ലോകകപ്പ് ഫേവറേറ്റുകളില്‍ ആരും ദക്ഷിണാഫ്രിക്കയുടെ പേര് പറഞ്ഞു കേള്‍ക്കുന്നില്ല, പക്ഷേ അവരെ പേടിക്കണം, കാരണം അവര്‍ക്കൊരു ക്ലാസനുണ്ട്

‘ഹെന്‍ഡ്രിക്ക് ക്ലാസ്സന്‍’ എന്ന പേര് ആദ്യമായി കേള്‍ക്കുന്നത് 2018 ലെ, ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിടെയാണ്. സെഞ്ച്വറികള്‍ അടിച്ചുകൂട്ടുക എന്ന വിരാട് കോഹ്ലിയന്‍ ശീലം അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്ന ആ സിരീസില്‍ ദക്ഷിണാഫ്രിക്കന്‍ നിരയിലെ രജതരേഖ അയാളായിരുന്നു.
അഞ്ച് ഏകദിനങ്ങളും, മൂന്ന് ടി ട്വന്റികളും അടങ്ങിയ ആ സീരീസിന്റെ വൈറ്റ് ബോള്‍ ലെഗ്ഗില്‍, ദക്ഷിണാഫ്രിക്ക ആകെ ജയിച്ചത് വെറും രണ്ടു മത്സരങ്ങളായിരുന്നു. അതില്‍ രണ്ടിലും മാന്‍ ഓഫ് ദി മാച്ച്, ഹെന്‍ട്രിക്ക് ക്ലാസന്‍ എന്ന വിക്കറ്റ് കീപ്പര്‍ ബാറ്ററായിരുന്നു.

‘കുല്‍ -ചാ’ സഖ്യം ദക്ഷിണാഫ്രിക്കയെ വെള്ളം കുടിപ്പിച്ച ആ സീരീസില്‍ കുല്‍ദീപും ചഹാലും, ക്ലാസന്റെ ബാറ്റിന്റെ ചൂട് നന്നായി അറിഞ്ഞു. അന്ന് സെഞ്ചുറിയന്റെ ലോങ് ഓണിനും, കൗകോര്‍ണറിനും, മിഡ് വിക്കറ്റിനും മുകളിലൂടെ ഗ്യാലറിയുടെ മേല്‍ക്കൂരയിലേക്ക് ചഹാലിനെ അയാള്‍ തുടരെത്തുടരെ പറപ്പിക്കുന്നത് അസ്വസ്ഥതയോടെ നോക്കിയിരുന്നിട്ടുണ്ട്.

ഡി കോക്കിന്റെ പകരക്കാരനായ അന്നത്തെ ക്ലാസനേക്കാള്‍ അപകടകാരിയാണ്, പവര്‍ ഹിറ്റും, ഡെഫ്റ്റ് ടച്ചും ഒരേപോലെ വഴങ്ങുന്ന, പോരാട്ടവീര്യവും എക്‌സ്പീരിയന്‍സും കൊണ്ട് പ്രബലനായ ഇന്നത്തെ ക്ലാസന്‍.

13 സിക്‌സ്, 13 ഫോര്‍. 83 പന്തില്‍ 174* സ്‌ട്രൈക്ക് റേറ്റ് 210. ഏകദിനത്തില്‍ അഞ്ചാം നമ്പറിലോ അതില്‍ താഴയൊ ബാറ്റ് ചെയ്ത ഒരു ബാറ്റര്‍ നേടിയ ഏറ്റവും ഉയര്‍ന്ന സ്‌കോറില്‍ കപില്‍ ദേവിന് പിന്നിലായി ഇനി അയാളുടെ പേരുണ്ടാവും.

വേള്‍ഡ് കപ്പ് ഫേവറേറ്റുകളില്‍ ആരും ദക്ഷിണാഫ്രിക്കയുടെ പേര് പറഞ്ഞു കേള്‍ക്കുന്നില്ല. ബട്ട് ബിവെയര്‍ ഓഫ് സൗത്ത് ആഫ്രിക്ക. ബിക്കോസ്, ദേ ഹാവ് എ ക്ലാസന്‍.

Latest Stories

സിദ്ധാർത്ഥ് വരദരാജനും കരൺ ഥാപ്പറിനുമെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി അസം പൊലീസ്; ഹാജരാകാൻ നിർദേശം

'അവയവദാന ഏജന്‍സിയെ സാമൂഹിക മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചു'; നെഫ്രോളജി വിഭാഗം മേധാവിക്ക് മെമ്മോ

ബംഗാളികളെ തിരികെ വരൂ.. ഭായിമാരെ നാട്ടിലേക്ക് വിളിച്ച് മമത; മടങ്ങുന്നവർക്ക് മാസം 5000 രൂപ വാഗ്ദാനം

സംസ്ഥാനത്ത് ഇന്ന് തീവ്ര മഴ; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ട്, പാലക്കാട് ജില്ലയിലെ സ്കൂളുകൾക്ക് അവധി

അലാസ്‌ക കൂടിക്കാഴ്ചക്ക് പിന്നാലെ മോദിയെ വിളിച്ച് പുടിന്‍; വിവരങ്ങള്‍ കൈമാറിയതിന് നന്ദി അറിയിച്ച് മോദി

Asia Cup 2025: ഇന്ത്യൻ ടീം പ്രഖ്യാപനം വരുന്നു, മൂന്ന് സൂപ്പർ താരങ്ങൾ പുറത്ത്!

ബിജെപിയുടെ നേട്ടത്തിനായി പിന്നാക്ക വിഭാഗങ്ങളുടെ വോട്ട് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ വിമര്‍ശനവുമായി അഖിലേഷ് യാദവ്

'ഈ മത്സരം നടക്കില്ലെന്ന് എനിക്ക് ഉറപ്പാണ്'; ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തെക്കുറിച്ച് കേദാർ ജാദവ്

പ്രണയം നിരസിച്ച 17കാരിയുടെ വീടിന് നേരെ ബോംബേറ്; പ്രതികളെ പിടികൂടി പൊലീസ്

റിട്ട. ജഡ്ജി സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മറ്റി ചെയര്‍പേഴ്സണ്‍; വിസി നിയമനത്തിൽ പുതിയ ഉത്തരവുമായി സുപ്രീം കോടതി