മറ്റൊരു ഇതിഹാസം കൂടെ സിംഹാസനം ഒഴിയുന്നു; ഇന്ത്യൻ ആരാധകർക്ക് നിരാശ; ആരൊക്കെ ആകും പകരക്കാർ

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ഇൻഡ്യൻ ടി-20 ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു. വിരാട് കോലിക്കും രോഹിത് ശർമയ്ക്കും പിന്നാലെയാണ് താരം തന്റെ പടിയിറക്കം പ്രഖ്യാപിച്ചത്. ഇവർ 3 പേരും അടങ്ങുന്ന ഇന്ത്യൻ ടീമിനെ മറ്റു ടീമുകൾ ഭയപ്പെട്ടിരുന്നു. മത്സരത്തിന്റെ തുടക്കം രോഹിതും വിരാടും ഗംഭീരമാക്കുമ്പോൾ അവസാനം എതിർ ബോളേഴ്സിനെ നിലം പരിശാക്കിയിരുന്നത് ജഡേജയായിരുന്നു. 2009 ഇൽ ആയിരുന്നു ടി-20 ഫോർമാറ്റിൽ ശ്രീലങ്കയ്ക്ക് എതിരെ ജഡേജ ആദ്യമായി ഇന്ത്യൻ കുപ്പായം അണിഞ്ഞത്.

രവീന്ദ്ര ജഡേജ ഇൻസ്റ്റാഗ്രാമിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത് ഇങ്ങനെ:

” കൃതജ്ഞതയോടെയാണ് ട്വന്റി20 രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിട പറയുന്നത്. രാജ്യത്തിനായി എന്റെ ഏറ്റവും മികച്ച പ്രകടനമാണ് ഞാൻ എപ്പോഴും നൽകുന്നത്. ക്രിക്കറ്റിലെ മറ്റു ഫോർമാറ്റുകളിൽ തുടരും. എന്നെ പ്രോത്സാഹിപ്പിച്ച ഇന്ത്യൻ ആരാധകരോടുള്ള നന്ദി രേഖപെടുത്തുന്നു.
രവീന്ദ്ര ജഡേജ പറഞ്ഞു.

താരം 74 മത്സരങ്ങൾ ഇന്ത്യയ്ക്കായി ടി 20 യിൽ കളിച്ചിട്ടുണ്ട്. അതിൽ നിന്നുമായി 515 റൺസും 54 വിക്കറ്റുകളും നേടി. 6 ടി-20 ലോകകപ്പിൽ ജഡേജയുടെ പങ്കാളിത്തം വലുതായിരുന്നു. ഇന്ത്യൻ ടീമിന്റെ ഏറ്റവും മികച്ച ഫീൽഡറുമാരിൽ മുൻ പന്തിയിൽ നിൽക്കുന്ന താരം ആണ് രവീന്ദ്ര ജഡേജ. ടെസ്റ്റ്, ഏകദിനം, ടി 20 എന്ന് ഈ ഫോർമാറ്റുകളിൽ ഇന്ത്യയുടെ വിശ്വസ്തനായ ഓൾറൗണ്ടർ അദ്ദേഹം ആണ്. നിലവിൽ ടി 20 യിൽ നിന്ന് മാത്രമേ താരം വിരമിക്കൽ പ്രഖ്യാപിച്ചിട്ടുള്ളു. ബാക്കി ഉള്ള ഫോർമാറ്റുകളിൽ തന്റെ സജീവ പങ്കാളിത്തം ഉണ്ടാകും എന്ന് പറഞ്ഞിട്ടുണ്ട് അദ്ദേഹം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ