ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് വീണ്ടും കാറപകടം; മുന്‍ താരത്തിന് ഗുരുതര പരിക്ക്, ഭാര്യ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു

മുന്‍ വിദര്‍ഭ ക്യാപ്റ്റനും പരിശീലകനുമായ പ്രവീണ്‍ ഹിംഗാനിക്കറും ഭാര്യയും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. അപകടത്തില്‍ ഹിംഗനിക്കറുടെ ഭാര്യ സുവര്‍ണ (52) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. താരത്തിന് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്തിന്‍റെ കാറപകട വാര്‍ത്ത ക്രിക്കറ്റ് പ്രേമികള്‍ മറന്ന് തുടങ്ങും മുമ്പാണ് ഈ അപകടവാര്‍ത്തയും എത്തുന്നത്.

മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സമൃദ്ധി എക്സ്പ്രസ് വേയില്‍ വെച്ചാണ് അപകടം. ഹിംഗനിക്കറും ഭാര്യയും സഞ്ചരിച്ച കാര്‍ എക്‌സ്പ്രസ് വേയില്‍ തെറ്റായി പാര്‍ക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിക്കുകയായിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ മെഹ്കര്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

‘ഹൈവേയില്‍ തെറ്റായ രീതിയിലാണ് ട്രക്ക് പാര്‍ക്ക് ചെയ്തിരുന്നത്. ട്രക്ക് നീങ്ങുന്നില്ലെന്ന് കണ്ടെത്തുന്നതില്‍ ഹിംഗനിക്കര്‍ പരാജയപ്പെടുകയും പിന്നില്‍ നിന്ന് ഇടിക്കുകയുമായിരുന്നു. ട്രക്ക് ഡ്രൈവര്‍ക്കെതിരെ ഞങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.’ മെഹ്കര്‍ പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടര്‍ അമര്‍ നഗ്രെയെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

2018 മുതല്‍ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡുമായി (ബിസിബി) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഹിംഗാനിക്കര്‍ നിലവില്‍ ബിസിബിയുടെ ചീഫ് ക്യൂറേറ്ററാണ്. 2016 ജൂലൈയില്‍ ബിസിസിഐ നടത്തിയ ലെവല്‍-1 കോഴ്സ് പൂര്‍ത്തിയാക്കിയ 12 ക്യൂറേറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.

ഹിംഗനിക്കറുടെ മേല്‍നോട്ടത്തില്‍, സഹൂര്‍ അഹമ്മദ് ചൗധരി സ്റ്റേഡിയം, ചാട്ടോഗ്രാം, കോക്‌സ് ബസാര്‍ സ്റ്റേഡിയങ്ങള്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള പിച്ചുകളും ഔട്ട്ഫീല്‍ഡുകളും വികസിപ്പിച്ചെടുത്തു.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്