'ഓസീസിന് എതിരെ അവന്‍ മികച്ച പ്രകടനം നടത്തിയാല്‍ അത് പുതിയ വാദങ്ങള്‍ക്ക് തുടക്കമിടും'

രോഹിത് ശര്‍മ്മയെ ഇന്ത്യന്‍ ടീമിന്റെ നായകനാക്കണമെന്ന ചര്‍ച്ചകള്‍ പൊടിപൊടിക്കുകയാണ്. പല മുതിര്‍ന്ന താരങ്ങളും ഇക്കാര്യത്തില്‍ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് മുന്‍ പാകിസ്ഥാന്‍ പേസര്‍ ശുഐബ് അക്തര്‍. ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റിലെങ്കിലും വിരാട് കോഹ്‌ലി ക്യാപ്റ്റന്‍ സ്ഥാനം രോഹിതിന് നല്‍കണമെന്നാണ് അക്തര്‍ പറയുന്നത്.

“കോഹ്‌ലി വളരെ ശ്രദ്ധയോടെയാണ് ടീമിനെ നയിക്കുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന് ഇപ്പോള്‍ ക്ഷീണം അനുഭവപ്പെടാം. 2010 മുതല്‍ അദ്ദേഹം നിര്‍ത്താതെ കളിക്കുകയാണ്. 70 സെഞ്ച്വറികളും മല പോലെയുള്ള റണ്‍സും അദ്ദേഹം നേടി. ഇപ്പോള്‍ ക്ഷീണം തോന്നുന്നുവെങ്കില്‍ ക്രിക്കറ്റിന്റെ ഏതെങ്കിലുമൊരു ഫോര്‍മാറ്റില്‍ അദ്ദേഹം ക്യാപ്റ്റന്‍ സ്ഥാനം രോഹിതിന് കൈമാറണം. ട്വന്റി 20യില്‍ നല്‍കുന്നതാവും ഉചിതം.”

Virat Kohli leads the Indian cricket team in all formats of the game.

“ക്യാപ്റ്റനെന്ന നിലയില്‍ കഴിവ് തെളിയിക്കാന്‍ രോഹിതിന് ലഭിച്ചിരിക്കുന്ന അവസരമാണ് ഓസ്‌ട്രേലിയന്‍ പരമ്പര. വെല്ലുവിളി നിറഞ്ഞ പരമ്പരയായിരിക്കും അവിടെ ഇന്ത്യയെ കാത്തിരിക്കുന്നത്. ലോകം മുഴുവന്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും രോഹിതിനെ ഉറ്റുനോക്കുകയാണ്. ഈ പരമ്പരയില്‍ മികച്ച പ്രകടനം നടത്താനായാല്‍ അത് ക്യാപ്റ്റന്‍സി സംബന്ധിച്ച പുതിയ വാദങ്ങള്‍ക്ക് തുടക്കമിടും” അക്തര്‍ പറഞ്ഞു.

ഓസീസിനെതിരാ ടെസ്റ്റ് പരമ്പരയില്‍ ആദ്യ ടെസ്റ്റില്‍ മാത്രമാവും കോഹ്‌ലി ഇന്ത്യയെ നയിക്കുക.ആദ്യ ടെസ്റ്റിന് ശേഷം തന്റെ ആദ്യ കുഞ്ഞിനെ വരവേല്‍ക്കുന്നതിനായി കോഹ്ലി നാട്ടിലേക്ക് മടങ്ങും. ശേഷിക്കുന്ന മല്‍സരങ്ങളില്‍ രോഹിതായിരിക്കും ടീമിന്റെ നായകന്‍. പരുക്കുമൂലം ഏകദിന, ട്വന്റി20 പരമ്പരയില്‍ വിശ്രമം അനുവദിച്ച രോഹിത് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം ആരംഭിച്ചിട്ടുണ്ട്.

India vs South Africa: Rohit Sharma becomes 1st ever batsman to hit tons in debut as Test openerനാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയ്ക്ക് ഡിസംബര്‍ 17- ന് അഡ് ലെയ്ഡ് ഓവലിലാണ് തുടക്കമാകുക. ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. രണ്ടാം ടെസ്റ്റ് 26- ന് മെല്‍ബണില്‍ നടക്കും. മൂന്നാം മത്സരം ജനുവരി 7- ന് സിഡ്നിയിലും നാലാം മത്സരം ജനുവരി 15-ന് ബ്രിസ്ബേണിലും നടക്കും.

Latest Stories

ഹൈലക്സിന്റെ ഫ്യൂസൂരാന്‍ ഇസൂസുവിന്റെ കൊമ്പന്‍!

എസ്എന്‍സി ലാവ്‌ലിന്‍ കേസ് വീണ്ടും ലിസ്റ്റ് ചെയ്ത് സുപ്രീംകോടതി; ബുധനാഴ്ച അന്തിമവാദം

ജൂണ്‍ മൂന്നിന് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കും; എല്ലാ കെട്ടിടങ്ങള്‍ക്കും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പാക്കണം; ലഹരി തടയണം; നിര്‍ദേശങ്ങളുമായി മുഖ്യമന്ത്രി

IPL 2024: അവനെയൊക്ക വിമര്‍ശിക്കുന്നവന്‍റെ തലയ്ക്കാണ് കുഴപ്പം; വാളെടുത്ത് വസീം വക്രം

ആടുജീവിതം ഒമാനില്‍ ഷൂട്ട് ചെയ്യാനോ റിലീസ് ചെയ്യാനോ അനുവദിച്ചില്ല, പിന്നില്‍ മലയാളികള്‍: ബ്ലെസി

ലോകകപ്പിന് ശേഷം എല്ലാ കളിയിൽ പൂജ്യത്തിന് പുറത്തായാലും കുഴപ്പമില്ല, പക്ഷെ മെഗാ ടൂർണമെന്റിൽ മിന്നിച്ചേക്കണേ മോനെ; സൂപ്പർ താരത്തോട് സെവാഗ് പറയുന്നത് ഇങ്ങനെ

വശങ്ങള്‍ ഉരഞ്ഞ് പെയിന്റ് പോയി; യാത്രക്കിടെ ഡോര്‍ തനിയെ തുറക്കുന്നു; യാത്ര തുടര്‍ന്നത് വള്ളി ഉപയോഗിച്ച് കെട്ടിവെച്ച്; മുഖ്യമന്ത്രി സഞ്ചരിച്ച നവകേരള ബസ് ബെംഗളൂരുവില്‍

ഉത്തേജക മരുന്ന് പരിശോധനയ്ക്ക് യൂറിൻ സാമ്പിൾ നൽകിയില്ല; ഗുസ്തി താരം ബജ്‌റംഗ് പൂനിയക്ക് സസ്‌പെൻഷൻ

അനന്യ പാണ്ഡെയെ ഉപേക്ഷിച്ചു, മുന്‍ കാമുകി ശ്രദ്ധയുടെ അടുത്തേക്ക് തിരിച്ചു പോയി ആദിത്യ; വീഡിയോ വൈറല്‍

രോഹിത്തിനു ശേഷം നായകനായി പരിഗണനയിലുണ്ടായിരുന്നത് ഹാര്‍ദ്ദിക്കോ പന്തോ അല്ല..!, വെളിപ്പെടുത്തി മുന്‍ ചീഫ് സെലക്ടര്‍