ഐസിസിയുടെ വക എല്ലാ ടീമുകൾക്കും എട്ടിന്റെ പണി; ഞെട്ടലോടെ ക്രിക്കറ്റ് ആരാധകർ; സംഭവം ഇങ്ങനെ

കുറഞ്ഞ ഓവർ നിരക്ക് കാരണം ടീം ക്യാപ്റ്റന്മാർക്ക് വൻ പിഴകൾ ചുമത്തപ്പെടാറുണ്ട്. ടി-20, ഓഡിഐ എന്നി ഫോർമാറ്റുകളിൽ ആയിരുന്നു ടീം ക്യാപ്റ്റന്മാർക്ക് പിഴ ചുമത്തിയിരുന്നത്. എന്നാൽ ഇപ്പോഴിതാ ഐസിസി പുതിയ പരിഷ്‌കാരങ്ങളുമായി എത്തിയിരിക്കുകയാണ്.

ടെസ്റ്റിൽ ഇനി മുതൽ 60 സെക്കന്റിനുള്ളിൽ അടുത്ത ഓവർ തുടങ്ങിയില്ലെങ്കിൽ ക്യാപ്റ്റന്മാർക്ക് അമ്പയർ രണ്ട് തവണ വാണിങ് നൽകും. വീണ്ടും അത് തുടരുകയാണെങ്കിൽ ബാറ്റിങ് ടീമിന് അഞ്ച് റൺ പെനാൽട്ടിയായി ലഭിക്കും. 80 ഓവർ കഴിഞ്ഞാൽ വീണ്ടും മുന്നറിയിപ്പെത്തും. മുന്നറിയിപ്പ് അവഗണിച്ചാൽ അഞ്ച് റൺ വീണ്ടും വിട്ട് നൽകേണ്ടി വരും.

2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഈ നിയമം നടപ്പിലാക്കിത്തുടങ്ങിയിട്ടുണ്ട് ഐ.സി.സി. കൂടാതെ പന്തിൽ തുപ്പൽ പുരട്ടരുത് എന്ന് നിയമം ഉള്ളതിനാൽ ആ പ്രവർത്തി തുടർന്നാൽ വേറെ പന്ത് നൽകില്ല. മത്സരത്തിൽ പുതിയ പന്തെടുക്കാനായി ഫീൽഡിങ് ടീം ആവർത്തിച്ച് തുപ്പൽ പുരട്ടാറുണ്ട്. ഇതൊഴിവാക്കാനാണ് ഐ.സി.സി.യുടെ പുതിയ പരിഷ്‌കാരം. പന്തിൽ എന്തെങ്കിലും വലിയ മാറ്റങ്ങൾ ശ്രദ്ധയിൽ പെട്ടാൽ മാത്രമേ ഇനി അമ്പയർമാർ പുതിയ പന്തെടുക്കൂ.

Latest Stories

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പ്രതി സജി പൊലീസ് പിടിയില്‍

“പവർകട്ട് ഇല്ലാത്ത കേരളം: കരാറോ, കണക്കോ, രാഷ്ട്രീയമോ?”