ടെസ്റ്റ് ചരിത്രത്തിലെ അത്ഭുത റെക്കോഡ്; വെസ്റ്റ് ഇൻഡീസ് താരം സ്വന്തമാക്കിയത് വമ്പൻ നേട്ടം

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂർവ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് വെസ്റ്റ് ഇൻഡീസ് താരം ജെയ്ഡൻ സീൽസ്. ബം​ഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റിൽ 15.5 ഓവർ പന്തെറിഞ്ഞ താരം വെറും അഞ്ച് റൺസ് മാത്രമാണ് വിട്ടു കൊടുത്തത്. പത്ത് ഓവറുകൾ മെയ്ഡൻ ആക്കിയ താരത്തിന്റെ ഇക്കോണമി 0.32 ആണ്.

1978 ന് ശേഷം ആദ്യമായിട്ടാണ് 10 ഓവർ എറിഞ്ഞ ഒരു താരത്തിന്റെ ഇക്കോണോമി 0.4ന് താഴെ നിൽക്കുന്നത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 164 റൺസിന് ഓൾ ഔട്ട് ആയി. ടീമിന് വേണ്ടി ഷദ്മാൻ ഇസ്ലാം 64 റൺസ് നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. കൂടാതെ മെഹിദി ഹസൻ 36 റൺസും, ഷഹ്ദാത്ത് ഹൊസൈൻ 22 റൺസും, തൈജുൾ ഇസ്ലാം 16 റൺസും നേടി ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ചു.

വെസ്റ്റ് ഇൻഡീസിന് വേണ്ടി റെക്കോഡ് നേടിയ ജെയ്ഡൻ സീൽസ് നാല് വിക്കറ്റുകളും, ഷമർ ജോസഫ് മൂന്നു വിക്കറ്റുകളും കെമർ റോച്ച് രണ്ടും വിക്കറ്റ് വീഴ്ത്തി. ആദ്യ ദിവസം മത്സരം അവസാനിക്കുമ്പോൾ വെസ്റ്റ് ഇൻഡീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 70 റൺസെന്ന നിലയിലാണ്. ക്രീസിൽ ഉള്ളത് ക്രെയ്ഗ് ബ്രാത്ത്‍വെയ്റ്റ് 33 റൺസോടെയും കീസി കാർട്ടി 19 റൺസോടെയുമാണ്.

Latest Stories

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ വമ്പൻ കുതിപ്പുമായി ഗില്ലും കിഷനും; ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നും ഇന്ത്യൻ കരുത്തന്മാർ

ലോകകപ്പിൽ രോഹിതും കോഹ്‌ലിയും ടീമിൽ ഉണ്ടാകണം, ബിസിസിഐ അവരെ തഴയരുത്, അത് ആപത്താണ്: രവിചന്ദ്രൻ അശ്വിൻ

'യുഡിഎഫ് വേണ്ടെന്ന് പറഞ്ഞാൽ വീര്യം കുറഞ്ഞ മദ്യം വിൽക്കില്ല'; വീര്യം കുറഞ്ഞ മദ്യ നികുതിയിൽ യൂ ടേൺ അടിച്ച് സർക്കാർ

നിർമാതാവ് സന്ദീപ് സേനനുമായുള്ള സാമ്പത്തിക തർക്കം; ദിലീപ് നായകനാകുന്ന 'നീക്കം' സിനിമയുടെ റിലീസ് തടഞ്ഞ് മദ്രാസ് ഹൈക്കോടതി

'ഒരു സ്ഥാപനം പോലും സ്വകാര്യവൽക്കരിക്കില്ല, ജനങ്ങളുടെ തലയിൽ നികുതിഭാരം കെട്ടിവയ്ക്കാതെ ഖജനാവ് നിറയ്ക്കും'; മുഖ്യമന്ത്രി

ആയത്തുല്ല ഖമേനിയുടെ സംസ്‌കാരത്തിൽ പങ്കെടുക്കാൻ മോദിക്ക് ക്ഷണം; വിവിധ രാജ്യങ്ങളിലെ നേതാക്കളും പങ്കെടുക്കും

വീടാണ് ഫാക്ടറി: ലോകസമ്പദ്‌ വ്യവസ്ഥയുടെ അദൃശ്യ നട്ടെല്ലായ ഗൃഹാധിഷ്ഠിത തൊഴിലാളികൾ

അരുണാചൽ പ്രദേശിൽ മിന്നൽ പ്രളയം; വ്യാപക നാശനഷ്ടം

ബക്കാർഡി കമ്പനി സർക്കാരിനെ സമീപിച്ചത് 18 വർഷം മുൻപ് വി എസ് സർക്കാരിൻ്റെ കാലത്ത്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു; ചൊവ്വാഴ്ച സ്ഥിരീകരിച്ചത് 159 പേർക്ക്; ചികിത്സ വൈകിപ്പിക്കരുതെന്ന് നിർദേശം