ചേട്ടന്‍ മുംബൈ അധോലോകത്തെ ഷാര്‍പ്പ് ഷൂട്ടര്‍, സച്ചിനെയും കാംബ്ലിയെയും കടത്തിവെട്ടിയവന്‍ ചേരിയിലൊതുങ്ങി!

മുഹമ്മദ് യാഷിഖ്

അനില്‍ ഗുരാവിന്റെ കഥ, ഒരാളുടെ ജീവിത വിജയത്തില്‍ അയാളുടെ കുടുംബം വഹിക്കുന്നു പങ്ക് എത്ര വലുതാണെന്ന് മനസിലാക്കി തരുന്ന കഥ.

മുംബൈ അണ്ടര്‍ 19 ടീമില്‍ അനില്‍ ഗുരാവ് എന്ന ഒരു ബാറ്റര്‍ ഉണ്ടായിരുന്നു. ഏത് ബൗളറേയും അടിച്ചു പരത്തുന്ന സൂപ്പര്‍ ബാറ്റര്‍. അവനെ സഹ കളിക്കാര്‍ വിളിച്ചിരുന്നത് മുംബൈയുടെ വിവിയന്‍ റിച്ചാര്‍ഡ്സ് എന്നായിരുന്നു.

एक हादसा... नहीं तो सचिन की जगह ये होते 'क्रिकेट के भगवान' - Rare Story of sachin tendulkar and anil gurav

സച്ചിനും കാംബ്ലിയുമെല്ലാം അപ്പോള്‍ മുബൈ ടീമിലെ പുതുമുഖങ്ങള്‍. കോച്ച് രമാകാന്ത് അച്‌രേക്കര്‍ സച്ചിനോടും കാംബ്ലിയോടും അനില്‍ ഗുരാവിന്റെ ബാറ്റിങ് കണ്ടു പഠിക്കാന്‍ പറയുമായിരുന്നു. എല്ലാവരും കരുതിയിരുന്നത് സച്ചിനെക്കാളും മുന്നേ അനില്‍ ഗുരാവ് ഇന്ത്യന്‍ ടീമില്‍ കളിക്കുമെന്നായിരുന്നു.

സച്ചിനെ പോലെ തന്നെ അജിത് എന്ന ഒരു ജേഷ്ഠന്‍ അനില്‍ ഗുരാവിനും ഉണ്ടായിരിന്നു. സച്ചിന്റെ ജേഷ്ഠന്‍ അജിത് സച്ചിനെ മികച്ച വഴികാട്ടി ആയപ്പോള്‍ അനില്‍ ഗുരാവിന്റെ ജേഷ്ഠന്‍ അജിത് മുംബൈ അധോലോകത്തെ ഒരു ഷാര്‍പ്പ് ഷൂട്ടര്‍ ആയിരിന്നു. ചേട്ടനെ തിരഞ്ഞ് പോലീസ് സ്ഥിരമായി വീട്ടില്‍ വരാന്‍ തുടങ്ങി അനില്‍ ഗുരാവിനെയും അമ്മയെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇത് നിത്യ സംഭവമായി, അതോടു കൂടി അനില്‍ ഗുരാവിന്റെ ഇന്ത്യന്‍ ക്രിക്കറ്റ് എന്ന സ്വപ്നവും ക്രിക്കറ്റ് കരിയറും തകര്‍ന്ന് തരിപ്പണമാകുന്നു. ഇന്ന് അദ്ദേഹം മുംബൈയിലെ ഒരു ചേരിയില്‍ ജീവിക്കുന്നു.

ജേഷ്ഠന്‍ കാരണം നഷ്ട്ടമായത് അനില്‍ ഗുരാവിന്റെ സ്വപ്പ്‌നങ്ങള്‍. സച്ചിന്‍ അനില്‍ ഗുരാവിനെ സര്‍ എന്നാണ് വിളിച്ചിരിന്നത്. അവസാനമായി സച്ചിന്‍ അനില്‍ ഗുരാവിനെ കണ്ടപ്പോള്‍ സച്ചിന്‍ തന്റെ വീട്ടിലേക്ക് അനില്‍ ഗുരാവിനെ വിരുന്നിനു ക്ഷണിക്കുക ഉണ്ടായി.

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍

Latest Stories

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ

'തിരുവനന്തപുരം കോർപ്പറേഷനിലെ തോൽവി ആര്യയുടെ തലയിൽ കെട്ടിവെക്കേണ്ട, എംഎം മണി പറഞ്ഞത് അദ്ദേഹത്തിൻ്റെ ശൈലി'; മന്ത്രി വി ശിവൻകുട്ടി

'കൊട്ടാരക്കരയിലെ തിരിച്ചടിക്ക് കാരണം ദേശീയ നേതാവ് പാരവെച്ചത്'; കൊടിക്കുന്നിൽ സുരേഷിനെതിരെ അൻവർ സുൽഫിക്കർ