നിങ്ങൾ കേട്ട വാർത്തകൾ എല്ലാം തെറ്റാണ്, ഞാനോ ദ്രാവിഡോ പറയാതെ ഒന്നും വിശ്വസിക്കരുതെന്ന് രോഹിത് ശർമ്മ; സംഭവം ഇങ്ങനെ

ടി20 ലോകകപ്പിൻ്റെ ടീമിനെ തീരുമാനിക്കാൻ ബിസിസിഐ അധ്യക്ഷൻ അജിത് അഗാർക്കർ, കോച്ച് രാഹുൽ ദ്രാവിഡ് എന്നിവരുമായി ഒരു യോഗത്തിലും പങ്കെടുത്തില്ലെന്നും ഇത് സംബന്ധിച്ച് വന്ന വാർത്തകൾ തെറ്റ് ആണെന്നും പറയുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. രോഹിത്, ദ്രാവിഡ്, അഗാർക്കർ എന്നിവർ രണ്ട് മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്കായി മുംബൈയിൽ ഒത്തുചേർന്നതായി രണ്ട് ദിവസങ്ങൾക്ക് മുമ്പ് ഒരു പ്രമുഖ ഇന്ത്യൻ വാർത്താ ദിനപത്രം റിപ്പോർട്ട് ചെയ്തു. അതിൽ പറഞ്ഞത് അവർ രണ്ട് പ്രാഥമിക വിഷയങ്ങൾ ചർച്ച ചെയ്തു- ഹാർദിക് പാണ്ഡ്യയ്ക്ക് ഉറപ്പ് നൽകാൻ കൂടുതൽ സ്ഥിരമായി പന്തെറിയേണ്ടതുണ്ട്. ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽവിരാട് കോഹ്‌ലി ക്യാപ്റ്റൻ രോഹിതിനൊപ്പം ഓപ്പൺ ചെയ്യും എന്നുമായിരുന്നു.

എന്നാൽ താൻ ആരെയും കണ്ടിട്ടില്ലെന്നും അഗാർക്കറിൽ നിന്നോ ദ്രാവിഡിൽ നിന്നോ ബിസിസിഐയിൽ നിന്നോ നേരിട്ട് വരാത്ത ഒന്നും വിശ്വസിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ട് രോഹിത് ഈ റിപ്പോർട്ടുകൾ ‘വ്യാജ’ വാർത്തകളാണെന്ന് തള്ളിക്കളഞ്ഞു. “ഞാൻ ആരെയും കണ്ടിട്ടില്ല. അജിത് അഗാർക്കർ ദുബായിൽ എവിടെയോ ഗോൾഫ് കളിക്കുന്നുണ്ട്, രാഹുൽ ദ്രാവിഡ് അദ്ദേഹത്തിന്റെ മകൻ ബെംഗളൂരുവിൽ കളിക്കുന്നത് കാണുന്നുണ്ട്,” രോഹിത് പറഞ്ഞു.

“അദ്ദേഹം [ദ്രാവിഡ്] മുംബൈയിലായിരുന്നു. മകൻ പരിശീലിക്കുന്നത് കാണുകയാണ് അവൻ, ഞാനോ രാഹുലിൽ നിന്നോ അജിത്തിൽ നിന്നോ ബിസിസിഐയിൽ നിന്നോ ആരെങ്കിലും ക്യാമറയ്ക്ക് മുന്നിൽ വന്ന് സംസാരിക്കുന്നത് വരെ നിങ്ങൾ ഒരു റിപ്പോർട്ടും വിശ്വസിക്കരുത്.” താരം പറഞ്ഞു.

അതേസമയം ജൂണിൽ നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിനെക്കുറിച്ച് നിർണായക വിവരങ്ങൾ പുറത്ത്. 20 അംഗ സംഘത്തെയാണ് ഇന്ത്യ ലോകകപ്പിന് അയക്കുക. 15 അംഗ സ്‌ക്വാഡിനെയാണ് ടൂർണമെന്റിനു വേണ്ടി തിരഞ്ഞെടുക്കാൻ ഓരോ ടീമിനും അനുമതിയുള്ളത്. ഇവർക്കൊപ്പം അഞ്ചു പേരെ സ്റ്റാന്റ്ബൈ ആയും ഉൾപ്പെടുത്താം.

രോഹിത് ശർമയ്ക്കു കീഴിൽ ശക്തമായ ടീമിനെയാണ് ടൂർണമെന്റിൽ ഇന്ത്യ അണിനിരക്കുക. ലോകകപ്പ് ടീമിൽ പരീക്ഷണങ്ങളൊന്നും നടത്തില്ല. ഇന്ത്യക്കു വേണ്ടി സ്ഥിരതയാർന്ന പ്രകടനം നടത്തിയിട്ടുള്ളവരും ഐപിഎല്ലിൽ നന്നായി പെർഫോം ചെയ്തു കൊണ്ടിരിക്കുന്നവരും ലോകകപ്പ് സ്‌ക്വാഡിലുണ്ടാവുമെന്നു ബിസിസിഐയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ അറിയിച്ചു.

അജിത് അഗാർക്കറിനു കീഴിലുള്ള സെലക്ഷൻ കമ്മിറ്റി മേയ് ഒന്നിന് ഇന്ത്യൻ ലോകകപ്പ് സ്‌ക്വാഡിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിൽ പുറത്തുവന്നിരിക്കുന്ന അനൗദ്യോഗിക ലിസ്റ്റിൽ സഞ്ജു സാംസൺ, ഹാർദ്ദിക് പാണ്ഡ്യ, റിഷഭ് പന്ത്, ആവേഷ് ഖാൻ എന്നിവരൊക്കെ ഇടംപിടിച്ചിട്ടു.

Latest Stories

മലയാളത്തില്‍ സിനിമ കിട്ടാത്തോണ്ട് തെലുങ്കില്‍ പോകേണ്ടി വന്നു എന്ന ചിന്തയായിരുന്നു എനിക്ക്.. തൃശൂര്‍ സ്റ്റൈലില്‍ തെലുങ്ക് പറയാന്‍ കാരണമുണ്ട്: ഗായത്രി സുരേഷ്

റോഡുകള്‍ സ്മാര്‍ട്ടാക്കാന്‍ പുതിയ തീയതി; ഉന്നതതല യോഗത്തില്‍ തീരുമാനം

'എനിക്ക് പിന്‍ഗാമികളില്ല, രാജ്യത്തെ ജനങ്ങളാണ് എന്റെ പിന്‍ഗാമികൾ': ഇന്ത്യ സഖ്യത്തിനെതിരെ പ്രധാനമന്ത്രി

ഒരു കാലത്ത് ഓസ്‌ട്രേലിയെ പോലും വിറപ്പിച്ചവൻ , ഇന്ത്യൻ ടീമിന്റെ പരിശീലകനാകാൻ റെഡി എന്ന് ഇതിഹാസം; ഇനി തീരുമാനിക്കേണ്ടത് ബിസിസിഐ

നവകേരള ബസ് പതിനഞ്ച് ദിവസത്തിനുള്ളില്‍ കട്ടപ്പുറത്ത്; ബുക്കിങ്ങ് നിര്‍ത്തി; ബെംഗളൂരു സര്‍വീസ് നിരത്തില്‍ നിന്നും പിന്‍വലിച്ചു; കെഎസ്ആര്‍ടിസിക്ക് പുതിയ തലവേദന

മമത ബാനർജിക്കെതിരായ അധിക്ഷേപ പരാമർശം: ബിജെപി സ്ഥാനാർത്ഥിക്ക് പ്രചാരണ വിലക്ക്

ഞാൻ കാരണമാണ് ആർസിബിക്ക് അന്ന് ആ പണി കിട്ടിയത്, തുറന്ന് പറച്ചിലുമായി ഷെയ്ൻ വാട്‌സൺ

ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; ആവേശം അങ്കണവാടിയില്‍; ഡിഎംകെ നേതാവിന്റെ മകനെതിരെ കേസെടുത്ത് പൊലീസ്

രാജീവ് ഗാന്ധി: ആധുനിക ഇന്ത്യയുടെ ദാർശനികൻ; പ്രണയം, രാഷ്ട്രീയം, ഭരണം, വിവാദം, മരണം

പിവിആറില്‍ ടിക്കറ്റ് വില്‍പ്പന നിരക്കിനെ മറികടന്ന് ഭക്ഷണം വില്‍പ്പന; റിപ്പോര്‍ട്ട് പുറത്ത്