വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അദ്ദേഹത്തിന് അർഹതപ്പെട്ടതാണ്; തിലക് വർമയെ വാനോളം പുകഴ്ത്തി ജോസ് ബട്ലർ

ഇംഗ്ലണ്ടിനെതിരെ നടന്ന രണ്ടാം ടി 20 യിൽ രണ്ട് വിക്കറ്റിന് വിജയിച്ച് ഇന്ത്യ. ഇതോടെ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന പരമ്പരയിൽ 2 -0 ത്തിനു ഇന്ത്യ ആണ് മുന്നിട്ട് നിൽക്കുന്നത്. ഇന്ത്യക്ക് വേണ്ടി തകർപ്പൻ പ്രകടനം കാഴ്ച വെച്ചത് തിലക് വർമയാണ്. താരം 55 പന്തിൽ 72 റൺസ് ആണ് നേടിയത്. 4 ഫോറും 5 സിക്സറുകളും അടങ്ങുന്നതായിരുന്നു താരത്തിന്റ ഇന്നിങ്‌സ്.

മത്സരത്തിൽ ഇംഗ്ലണ്ടിന് വേണ്ടി ഒറ്റയാൾ പോരാട്ടം നടത്തിയ താരമാണ് ക്യാപ്റ്റൻ ജോസ് ബട്ലർ. ആദ്യ മത്സരത്തിൽ റൺസും, രണ്ടാം മത്സരത്തിൽ 45 റൺസുമാണ് താരം അടിച്ചെടുത്തത്. ബാക്കിയുള്ള താരങ്ങൾ ആരും തന്നെ മികച്ച പിന്തുണ ബട്ലറിനു നൽകിയില്ല. ഇന്ത്യൻ ബട്ടർ തിലക് വർമയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് ജോസ് ബട്ലർ.

ജോസ് ബട്ലർ പറയുന്നത് ഇങ്ങനെ:

” തിലക് വർമ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. വിജയത്തിന്റെ എല്ലാ ക്രെഡിറ്റും അവനാണ്. എന്നാൽ മത്സരത്തിൽ ഇം​ഗ്ലണ്ട് ഒരുപാട് അവസരങ്ങൾ സൃഷ്ടിച്ചു. മത്സരം ആവേശകരമാക്കി. ഇം​ഗ്ലണ്ടിന്റെ ബാറ്റിങ് മികച്ചതായിരുന്നു. ആക്രമണ ശൈലിയിലാണ് ഇം​ഗ്ലണ്ട് ബാറ്റ് ചെയ്തത്. പ്രതിരോധിക്കാൻ കഴിയാവുന്ന ഒരു സ്കോറിലേക്കെത്താൻ ഇം​ഗ്ലണ്ടിന് സാധിച്ചു”

ജോസ് ബട്ലർ തുടർന്നു:

” അരങ്ങേറ്റ മത്സരത്തിൽ തന്നെ ജാമി സ്മിത്ത് മികച്ച ബാറ്റിങ് പുറത്തെടുത്തു. ബ്രൈഡൻ കാർസ് പന്തുകൊണ്ട് നിരവധി അവസരങ്ങൾ സൃഷ്ടിച്ചു. ആദ്യ മത്സരത്തേക്കാൾ ഇം​ഗ്ലണ്ട് ടീം ഒരുപാട് മെച്ചപ്പെട്ടു. ഇന്ത്യ മൂന്ന് സ്പിന്നർമാരെ ഉൾപ്പെടുത്തിയാണ് കളിച്ചത്. ഇന്ത്യൻ സ്പിന്നർമാരെ ഇം​ഗ്ലണ്ട് മികച്ച രീതിയിൽ കളിച്ചു. അതിൽ ഞാൻ സന്തോഷവാനാണ്” ജോസ് ബട്ലർ പറഞ്ഞു.

Latest Stories

മുല്ലപ്പെരിയാർ 136 അടി തൊട്ടു; രാവിലെ 10 മണിക്ക് ഡാം തുറക്കും, പെരിയാറിന്റെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം

മലപ്പുറത്ത് ഒരു വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചു; അക്യുപങ്ചര്‍ ചികിത്സ നടത്തുന്ന മാതാപിതാക്കള്‍ക്കെതിരെ കേസ്; വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പും നല്‍കിയില്ല

മതസംഘടനകള്‍ക്ക് അഭിപ്രായം പറയാം, ആജ്ഞാപിക്കാന്‍ പുറപ്പെടരുത്; മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രത്തില്‍ മതം വിദ്യാഭ്യാസത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് സിപിഎം

മുല്ലപ്പെരിയാർ അണക്കെട്ട് നാളെ തുറക്കും, രാവിലെ 10 മണിക്ക് ഷട്ടർ ഉയർത്തുമെന്ന് തമിഴ്നാട്

രാജസ്ഥാനായി ഉഴപ്പിയെങ്കിലും അമേരിക്കൻ ലീ​ഗിൽ മിന്നൽ ഫിനിഷിങ്ങുമായി ഹെറ്റ്മെയർ, എന്നാലും ഇത് ഞങ്ങളോട് വേണ്ടായിരുന്നുവെന്ന് ആർആർ ഫാൻസ്

സംസ്ഥാനത്ത് അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യത, 50 കി.മി വേഗതയിൽ കാറ്റും, വിവിധ ജില്ലകളിൽ ഇന്നും ഓറഞ്ച്, യെല്ലോ അലർട്ടുകൾ

ഉത്തരേന്ത്യക്കാർ തമിഴ് പഠിക്കട്ടെ, ഹിന്ദി ആരുടേയും ശത്രുവല്ലെന്ന അമിത് ഷായുടെ പരാമർശത്തിന് മറുപടിയുമായി കനിമൊഴി

രണ്ടാം ടെസ്റ്റിൽ ജയ്സ്വാളിനെ കാത്തിരിക്കുന്നത് അപൂർവ്വ നേട്ടം, അങ്ങനെ സംഭവിച്ചാൽ 49 വർഷം പഴക്കമുളള റെക്കോഡ് താരത്തിന് സ്വന്തം

പുഷ്പയിലെ ഐറ്റം ഡാൻസിന് ശേഷം ശ്രീലീല പ്രതിഫലം വർധിപ്പിച്ചു? ചർച്ചയായി നടിയുടെ പ്രതിഫലത്തുക..

'വിമാനദുരന്തം കഴി‌‌ഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഓഫീസിൽ പാർട്ടി'; എയർ ഇന്ത്യയിലെ നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി