ക്രിക്കറ്റിലെ മറ്റൊരു വനിതാ സൂപ്പര്‍ താരം കൂടി ഐ.പി.എല്ലിലേക്ക് വരുന്നു ; സാമൂഹ്യ മാധ്യമങ്ങളില്‍ ആഘോഷിച്ച് ആരാധകര്‍

കഴിഞ്ഞ രണ്ടു സീസണുകളിലായി ഐപിഎല്ലിലെ അസാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയയായ ഒരു താരം കൂടി ഐപിഎല്‍ ഈ സീസണില്‍ മൈതാനത്തേക്ക് തിരിച്ചെത്തുന്നു. സ്‌പോര്‍ട്‌സ് ആങ്കറിംഗ് കൊണ്ട് ശ്രദ്ധേയയായി മാറിയ ഗ്‌ളാമറസ് താരം മായാണ്ടി ലാംഗറാണ് ഐപിഎല്ലിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നത്. ഐപിഎല്ലിലെ അവതാരകയാകാന്‍ താരം തിരിച്ചെത്തുന്നത് ആരാധകര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഘോഷമാക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ഒരു ദശകമായി സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ക്രിക്കറ്റ് ഷോയിലെ സജീവ സാന്നിദ്ധ്യമാണ് ലാംഗര്‍.

ഇന്ത്യന്‍ ക്രിക്കറ്റതാരവും ഓള്‍റൗണ്ടറുമായ സ്റ്റുവര്‍ട്ട് ബിന്നിയുടെ ഭാര്യയായ മായണ്ടി ലാംഗര്‍ കുട്ടിയുണ്ടായതിനെ തുടര്‍ന്നായിരുന്നു കഴിഞ്ഞ രണ്ടു സീസണില്‍ മാറി നിന്നത്. തന്റെ തിരിച്ചുവരവിനെക്കുറിച്ച് താരം തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്. ഐപിഎല്‍ 2020 ഷെഡ്യൂളിന്റെ സമയത്ത് താന്‍ പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ആയിരുന്നെന്നും കുറിച്ചു. മായാണ്ടി ലാംഗര്‍ കൂടി തിരിച്ചുവരുന്നതോടെ സ്റ്റാര്‍ സ്‌പോര്‍ട്‌സ് ഐപിഎല്ലിനായി നിയോഗിച്ചിരിക്കുന്ന ആങ്കറിംഗ് പാനല്‍ കൂടുതല്‍ കരുത്തുറ്റതായി മാറും.

ഈ സീസണില്‍ ഐപിഎല്ലില്‍ 70 ലീഗ് മത്സരങ്ങളുണ്ട്. ഗുജറാത്ത് ടൈറ്റന്‍സും ലക്‌നൗ സൂപ്പര്‍ജയന്റ്‌സുമാണ് പുതിയ രണ്ടു ഫ്രാഞ്ചൈസികള്‍. മുംബൈയിലും പൂനെയിലുമായുള്ള സ്‌റ്റേഡിയങ്ങളലാണ് മത്സരങ്ങള്‍ നടക്കുക. മത്സരങ്ങള്‍ക്ക് 25 ശതമാനം കാണികളെ ആയിരിക്കും കയറ്റുക എന്നാണ് വിവരം.

Latest Stories

പശ്ചിമേഷ്യയിൽ യുദ്ധം അവസാനിക്കുന്നു; ഇറാനുമായുള്ള സമാധാന കരാറിൽ ധാരണയിലെത്തിയതായി ഡോണൾഡ് ട്രംപ്

WOMEN'S T20 WORLD CUP: ബാറ്റ് കൊണ്ടും ബോൾ കൊണ്ടും പാകിസ്താനെ കറക്കി വീഴ്ത്തി ഇന്ത്യ; ജയം 64 റൺസിന്‌

ഗോൾമഴയിൽ മുങ്ങി കുറസാവോ; 7-1 ന് ജർമനിക്ക് ജയം

ശബരിമല സ്വർണക്കൊള്ള: സന്നിധാനത്ത് പരിശോധനയ്ക്ക് എസ്ഐടി; പ്രഭാമണ്ഡലം അടക്കം ഇളക്കി പരിശോധന നടത്തും

'കാൻസർ ഇപ്പോൾ മൂന്നാം സ്റ്റേജിൽ, പൈസ വേണം, അതാണ് തെറി കേട്ടിട്ടും സബ്സ്ക്രിപ്ഷനുമായി പോയത്; വിവരം അറിഞ്ഞിട്ടും കിച്ചു ഇതുവരെ വിളിച്ചിട്ടില്ല: രേണു സുധി

സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

'ഇനി കണ്ണടയുടെ ആവശ്യമില്ല'; മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകി പിണറായി വിജയൻ

മന്ത്രി കെ മുരളീധരൻ നടത്തിയ വാർത്താ സമ്മേളനത്തിന് താഴെ വിദ്വേഷ കമൻ്റ് ഇട്ടു; സിപിഐഎം പ്രവർത്തകനെതിരെ കേസ്

അതിർത്തി ജില്ലകളിലെ ജനസംഖ്യാ മാറ്റം നേരിട്ട് പരിശോധിക്കാൻ ഉന്നതതല സമിതി എത്തും; നിർദ്ദേശം നൽകി അമിത് ഷാ

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വിസിമാരും കേരളത്തോട് മാപ്പ് പറയണം; വൈസ് ചാൻസലർമാർക്ക് ഉണ്ടായത് ഗുരുതരമായ വീഴ്ച : മുഖ്യമന്ത്രി