അജ്ഞാത വൈറസ് ബാധിച്ചിട്ട് ഇങ്ങനെ ... ഇല്ലായിരുന്നു എങ്കിൽ ഇന്നലെ തന്നെ അവർ നമ്മളെ കൊല്ലുമായിരുന്നു, സ്കൂൾ കുട്ടികളുടെ നിലവാരം പോലും ഇല്ലാതെ കളിച്ച പാകിസ്ഥാന് എതിരെ അക്തർ

റാവല്‍പിണ്ടി ടെസ്റ്റില്‍ ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍മാരുടെ ആക്രമം ബാറ്റിംഗിന് മുന്നിൽ മറുപടി ഇല്ലാതെ പാകിസ്ഥാൻ നിന്നപ്പോൾ തങ്ങളുടെ ടെസ്റ്റ് ടീമിനെ സ്കൂൾ കുട്ടികളെ നേരിടുന്ന ലാഘവത്തിൽ ഇംഗ്ലണ്ട് നേരിട്ട വിഷമത്തിലാണ് ആരാധകർ. ഏകദിന സ്റ്റൈലിൽ ബാറ്റ് ചെയ്ത അവർ നേടിയത് ആദ്യ ദിനത്തിൽ 500 റൺസിലധികം നേടിയപ്പോൾ ടെസ്റ്റ് ക്രിക്കറ്റിന്റെ ജാതകം ഇംഗ്ലണ്ട് മാറ്റുന്ന കാഴ്ചയാണ് ഈ നാളുകളിൽ നമ്മൾ കാണുന്നത്.

മത്സരത്തിന് മുന്‍പ് ഇംഗ്ലണ്ട് ടീമിലെ പകുതിയിലധികം പേരും അജ്ഞാത വൈറസ് ബാധിച്ചത് മൂലം അസുഖ ബാധിതരായിരുന്നു. അതിനാൽ മത്സരം മാറ്റുമെന്ന് ഒരു വാദം സജീവം ആയിരുന്നു എങ്കിലും കളിക്കാൻ തയാറാണെന്ന് പറഞ്ഞ അവർ എത്തിയതോടെ മത്സരത്തിന് അരങ്ങൊരുങ്ങി. സ്വന്തം നാട്ടിൽ ഇംഗ്ലണ്ടിനെതിരെ ആധിപത്യം നേടുമെന്ന് തോന്നിച്ച സമയത്തായിരുന്നു പാകിസ്താനെ ആക്രമം ബാറ്റിംഗിലൂടെ എതിരാളികൾ കീഴടക്കിയത്.

പാകിസ്ഥാൻ ടീമിനെതിനെയും മാനേജ്മെന്റിന് എതിരെയും ശക്തമായ ഭാക്ഷയിൽ വിമർശനവുമായി എത്തിയിരിക്കുകയാണ് അക്തർ- ‘ ന്യൂസ് റിപ്പോര്‍ട്ട് പറഞ്ഞ പോലെ ഇംഗ്ലണ്ട് കളിക്കാര്‍ക്ക് വയ്യാതിരുന്നത് നന്നായി. അസുഖ ബാധിതരായിട്ടും അവര്‍ 500 റണ്‍സ് നേടി. അവര്‍ക്ക് കുഴപ്പമൊന്നും ഇല്ലായിരുന്നുവെങ്കില്‍ ഇതിലും ഭീകരമായിപ്പോയെനെ കാര്യങ്ങള്‍. നമ്മളെ അവര്‍ അടിച്ചൊതുക്കിയേനെ’ അക്തര്‍ പറഞ്ഞു.

ഇന്ന് രണ്ടാം ദിനം പാകിസ്ഥാൻ മത്സരത്തിലേക്ക് തിരികെ വന്നെങ്കിലും 657 റൺസ് എടുത്താണ് ഇംഗ്ലണ്ട് ഇന്നിംഗ്സ് കളിച്ചിരിക്കുന്നത്. ഇംഗ്ലണ്ട് കളിച്ചപ്പോൾ കളിച്ചാൽ സമനില എങ്കിലും പാകിസ്താന് സ്വന്തമാക്കാം. എന്തായാലും മക്കല്ലം പരിശീലകനായി എത്തിയ ശേഷം കളിക്കുന്ന ഈ പേടിയില്ലാത്ത ക്രിക്കറ്റ് കാരണം ടെസ്റ്റ് മത്സരങ്ങളും ഇംഗ്ലണ്ട് ഇപ്പോൾ ടി20 പോലെയാണ് കാണുന്നതെന്നാണ് ആരാധകർ പറയുന്നത്.

Latest Stories

ഭീകരവാദവും ഭിക്ഷാടനവും, മുന്‍പന്തിയില്‍ പാകിസ്ഥാന്‍ തന്നെ; പാക് പൗരന്മാര്‍ക്ക് ഇനി യുഎഇയില്‍ വിസ ലഭിക്കുക അതികഠിനം; പാക് ഭിക്ഷാടകരുടെ കണക്കുകള്‍ പുറത്ത്

തുര്‍ക്കി ഫാഷന്‍ ഇന്ത്യയില്‍ വേണ്ട; വസ്ത്രങ്ങളിലും തിരിച്ചടി നല്‍കി ഇന്ത്യന്‍ കമ്പനികള്‍; മിന്ത്ര-അജിയോ സൈറ്റുകള്‍ തുര്‍ക്കി ഉത്പന്നങ്ങള്‍ ഒഴിവാക്കി

LSG VS SRH: നിന്റെ ശമ്പളം മറന്നേക്ക്, തോൽവിക്ക് ഞാൻ എന്തിന് പൈസ തരണം; വീണ്ടും ഫൊപ്പായി ഋഷഭ് പന്ത്

പാലക്കാട് വീണ്ടും കാട്ടാന ആക്രമണം; ടാപ്പിംഗ് തൊഴിലാളിയ്ക്ക് ദാരുണാന്ത്യം

LSG VS SRH: വണ്ടിയിൽ കൊള്ളിക്കാതെടാ, പന്ത് വാവ ഉണ്ടാക്കുന്ന ചിലവ് തന്നെ സഹിക്കാൻ വയ്യ; ലക്‌നൗവിന് ഗംഭീര തുടക്കം

പ്രതിനിധി സംഘത്തിനൊപ്പം ആദ്യം പോകുന്നത് ഗയാനയിലേക്ക്; ഒടുവില്‍ അമേരിക്കയിലേക്ക്, പ്രതികരണവുമായി ശശി തരൂര്‍

ഇത് വീഴ്ചയല്ല, കുറ്റകൃത്യമാണ്; ജയശങ്കറിന്റേത് വിനാശകരമായ മൗനം'; പാകിസ്ഥാനെ അറിയിച്ച് നടത്തിയ ആക്രമണത്തില്‍ ഇന്ത്യക്ക് എത്ര യുദ്ധവിമാനങ്ങള്‍ നഷ്ടമായി?; ചോദ്യം ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി

ഇഡി ഉദ്യോഗസ്ഥരെല്ലാം ഹരിശ്ചന്ദ്രന്‍മാരാണെന്ന അഭിപ്രായമില്ല; ഇഡിയിലുള്ളത് അധികവും സഖാക്കളെന്ന് കെ സുരേന്ദ്രന്‍

IPL 2025: അവനെ ഇനി കൊല്‍ക്കത്തയ്ക്ക് വേണ്ട, അടുത്ത ലേലത്തില്‍ കൈവിടും, ഇങ്ങനെ പോയാല്‍ ശരിയാവില്ല, ടീമിന് ഒരു ഉപകാരവും ഇല്ലാത്തവനായി പോകരുത്

പുത്തന്‍ രൂപത്തില്‍ ഒരേയൊരു രാജാവ്‌.. 2025 ടൊയോട്ട ഫോർച്യൂണർ !