ഇന്ത്യക്ക് എതിരെയുള്ള പത്ത് വിക്കറ്റ് ജയത്തിന് ശേഷം കടയിൽ പോയപ്പോൾ ഞങ്ങൾക്ക് ഞെട്ടൽ ഉണ്ടായി, ആ നിമിഷം എന്താണ് പറയേണ്ടതെന്ന് അറിയില്ലായിരുന്നു...വലിയ വെളിപ്പെടുത്തലുമായി പാകിസ്ഥാൻ താരം

2021 ലെ ടി20 ലോകകപ്പിൽ ഇന്ത്യയ്‌ക്കെതിരായ വിജയം രാജ്യത്തിന് ഉണ്ടാക്കിയ വൻ ആഘാതത്തെക്കുറിച്ച് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ-ബാറ്റർ മുഹമ്മദ് റിസ്വാൻ തുറന്ന് പറഞ്ഞു. കഴിഞ്ഞ വർഷം യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ (യുഎഇ) നടന്ന ടൂർണമെന്റിന്റെ സൂപ്പർ 12 ഘട്ടത്തിൽ ആകിസ്താൻ ഇന്ത്യക്കെതിരെ 10 വിക്കറ്റിന്റെ ജയം സ്വന്തമാക്കിയിരുന്നു.

55 പന്തിൽ പുറത്താകാതെ 79 റൺസുമായി ആ മത്സരത്തിൽ തിളങ്ങിയ താരം പിന്നീട് ടി20 യിൽ ലോക ഒന്നാം നമ്പർ താരമായി വളരുന്നതിലേക്ക് കാര്യങ്ങൾ എത്തി എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. മെൻ ഇൻ ബ്ലൂയ്‌ക്കെതിരായ ലോകകപ്പ് തോൽവികളുടെ പരമ്പര പാകിസ്ഥാൻ അവസാനിപ്പിച്ചതിന് ശേഷം കടയുടമകൾ പണം വാങ്ങുന്നത് നിർത്തിയെന്ന് വെളിപ്പെടുത്തിക്കൊണ്ട് റിസ്വാൻ സ്കൈ സ്‌പോർട്‌സ് ക്രിക്കറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു:

“ഞങ്ങൾ ഇന്ത്യയ്‌ക്കെതിരെ വിജയിച്ചപ്പോൾ, അത് എനിക്ക് ഒരു മത്സരം മാത്രമാണെന്നാണ് ഞാൻ കരുതിയത്. കാരണം ഞങ്ങൾ ആ കളി അനായാസം ജയിച്ചു. പക്ഷേ, പാക്കിസ്ഥാനിൽ വന്നപ്പോഴാണ് അതിന്റെ അർത്ഥം മനസ്സിലായത്. എപ്പോൾ കടയിൽ പോയാലും അവർ എന്നിൽ നിന്ന് പണം വാങ്ങില്ല. അവർ പറയും, ‘നീ പോകൂ, പോകൂ. ഞാൻ നിങ്ങളിൽ നിന്ന് പണം വാങ്ങില്ല!”

ലോകകപ്പിൽ ഇന്ത്യക്കെതിരെയുള്ള പാകിസ്താന്റെ ആദ്യം ജയം കൂടി ആയിരുന്നു അന്ന് പിറന്നത്.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു