ക്രിക്കറ്റില്‍ ഒരു കോച്ചിന് എന്ത് പ്രാധാന്യമാണ് ഉള്ളതെന്ന ചോദ്യത്തിന് ഉത്തരം

മാധവ് അക്ഷയ്

ക്രിക്കറ്റില്‍ ഒരു കോച്ചിന് എന്ത് പ്രാധാന്യമാണ് ഉള്ളെതെന്ന ചോദ്യത്തിന് ഉത്തരമാണ് നിലവിലെ ശ്രീലങ്കന്‍ പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡ്. ഏഷ്യ കപ്പ് തുടങ്ങുന്നതിന് മുന്‍പ് അഫ്ഗാന് താഴെ ആയിരിന്നു ക്രിക്കറ്റ് പ്രേമികള്‍ ശ്രീലങ്കയ്ക്ക് നല്‍കിയിയിരുന്ന സ്ഥാനം ഒരുപക്ഷേ ശ്രീലങ്കന്‍ ആരാധകര്‍പോലും ഗ്രൂപ്പ് ഘട്ടം കടക്കില്ല എന്ന് വിധിയെഴുതിയ ടീം.

കേവലം 11 ചെറുപ്പക്കാര്‍ മാത്രമായിരുന്ന അവര്‍ ഇന്ന് ഒരു ക്രിക്കറ്റ് ടീം ആയി മാറിയിരിക്കുന്നു പ്രതിഭാ ധാരാളിത്തം ഉണ്ടായിരുന്നിട്ടും മുന്നില്‍ നിന്ന് നയിക്കാനും ധൈര്യം നല്‍കാനും ആരുമില്ലാതിരുന്നത് മാത്രമായിരിന്നു അവരുടെ പ്രശ്നം. അത് കൃത്യമായി മനസിലാക്കിയതാണ് വുഡ് എന്ന പരിശീലകന്റെ വിജയം.

പണ്ടെപ്പോഴോ മറന്ന ആക്രമണ ക്രിക്കറ്റിലേക്ക് ഒരുകൂട്ടം യുവാക്കളെ തിരികെ കൊണ്ടുവരാന്‍ വുഡിന് കഴിഞ്ഞു. കുറഞ്ഞ നാളുകള്‍ കൊണ്ട് എന്ത് അത്ഭുതമാണ് അയാള്‍ പ്രവര്‍ത്തിച്ചത് എന്നറിയില്ല. ഈ അടുത്ത കാലത്ത് ശ്രീലങ്കന്‍ ടീമിനെ ഇത്രയധികം ആത്മവിശ്വാസത്തോടെ കണ്ടിട്ടില്ല ജയം മാത്രമാണ് അവരുടെ ലക്ഷ്യം അതിനുവേണ്ടി 11 പേരും ഒരുപോലെ കഠിനാധ്വാനം ചെയ്യുന്നു ഒന്നോ രണ്ടോ പേരുകളില്‍ ഒതുങ്ങാതെ ഒരു ടീം വര്‍ക്കിന്റെ വിജയമാണ് അവര്‍ നേടുന്നത് ഒരാള്‍ വീണുപോകുമ്പോള്‍ അടുത്തയാള്‍ ടീമിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു മുന്നിലേക്ക് വരുന്നു.

ഏതൊരു ക്രിക്കറ്റ് ആരാധകനെയും സന്തോഷിപ്പിക്കുന്നതാണ് ശ്രീലങ്കയുടെ തിരിച്ചുവരവ്. ഇപ്പോള്‍ അവര്‍ക്കായി തന്ത്രം മെനയാന്‍ ഒരു ചാണക്യന്‍ ഉണ്ട് അത് ഭംഗിയായി അവതരിപ്പിക്കുവാന്‍ ഒരു ക്യാപ്റ്റന്‍ ഉണ്ട് ജയത്തിന് വേണ്ടി കഠിനാധ്വാനം ചെയ്യുന്ന ഒരുകൂട്ടം ചെറുപ്പക്കാരുണ്ട് വരുന്ന ടൂര്‍ണമെന്റുകളില്‍ മറ്റു രാജ്യങ്ങള്‍ വളരെയധികം ശ്രദ്ധയോടെ സമീപിക്കണം ഈ സിംഹള വീര്യത്തെ. ഒടുവില്‍ ഏഷ്യകപ്പ് ഈ ടൂര്‍ണമെന്റിലെ ഏറ്റവും അര്‍ഹമായ കൈകളിലേക്കെത്തിയിരിക്കുന്നു

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ