IPL 2025: പിന്നെ ധോണി ക്രീസിൽ കുറച്ച് സമയം കൂടി നിന്നിരുന്നെങ്കിൽ അങ്ങോട്ട് മലമറിച്ചേനെ, അപ്പോൾ ഞങ്ങൾ 11 . 30 ക്ക്...; ചെന്നൈ നായകനെ കളിയാക്കി വിരേന്ദർ സെവാഗ്

ചെന്നൈ സൂപ്പർ കിംഗ്‌സും (സി‌എസ്‌കെ) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (കെ‌കെ‌ആർ) തമ്മിൽ ഇന്നലെ ഏറ്റുമുട്ടിയ ഐ‌പി‌എൽ 2025 ലെ മത്സരത്തിൽ ചെന്നൈ ബാറ്റിംഗിൽ എം‌എസ് ധോണി തുടക്കത്തിൽ തന്നെ ഇറങ്ങി അവസാനം വരെ ബാറ്റിംഗ് നടത്തിയാലും ഒരു മാറ്റവും വരുത്തുമായിരുന്നില്ലെന്ന് മുൻ ഇന്ത്യൻ ഓപ്പണർ വീരേന്ദർ സെവാഗ് പറഞ്ഞു. ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും മോശം ഹോം തോൽവികളിൽ ഒന്നായിരുന്നു സി‌എസ്‌കെ ഇന്നലെ ചെപ്പോക്ക് കാണികളുടെ മുന്നിൽ ഏറ്റുവാങ്ങിയത്.

ടോസ് നേടി കെ‌കെ‌ആർ നായകൻ അജിങ്ക്യ രഹാനെ ആദ്യം ബാറ്റ് ചെയ്യാൻ ആവശ്യപ്പെട്ട ശേഷം, സി‌എസ്‌കെ ബാറ്റ്‌സ്മാൻമാർ മികവ് കാണിച്ചില്ല . ടീം തകർന്നിട്ടും വീണ്ടും ധോണി വൈകിയാണ് ബാറ്റ് ചെയ്യാൻ ഇറങ്ങിയത്. പതിനഞ്ചാം ഓവറിൽ ടീം 72/7 എന്ന നിലയിൽ നിൽക്കുമ്പോൾ ആണ് ധോണി ഇറങ്ങിയത്.

ക്രീസിൽ എത്തിയ ധോണി ഒരു റൺ മാത്രമെടുത്താൻ സുനിൽ നരേൻ എറിഞ്ഞ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പുറത്താക്കുക ആയിരുന്നു. ഇത് സി‌എസ്‌കെയെ 16-ാം ഓവറിൽ 75/8 എന്ന നാണക്കേടിലേക്ക് ചുരുക്കുകയും ഒടുവിൽ 20 ഓവറിൽ 103/9 എന്ന സ്കോർ നേടുകയും ചെയ്തു.

ധോണിയുടെ പുറത്താകലിനെക്കുറിച്ച് ക്രിക്ക്ബസിൽ സംസാരിച്ചപ്പോൾ, സി‌എസ്‌കെ ക്യാപ്റ്റൻ അവസാനം വരെ തുടർന്നാൽ എന്തെങ്കിലും മാറ്റമുണ്ടാകുമായിരുന്നു എന്ന ധാരണ സെവാഗ് തള്ളിക്കളഞ്ഞു.

“എനിക്ക് അങ്ങനെ തോന്നുന്നില്ല. അദ്ദേഹം പുറത്തായില്ലെങ്കിൽ, അവർക്ക് പരമാവധി 130 റൺസ് നേടാമായിരുന്നു. കെ‌കെ‌ആർ 10.1 ഓവറിൽ ഈ ലക്ഷ്യം (104) പിന്തുടർന്നു. ഞങ്ങൾ ധോണി അങ്ങനെ ചെയ്താലും രാത്രി 11:30 ന് ലൈവായി വരുമായിരുന്നു. അത് മാത്രമായിരുന്നു വ്യത്യാസം,” സെവാഗ് പറഞ്ഞു (ഹിന്ദുസ്ഥാൻ ടൈംസ് വഴി).

വെറും 10.1 ഓവറിൽ എട്ട് വിക്കറ്റ് ബാക്കി നിൽക്കെ കെകെആർ ലക്ഷ്യം മറികടന്നു, ഇതോടെ സിഎസ്‌കെ തുടർച്ചയായ അഞ്ചാം തോൽവിയും ഏറ്റുവാങ്ങി. ഐപിഎൽ ചരിത്രത്തിൽ ചെന്നൈയുടെ പന്ത് അടിസ്ഥാനത്തിൽ ഉള്ള ഏറ്റവും വലിയ തോൽവിയാണിത്.

Latest Stories

ഇന്ത്യൻ തിരിച്ചടി സ്ഥിരീകരിച്ച് പാകിസ്ഥാൻ; റാവല്‍പിണ്ടി ആക്രമിച്ചെന്ന് പാക് പ്രധാനമന്ത്രി

രണ്ടാനച്ഛന്‍ വന്നപ്പോള്‍ കുടുംബത്തില്‍ കുറേ പ്രശ്‌നങ്ങളുണ്ടായി, എനിക്ക് അംഗീകരിക്കാനായില്ല, പക്ഷെ ഇന്ന് എനിക്കറിയാം: ലിജോ മോള്‍

INDIAN CRICKET: ഗംഭീറിന്റെ കീഴിൽ ആയതുകൊണ്ട് അതൊക്കെ നടന്നു, എന്റെ കീഴിൽ ഞാൻ അതിന് അനുവദിക്കില്ലായിരുന്നു; രോഹിത്തിനെതിരെ രവി ശാസ്ത്രി

പാക്കിസ്ഥാനെ ആഗോളതലത്തില്‍ പ്രതിക്കൂട്ടിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; ശശി തരൂരിന്റെ നേതൃത്വത്തില്‍ എംപിമാരെ രാജ്യങ്ങളിലേക്ക് അയക്കും; ബ്രിട്ടാസും ഉവൈസിയും തുടങ്ങി 30 നേതാക്കള്‍

ജീവന് ഭീഷണി, പലരും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു..; പൊലീസ് സംരംക്ഷണം ആവശ്യപ്പെട്ട് ഗൗതമി

IPL UPDATES: ഒരു പരിക്ക് തീർന്നിട്ട് ഇങ്ങോട്ട് വന്നത് അല്ലെ ഉള്ളു, അപ്പോഴേക്കും അടുത്തത്; ഇന്ത്യയുടെ പേസ് സെൻസേഷൻ ഐപിഎല്ലിൽ നിന്ന് പുറത്ത്; വിമർശനം ശക്തം

BABAR WORLD ELEVEN: എന്റെ കണക്കിൽ ബുംറയും കോഹ്‌ലിയും ബെസ്റ്റ് അല്ല, ടി 20 ഇലവനെ തിരഞ്ഞെടുത്ത് ബാബർ അസം; ഇന്ത്യയിൽ നിന്ന് രണ്ടുപേർ മാത്രം

'കള്ളവോട്ട് വെളിപ്പെടുത്തലില്‍ പൊലീസ് കേസെടുക്കട്ടെ; പാര്‍ട്ടിക്ക് ഒന്നും പറയാനില്ല; പറഞ്ഞവര്‍ തന്നെ നിയമനടപടികള്‍ നേരിടണം'; ജി സുധാകരനെ പൂര്‍ണമായും തള്ളി സിപിഎം

CRICKET RECORDS: ഇന്നലെ ഇന്ത്യൻ ടീമിൽ ഇന്ന് പാകിസ്ഥാൻ ടീമിൽ, അപൂർവ റെക്കോഡ് സ്വന്തമാക്കി സൂപ്പർ താരങ്ങൾ; സംഭവിച്ചത് ഇങ്ങനെ

IPL 2025: ആരാധക സ്നേഹമൊക്കെ ഗ്രൗണ്ടിൽ, അത് എയർപോർട്ടിൽ വേണ്ട; സ്റ്റാർക്ക് ഉൾപ്പെട്ട വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ