'കുഞ്ഞിന്റെ ജനനം കോഹ്‌ലിക്ക് ഇവിടെ ആക്കാമായിരുന്നു എങ്കില്‍, ഞങ്ങള്‍ക്ക് കുഞ്ഞിനെ ഓസ്‌ട്രേലിയന്‍ എന്ന് വിളിക്കാമായിരുന്നു'

തന്റെ കുഞ്ഞിന്റെ ജനനം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്ക് ഓസ്ട്രേലിയയില്‍ ആക്കാമായിരുന്നു എന്ന് ഓസീസ് മുന്‍ ക്യാപ്റ്റന്‍ അലന്‍ ബോര്‍ഡര്‍. അങ്ങനെയെങ്കില്‍ കോഹ്‌ലിയുടെ കുഞ്ഞിനെ ഓസ്ട്രേലിയന്‍ എന്ന് ഞങ്ങള്‍ക്ക് വിളിക്കാമായിരുന്നു എന്നും അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

“കോഹ്‌ലി കളിക്കുന്ന വിധം എനിക്ക് ഇഷ്ടമാണ്. ഞാന്‍ അദ്ദേഹത്തിന്റെ ആരാധകനാണ്. സ്ലീവിനുള്ളിലാണ് കോഹ്‌ലി തന്റെ ഹൃദയം വെച്ചിരിക്കുന്നത്. കോഹ്‌ലിയുടെ ആക്രമണോത്സുകതയും, ക്രിക്കറ്റിനോടുള്ള അഭിനിവേഷവും ഞാന്‍ ഇഷ്ടപ്പെടുന്നു. ഏറെ പ്രത്യേകതയുള്ള കളിക്കാരനും പുതിയ ഇന്ത്യയുടെ ഭാഗവുമാണ് അവന്‍. അങ്ങനെയാണ് ഞാന്‍ കോഹ്‌ലിയെ നോക്കി കാണുന്നത്.”

“ഒരു ടെസ്റ്റ് മാത്രമാണ് കോഹ്‌ലി കളിക്കുന്നത് എന്നത് ഓസ്ട്രേലിയക്ക് മുന്‍തൂക്കം നല്‍കുന്ന ഘടകമാണ്. കോഹ്‌ലിയുടെ അഭാവം ഇന്ത്യക്ക് വലിയൊരു തിരിച്ചടിയാണ്. നായകന്‍, ബാറ്റ്സ്മാന്‍ എന്നീ നിലകളില്‍ കോഹ്‌ലിക്ക് പകരം വെയ്ക്കാന്‍ മറ്റൊരാള്‍ നിലവില്‍ ഇല്ല. 2-1ന് ഓസ്ട്രേലിയ പരമ്പര നേടും” അലന്‍ ബോര്‍ഡര്‍ പറഞ്ഞു.

Indian Captain Virat Kohli Tops in ICC Test Rankings - SINCE INDEPENDENCEഓസീസിനെതിരാ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കോഹ്‌ലി ഇന്ത്യയെ നയിക്കുക.ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന മല്‍സരങ്ങളില്‍ രോഹിതായിരിക്കും ടീമിന്റെ നായകന്‍.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്‌നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്‌ബേണിലും നടക്കും.

Latest Stories

സംവരണ വിവാദത്തില്‍ തെലങ്കാന കോണ്‍ഗ്രസിന് തിരിച്ചടി; രേവന്ത് റെഡ്ഡിയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്; ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

ക്രിക്കറ്റിലെ സൂപ്പർ താരങ്ങളുടെ പരസ്ത്രീ ബന്ധവും അത് ഉണ്ടാക്കിയ പ്രശ്നങ്ങളും, ആരാധകർ ആഘോഷമാക്കിയ പ്രേമബന്ധവും വിരഹവും ഇങ്ങനെ

ഒരു മലയാളി എന്ന നിലയിൽ തിയേറ്ററിൽ നിന്ന് ഒരിക്കലും തലകുനിച്ച് ഇറങ്ങേണ്ടി വരില്ലെന്ന് ഡിജോ ജോസ് ആന്റണി; 'മലയാളി ഫ്രം ഇന്ത്യ' ടീസർ പുറത്ത്

അനൂപേട്ടനെ വിവാഹം ചെയ്തു, ആലുവയില്‍ പോയി അബോര്‍ഷന്‍ ചെയ്തു.. കേട്ട് കേട്ട് മടുത്തു..: ഭാവന

ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

ഇത് സുരേഷ് ഗോപിയുടെ അപരന്‍ അല്ല, സ്വന്തം സഹോദരന്‍! വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും മികച്ച രണ്ട് ക്ലബ്ബുകൾ അവന്മാരാണ്, എന്റെ തീരുമാനം ഇങ്ങനെ; ജോഷ്വ കിമ്മിച്ച് പറയുന്നത് ഇങ്ങനെ

ഇപി ജയരാജനെ ചേര്‍ത്തുപിടിച്ച് സിപിഎം; ആരോപണങ്ങള്‍ നുണ പ്രചരണമെന്ന് എംവി ഗോവിന്ദന്‍

പൃഥ്വിരാജ് അന്ന് തന്നെ നല്ല പൈസ വാങ്ങിക്കുന്ന ഒരു നടനാണ്, എന്നാൽ ആ സിനിമയ്ക്ക് വേണ്ടി അത്രയും പണം കൊടുക്കാൻ എന്റെ കയ്യിലുണ്ടായിരുന്നില്ല: കമൽ

രോഹിതോ കോഹ്‌ലിയോ ബുംറയോ ആണെങ്കിൽ എല്ലാവരും പുകഴ്ത്തുമായിരുന്നു, ഇത് ഇപ്പോൾ ഫാൻസ്‌ കുറവ് ഉള്ള ചെക്കൻ ആയതുകൊണ്ട് ആരും അവനെ പരിഗണിക്കുന്നില്ല; അണ്ടർ റേറ്റഡ് താരത്തെക്കുറിച്ച് ഹർഭജൻ സിംഗ്