിച്ച് ഷമിയും കൂടി ചേർന്നപ്പോൾ ഇന്ത്യ ആഗ്രഹിച്ച തുടക്കം തന്നെ കിട്ടി.

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട്

സ്മിത്ത്- ലബുഷാഗ്‌നെ കൂട്ടുകെട്ട് ഓസ്ട്രേലിയ ആഗ്രഹിച്ച പോലെ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്ന കാഴ്ചയാണ് കണ്ടത്. ലബുഷാഗ്‌നെ ആക്രമിച്ചപ്പോൾ സ്മിത്ത് നല്ല പ്രതിരോധം തീർത്തു. ഇതിനിടയിൽ സ്മിത്തിനെ മടക്കാൻ കിട്ടിയ രണ്ട് അവസരങ്ങൾ ടീം പാഴാക്കുകയും ചെയ്തു. ഇരുവരും ചേർന്നുള്ള കൂട്ടുകെട്ട് അപകടം വിതക്കുമെന്ന ഘട്ടം വന്നപ്പോഴാണ് ജഡേജ അവതരിച്ചത്. ആക്രമിക്കാൻ ക്രീസ് വിട്ടിറങ്ങിയ ലബുഷാഗ്‌നെക്ക് 49(123) പിഴച്ചു, കെ.എസ് ഭാരത്തിന്റെ മിന്നൽ സ്റ്റമ്പിങ്ങിൽ താരം പുറത്ത്. അടുത്ത പന്തിൽ മാറ്റ് റെൻഷൗയെ ജഡേജ കുടുക്കി, എൽ ബിയിൽ താരം പുറത്ത്. പെട്ടെന്നുള്ള പതർച്ച ഓസ്ട്രേലിയ കരുതിയില്ല. ആ സമ്മർദ്ദം പിന്നീടും തുടർന്ന ജഡേജ അടുത്ത ഓവറിൽ സ്മിത്തിനെ (37) മനോഹരമായ പന്തിൽ പ്രതിരോധം തകർത്തതോടെ മടക്കിയതോടെ ഓസ്ട്രേലിയ തകർന്നു.

അശ്വിനും ഒപ്പം ചേർന്നപ്പോൾ പൂർത്തിയായി

സ്മിത്ത് പുറത്തായ ശേഷം ഹാൻഡ്‌സ്‌കോപ്- അലക്സ് കാരി സഖ്യം ഓസ്‌ട്രേലിയയുടെ സ്കോർ ബോർഡ് പതുക്കെ ഉയർത്താൻ തുടങ്ങി, എന്നാൽ ടെസ്റ്റിൽ തന്റെ 450 വിക്കറ്റുകൾ എന്ന നേട്ടത്തിന് ഒരെണ്ണം അകലെ ആയിരുന്ന അശ്വിൻ കാരിയെ വീഴ്ത്തി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നെ ആർക്കും ചലനം ഉണ്ടക്കാൻ സാധിച്ചില്ല. ഹാൻഡ്‌സ്‌കോപ് ഒന്ന് പൊരുതി നോക്കിയെങ്കിലും അധികം ആയുസ് ഉണ്ടായിരുന്നില്ല. ജഡേജ അഞ്ചും അശ്വിൻ മൂന്നും സിറാജ് ഷമി എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി തിളങ്ങി..

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ