അയ്യേ അഫ്ഗാനിസ്ഥാനോട് തോൽക്കുന്ന ടീമാണ് ഇന്ത്യക്ക് എതിരെ പോരാടാനായിട്ട് പോകുന്നത്, രാഹുൽ ഗാന്ധി മോദിക്ക് എതിരെ ഇറങ്ങുന്ന പോലെയുണ്ട്; കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

ഏകദിന ലോകകപ്പ് ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉള്ള കാര്യങ്ങളാണ് നടക്കുന്നത്. കിരീട സാധ്യതയിൽ മുന്നിൽ ഉള്ള രണ്ട് ടീമുകളെ തകർത്തെറിഞ്ഞാണ് അഫ്ഗാനിസ്ഥാൻ ലോകകപ്പിനെ കൂടുതൽ ആവേശകരമാക്കിയത്. ഇംഗ്ലണ്ടിനെ തോൽപ്പിച്ചപ്പോൾ അതൊരു ഭാഗ്യം മാത്രം ആണെന്ന് എല്ലാവരും കരുതി. എന്നാൽ പാകിസ്ഥാനെ തകർത്തെറിഞ്ഞതോടെ ഇവന്മാർ നിസാരക്കാരല്ല എന്നൊക്കെ എല്ലാവരും സമ്മതിച്ച് കഴിഞ്ഞിരിക്കുന്നു. ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ടീം കൃത്യമായ പ്ലാനിൽ പാകിസ്ഥാനെ തകർത്തെറിയുക ആയിരുന്നു. പാകിസ്ഥാൻ വലിയ സ്കോർ ഉയർത്തിയപ്പോൾ അഫ്ഗാൻ കുടുങ്ങുമെന്നാണ് കരുതിയത് എങ്കിൽ അത് ഉണ്ടായില്ല. സ്കൂൾ കുട്ടികളെ നേരിടുന്ന അത്ര എളുപ്പത്തിലാണ് പാകിസ്ഥാനെ അഫ്ഗാൻ ബാറ്ററുമാർ തകർത്തെറിഞ്ഞത്.

അതെ സമയം അഫ്ഗാൻ ജയം ഇന്ത്യയിൽ ആഘോഷിക്കപ്പെടുകയാണ്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പിന്തുണ രാജ്യത്ത് കിട്ടുന്ന ടീമാണ് അഫ്ഗാനിസ്ഥാൻ. ബി.ജെ.പി അധ്യക്ഷൻ കെ. സുരേന്ദ്രൻ അഫ്ഗാൻ ജയത്തെ അഭിനന്ദിക്കുന്നതിനൊപ്പം രാഹുൽ ഗാന്ധിയെ കളിയാക്കിയിരിക്കുകയാണ്. അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ:

“അഫ്ഗാനിസ്ഥാനോടുപോലും തോൽക്കുന്ന കമ്പനിയാണ് ഇന്ത്യക്കെതിരെ പോരാടുന്നത്. രാഹുൽജിയുടെ ജുദ്ദം പോലെ…” എന്തായാലും പോസ്റ്റിന് താഴെ ട്രോളുകളും രസകരമായ കമന്റുകളും നിറയുന്നുണ്ട്. മത്സരത്തിലേക്ക് വന്നാൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാൻ ഉയർത്തിയ 282 റൺസിന്റെ വിജയലക്ഷ്യം വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് അഫ്ഗാനിസ്ഥാൻ മറികടന്നത്. റഹ്മാനുള്ള ഗുർഭാസിന്റെയും (65) ഇബ്രാഹിം സർദാന്റെയും (87) ഓപ്പണിംഗ് കൂട്ടുകെട്ടാണ് അഫ്ഗാനിസ്ഥാന് വിജയം അനായാസമാക്കി കൊടുത്തത്.

ലോകോത്തര ബോളറുമാർ എന്ന വിശേഷണം അർഹിക്കുന്ന പാകിസ്ഥാൻ പട ഈ ലോകകപ്പിൽ ഒന്നും അല്ലാതെ ആയി പോകുന്നത് ഇന്നലെയും കണ്ടു. സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിലാണ് പാകിസ്ഥാൻ പേസറുമാരെ അഫ്ഗാൻ നേരിട്ടത്. ചുരുക്കി പറഞ്ഞാൽ കളിക്കാൻ അറിയാത്തത് ആണ് പ്രശ്നം. അല്ലാതെ ഒന്നും അല്ലെന്നും ആരാധകർ ഓർമിപ്പിക്കുന്നു.

ടൂർണമെന്റിൽ നെതർലൻഡ്സിനും ശ്രീലങ്കയ്ക്കുമെതിരായ വിജയങ്ങളോടെ പാകിസ്ഥാൻ തുടങ്ങിയത്. എന്നിരുന്നാലും, ആ ആവേശം നിലനിർത്തുന്നതിൽ അവർ പരാജയപ്പെട്ടു. യഥാക്രമം ഇന്ത്യയ്ക്കെതിരെയും ഓസ്ട്രേലിയയ്ക്കെതിരെയും ഇന്നലെ അഫ്ഗാനെതിരെയും പരാജയപ്പെട്ട പാകിസ്ഥാൻ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.


 

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ