അവസാന പന്ത് എറിഞ്ഞുകഴിഞ്ഞാല്‍ ജേതാവിനോടൊപ്പം പരാജിതനെയും നാം ചേര്‍ത്തുപിടിക്കേണ്ടതുണ്ട്, കെ.കെ.ആര്‍ അതിനൊരു മാതൃകയാണ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഫെയ്സ്ബുക്ക് പേജില്‍ യാഷ് ദയാലിനെ ആശ്വസിപ്പിക്കുന്ന കുറിപ്പ് വന്നിട്ടുണ്ട്. അത് കണ്ടപ്പോള്‍ മനസ്സ് നിറഞ്ഞു. കെ.കെ.ആര്‍ പറയുന്നു -”തല ഉയര്‍ത്തിപ്പിടിക്കൂ ദയാല്‍. ഇതുപോലുള്ള കഠിനമായ ദിവസങ്ങള്‍ എല്ലാ ക്രിക്കറ്റര്‍മാര്‍ക്കുമുണ്ടാകും. ഒരു ചാമ്പ്യനായ നിങ്ങള്‍ ശക്തനായി തിരിച്ചുവരും..” ഇതാണ് സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ്. കളിയിലെ വീറും വാശിയും മൈതാനത്തില്‍ തന്നെ തീരണം. ഗ്രൗണ്ട് വിട്ടാല്‍ കൊല്‍ക്കത്ത കാണിച്ച ആറ്റിറ്റിയൂഡ് ആണ് വേണ്ടത്.

ലോകം എപ്പോഴും ജയിക്കുന്നവരുടെ കൂടെയാണ്. അഞ്ച് സിക്‌സറുകള്‍ അടിച്ച് കളി ഫിനിഷ് ചെയ്ത റിങ്കു സിങ്ങ് എല്ലാവരാലും വാഴ്ത്തപ്പെട്ടു. അയാള്‍ അത് അര്‍ഹിക്കുന്നുമുണ്ട്. എന്നാല്‍ അഞ്ച് സിക്‌സറുകള്‍ വഴങ്ങിയ ദയാലിനെക്കുറിച്ച് എത്ര പേര്‍ ചിന്തിച്ചുകാണും? കളി കഴിഞ്ഞപ്പോള്‍ അയാള്‍ ആകെ മരവിച്ച് മുഖം കൈകള്‍ കൊണ്ട് മറച്ച് ഇരിക്കുകയായിരുന്നു. ഒരുപാട് കഷ്ടപ്പെട്ടിട്ടാണ് ഓരോ ക്രിക്കറ്റര്‍മാരും ടോപ് ലെവലില്‍ എത്തുന്നത്. ആരും ബോധപൂര്‍വ്വം മോശമായി കളിക്കില്ല. ചില ദിവസങ്ങളില്‍ ഭാഗ്യം നമ്മുടെ കൂടെയുണ്ടാവില്ല. അത്രയേ ഉള്ളൂ.

മോശമായി കളിച്ചാല്‍ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. പക്ഷേ അതിലപ്പുറമുള്ള ഒരു വെറുപ്പും അത്‌ലീറ്റുകള്‍ അര്‍ഹിക്കുന്നില്ല. അവസാന പന്ത് എറിഞ്ഞുകഴിഞ്ഞാല്‍ ജേതാവിനോടൊപ്പം പരാജിതനെയും നാം ചേര്‍ത്തുപിടിക്കേണ്ടതുണ്ട്. ചേതന്‍ ശര്‍മ്മയുടെ അവസാന പന്തില്‍ സിക്‌സര്‍ പായിച്ചിട്ടാണ് പാക്കിസ്ഥാന്റെ ജാവേദ് മിയാന്‍ദാദ് ഇന്ത്യയില്‍നിന്ന് ഓസ്ട്രലേഷ്യ കപ്പ് തട്ടിയെടുത്തത്.

ഇന്നും ചേതന്‍ അതിന്റെ പേരില്‍ പരിഹസിക്കപ്പെടുന്നു. 2007 ടി-20 ലോകകപ്പിന്റെ ഫൈനലില്‍ സ്‌കൂപ്പ് കളിച്ച മിസ്ബാ ഉല്‍ ഹഖിനോട് പാക്കിസ്ഥാനികള്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല. ഇനിയൊരു ചേതനും മിസ്ബയും ഉണ്ടായിക്കൂടാ. യാഷ് ദയാലുമാര്‍ക്ക് ആശ്വാസം പകരുന്ന ഒരു ലോകമാണ് രൂപപ്പെടേണ്ടത്..

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി