ക്രിക്കറ്റിൽ വീണ്ടും ഞെട്ടിക്കുന്ന സംഭവം; കളിക്കാൻ താരങ്ങൾ ഇല്ല, അവസാനം പരിശീലകൻ തന്നെ കളത്തിലേക്ക് ഇറങ്ങേണ്ടി വന്നു; സംഭവം വൈറൽ

ഓസ്‌ട്രേലിയൻ മുൻ താരം ഡാൻ ക്രിസ്റ്റിയൻ കഴിഞ്ഞ വർഷമാണ് തന്റെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. അദ്ദേഹം ഇപ്പോൾ ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ലീഗ് ആയ ബിഗ് ബാഷിൽ സിഡ്നി തണ്ടറിന്റെ അസിസ്റ്റൻ കോച്ച് ആയി പ്രവർത്തിക്കുകയാണ്.

സിഡ്‌നി തണ്ടേഴ്സിലെ താരങ്ങൾക്ക് പലരും പരിക്കിന്റെ പിടിയിലാണ്. ഈ അവസ്ഥ വന്നപ്പോഴാണ് 41 കാരനായ ക്രിസ്റ്റിയൻ കളത്തിലേക്ക് ഇറങ്ങിയത്. വെടിക്കെട്ട് പ്രകടനം കൊണ്ട് മികച്ച ക്യാമിയോ ആണ് താരം നടത്തിയത്. ഓസ്ട്രേലിയയിലെ ആഭ്യന്തര ടി-20 ലീഗായ ബിഗ് ബാഷ് ലീഗിലാണ് വളരെ കൗതുകകരമായ സംഭവം അരങ്ങേറിയത്. ബ്രിസ്‌ബേന്‍ ഹീറ്റിനെതിരായ മത്സരത്തിൽ ബാറ്റ് കൊണ്ടും ബോൾ കൊണ്ടും മികച്ച പ്രകടനം പുറത്തെടുക്കാൻ താരത്തിന് സാധിച്ചു.

എട്ടാമനായി പുറത്തിറങ്ങിയ താരം 15 പന്തിൽ 23 റൺസ് നേടി. ഇതോടെ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 173 റൺസ് ആണ് സിഡ്‌നി തണ്ടർ നേടിയത്. ബോളിങ്ങിൽ ആകട്ടെ 25 റൺസ് വഴങ്ങി ഒരു വിക്കറ്റും ക്രിസ്റ്റിയൻ സ്വന്തമാക്കി.

Latest Stories

തേവര പാലത്തില്‍ ലോറി നിയന്ത്രണം വിട്ട് അപകടം; പാലത്തിന്റെ കൈവരി തകര്‍ത്ത് തൂങ്ങിക്കിടന്ന് ലോറി; ഉയർത്താനുള്ള ശ്രമങ്ങള്‍ തുടരുന്നു

സൗജന്യ യാത്രയിൽ തർക്കം; പണം മുൻകൂർ വേണമെന്ന് കെഎസ്ആർടിസി, ചെലവായ തുക മാസാവസാനം നൽകാമെന്ന് സർക്കാർ

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ