ആഹാ അത് കൊള്ളാലോ..., ജയിച്ചാൽ മഹിയുടെ ടിപ്സ് സൂപ്പർ തോറ്റാൽ ഋതുരാജ് സീറോ, ധോണിയെ പുകഴ്ത്തുന്നവർക്ക് എതിരെ മുഹമ്മദ് കൈഫ്

രാജീവ് ഹൈദർബാദ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ചെന്നൈ സൂപ്പർ കിങ്സിനെ 6 വിക്കറ്റിന് തകർത്തെറിഞ്ഞ് തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്. ഹൈദരാബാദ് ബോളർമാർ പിച്ചിന്റെ ഗതി മനസിലാക്കി അതിമനോഹരമായി പന്തെറിഞ്ഞപ്പോൾ ചെന്നൈ ബോളർമാർ തീർത്തും നിരാശപ്പെടുത്തി, പ്രത്യേകിച്ചും അവരുടെ ഫാസ്റ്റ് ബോളർമാർ. ചെന്നൈയുടെ സ്പിന്നർമാരെ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കാത്ത ഋതുരാജ് ഗെയ്ക്‌വാദിന്റെ ക്യാപ്റ്റന്സിക്ക് നല്ല രീതിയിൽ ഉള്ള വിമർശനമാണ് കിട്ടിയത്.

ഹർഭജൻ സിംഗ് മത്സരത്തിലെ തോൽവിക്ക് ശേഷം സൂപ്പർ താരത്തെ കളിയാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. ചെന്നൈ നായകൻ എടുത്ത പല തീരുമാനങ്ങളും പാളി പോയെന്നാണ് അദ്ദേഹം പറഞ്ഞത്. “ഋതുരാജ് ഗെയ്‌ക്‌വാദിൻ്റെ ക്യാപ്റ്റൻസി മികച്ച നിലവാരം പുലർത്തിയിരുന്നില്ല. അദ്ദേഹം ശരിയായ നീക്കങ്ങൾ നടത്തിയില്ല. സ്പിന്നർമാർ തന്നെയായിരുന്നു ആക്രമണം ആരംഭിക്കേണ്ടത്. മുകേഷ് ആകട്ടെ നല്ല പ്രഹരം ഏറ്റുവാങ്ങി”ഹർഭജൻ സിംഗ് പറഞ്ഞു.

മുഹമ്മദ് കൈഫ് ആകട്ടെ ഋതുരാജിനെ കളിയാക്കിയ ഹര്ഭജനെതിരെയാണ് സംസാരിച്ചത്. അദ്ദേഹം ആക്രമിച്ചത് ധോണിയെയാണ് ‘ചെന്നൈ സൂപ്പർ കിങ്‌സ് ജയിച്ചാൽ അതിൻ്റെ ക്രെഡിറ്റ് എംഎസ് ധോണിക്കാണ്. ടീം തോറ്റാൽ അതിൻ്റെ പഴി റുതുരാജ് ഗെയ്‌ക്‌വാദിനും. ഇത് ശരിയല്ല.” കൈഫ് പറഞ്ഞു.

സിഎസ്‌കെ തുടർച്ചയായ രണ്ട് മത്സരങ്ങൾ ജയിച്ചപ്പോൾ, ഗെയ്ക്ക്‌വാദിനെ സഹായിച്ചതിന് ആരാധകരും വിദഗ്ധരും ധോണിയെ പ്രശംസിച്ചു. സോഷ്യൽ മീഡിയയിലും വിദഗ്ധരുടെ പ്രസ്താവനകളിലും മഹി നിറഞ്ഞുനിന്നു. എന്നാൽ, തുടർച്ചയായി രണ്ട് തോൽവികൾ നേരിട്ട അതേ ആളുകൾ ഇപ്പോൾ പുതിയ നായകനെ ചോദ്യം ചെയ്യുകയാണ്.

ചെന്നൈ ഉയർത്തിയ 166 റണ്‍സ് വിജലക്ഷ്യം സണ്‍റൈസേഴ്സ് 18.1 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി നേടി. അഭിഷേക് ശർമ്മ നല്‍കിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ട്രാവിസ് ഹെഡ്, ഏയ്‍ഡന്‍ മാർക്രം എന്നിവരുടെ ബാറ്റിംഗിലാണ് സണ്‍റൈസേഴ്സ് വിജയവഴിയിലേക്ക് ഉദിച്ചുയർന്നത്.

Latest Stories

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും