ഇതൊക്കെ എങ്ങനെ സാധിക്കുന്നു..!, ആശ്ചര്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ താരം

ഉംറാന്‍ മാലിക്കിന് എങ്ങനെയാണ് ഇത്ര വേഗത്തില്‍ പന്തെറിയാന്‍ കഴിയുന്നത് എന്നതില്‍ ആശ്ചര്യപ്പെട്ട് ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്റിച്ച് നോര്‍ട്ട്‌ജെ. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഈ സീസണില്‍ ഇന്ത്യയുടെ ഏറ്റവും വേഗതയേറിയ ബോളര്‍ മാലിക് ആയിരുന്നു. സണ്‍റൈസേഴ്‌സിനായി സ്ഥിരമായി 150 കിലോമീറ്റര്‍ വേഗതയിലാണ് താരം ബോള്‍ ചെയ്തത്. ഐപിഎല്‍ 2022 സീസണിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ഡെലിവറിയും ഈ 23 കാരന്റേതായിരുന്നു.

‘ഉംറാന്‍ മാലിക് വളരെ നല്ല ബോളറാണ് വളരെ വേഗത്തില്‍ എറിയുന്നവന്‍. തനിക്ക് ചെയ്യാന്‍ കഴിയുന്നത് അദ്ദേഹം കാണിച്ചുതന്നിട്ടുണ്ട്. അവന് വേഗത കണ്ടെത്താനായാല്‍ അവനു നല്ലത്. അതുപോലെ എനിക്കും. ഏറ്റവും വേഗതയേറിയ പന്ത് എറിയാന്‍ ഞങ്ങള്‍ മത്സരിക്കുന്ന ഘട്ടത്തിലാണെന്ന് ഞാന്‍ കരുതുന്നില്ല. മത്സരം വിജയിക്കുകയും അതിന് മികച്ച സംഭാവന നല്‍കാന്‍ ശ്രമിക്കുന്നതിലുമാണ് ശ്രദ്ധ’ നോര്‍ട്ട്‌ജെ പറഞ്ഞു.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 ടീമിലുണ്ടെങ്കിലും ഉമ്രാന് ഇത് വരെ പ്ലെയിംഗ് ഇലവനില്‍ ഇടംകിട്ടിയിട്ടില്ല. ആവേഷ് ഖാന് ആദ്യ മൂന്ന് മത്സരത്തിലും കാര്യമായ ചലനം സൃഷ്ടിക്കാനാവാത്തതിനാല്‍ താരം പുറത്തുപോയി ഉമ്രാന്‍ മാലിക് ടീമിലിടം പിടിച്ചേക്കുമെന്നാണ് കരുതുന്നത്.

ഇന്ത്യന്‍ ടീമിന് വേഗതയില്‍ ബോളെറിയുന്ന താരങ്ങളുടെ അഭാവം ഉണ്ടെന്നിരിക്കെ ഉമ്രാന്റെ വരവ് ടീമിന് നിര്‍ണായക ശക്തിയാകും. തുടര്‍ച്ചയായി 150 പ്ലസ് വേഗത്തില്‍ ബോളെറിയുന്ന താരം നെറ്റ്‌സ് പരിശീലനത്തില്‍ 167 വേഗം കുറിച്ച് ഞെട്ടിച്ചിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി