ലക്ഷ്യം ഏഷ്യൻ ആരാധകരുടെ ആവേശം, ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ മത്സരയിനമായി ക്രിക്കറ്റും; അംഗീകരിച്ച് ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്

ലോസ് ഏഞ്ചൽസ് 2028 ഒളിമ്പിക്സിന് ക്രിക്കറ്റ് മത്സരയിനമായി ഉൾപ്പെടുത്തുന്നത് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റി അംഗീകരിച്ചതായി വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഐഒസി എക്സിക്യൂട്ടീവ് ബോർഡ് യോഗത്തിന് ശേഷം ഐഒസി പ്രസിഡന്റ് തോമസ് ബാച്ച് അറിയിച്ചു. ബേസ്ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ (നോൺ-കോൺടാക്റ്റ്) എന്നിവയ്ക്കൊപ്പം അഞ്ച് പുതിയ കായിക ഇനങ്ങളിൽ ഒന്നായി ക്രിക്കറ്റിനെ ഉൾപ്പെടുത്താനുള്ള LA സംഘാടകരുടെ നിർദ്ദേശം ഉദ്യോഗസ്ഥർ അംഗീകരിച്ചതായി മുംബൈയിൽ നടന്ന എക്സിക്യൂട്ടീവ് ബോർഡ് മീറ്റിംഗിന്റെ രണ്ടാം ദിവസത്തിന് ശേഷം സംസാരിച്ച ഒളിംപിക് പ്രസിഡന്റ് തോമസ് ബാച്ച് പറഞ്ഞു.

ബേസ്ബോൾ, സോഫ്റ്റ്ബോൾ, ഫ്ലാഗ് ഫുട്ബോൾ, ലാക്രോസ്, സ്ക്വാഷ്, ക്രിക്കറ്റ് എന്നിവ ഇനി 2028 ഒളിംപിക്സിൽ കാണാം എന്നും തോമസ് ബാച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ് : “ഈ കായിക ഇനങ്ങൾ 2028 ലെ ഞങ്ങളുടെ ആതിഥേയരുടെ കായിക സംസ്കാരവുമായി പൂർണ്ണമായും യോജിക്കുന്നു. ലോക വേദികളിൽ പുതിയ ഒരു മത്സര ഇനവും, ആരാധക ആവേശവുമൊക്കെ ഇനി കാണാൻ സാധിക്കും ” IOC പ്രസിഡന്റ് കൂട്ടിച്ചേർത്തു.

കുറച്ച് വര്ഷങ്ങളായി ക്രിക്കറ്റ് ഒളിംപിക്സിൽ ഉൾപ്പടുത്തണം എന്നത്തിലുള്ള ചർച്ച നടന്നിരുന്നു. 1998-ൽ ക്വാലാലംപൂരിലും 2022-ൽ ബർമിംഗ്ഹാമിലും നടന്ന കോമൺവെൽത്ത് ഗെയിംസിന്റെ രണ്ട് പതിപ്പുകളിൽ ക്രിക്കറ്റ് മത്സര ഇനമായി ഉണ്ടായിരുന്നു. 1900 ൽ ഇംഗ്ലണ്ട് ഫ്രാൻസിനെ തോൽപ്പിച്ച് ഒളിംപിക്സ് സ്വർണം നേടിയതായി രേഖകൾ സൂചിപ്പിക്കുന്നു .

ഏഷ്യൻ മാർക്കറ്റിൽ ക്രിക്കറ്റിനുള്ള പ്രാധാന്യം കൂടി മുന്നിൽ കണ്ടാണ് ഈ നീക്കം നടത്തുന്നത്. എന്നിരുന്നാലും, ഈ പുതിയ സ്പോർട്സ് ഉൾപ്പെടുത്തുന്നതിനുള്ള അന്തിമ തീരുമാനം മുമ്പ് തിങ്കളാഴ്ച ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന ഐഒസി അംഗത്വത്തിന്റെ വോട്ടിനെ ആശ്രയിച്ചിരിക്കും.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്