ഒരു മോശം റെക്കോഡിന് പിന്നാലെ സ്വന്തമാക്കിയത് തകർപ്പൻ നേട്ടങ്ങൾ, ഒരൊറ്റ മത്സരം കൊണ്ട് സഞ്ജു നേടിയത് ആരും കൊതിക്കുന്ന റെക്കോഡുകൾ; ലിസ്റ്റ് ഇങ്ങനെ

സഞ്ജു സാംസൺ- ഈ മത്സരത്തിലേക്ക് ഇറങ്ങും മുമ്പ് താരം കടന്നുപോയ അവസ്ഥ പലർക്കും ചിന്തിക്കാൻ പോലും പറ്റാത്ത രീതിയിൽ ഉള്ളവ ആയിരുന്നു. തുടർച്ചയായ രണ്ട് മത്സരങ്ങളിൽ സെഞ്ച്വറി നേടി ഏവരുടെയും പ്രശംസ നേടി നിൽക്കുന്നു, ശേഷം അന്ന് പുകഴ്ത്തിയവർ തന്നെ താഴെ ഇടുന്ന രീതിയിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിൽ പൂജ്യനായി മടങ്ങുന്നു. പൂജ്യനായി മടങ്ങുന്നത് ഒകെ സാധാരണ സംഭവിക്കുന്ന കാര്യം ആണെങ്കിലും ആ ട്രോളുകൾ നിലനിൽക്കുമ്പോൾ തന്നെ തന്റെ സഹതാരങ്ങളെക്കുറിച്ച് പിതാവ് പറഞ്ഞ ആരോപണങ്ങളുടെ പേരിലും വിമർശനം കേൾക്കേണ്ടി വരുന്നു. അങ്ങനെ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇറങ്ങുമ്പോൾ സഞ്ജു വലിയ സമ്മർദ്ദത്തിൽ ആയിരുന്നു.

എന്നാൽ മുൻ ഇന്ത്യൻ നായകൻ എം എസ് ധോണിയുടെ കൂൾ രീതികൾ ഉണ്ടെന്ന് പലരും താരതമ്യപ്പെടുത്തിയ സഞ്ജു ഒരു സമ്മർദ്ദവും കാണിക്കാതെ തന്നെ ഇന്നും കളത്തിൽ ഇറങ്ങി. തുടക്കത്തിൽ ഒരൽപ്പം കരുതി കളിച്ച താരം പിന്നെ ഗിയർ മാറ്റിയപ്പോൾ ആദ്യ മത്സരത്തിൽ നിർത്തിയ സ്ഥലത്ത് നിന്ന് തുടങ്ങുന്ന സാംസനെയാണ് കാണാൻ സാധിച്ചത്. സെറ്റ് ആയി കഴിഞ്ഞാൽ ക്രീസിന്റെ നാല് പാടും ബോളർമാർക്ക് തലവേദന സൃഷ്ടിച്ച് ബാറ്റ് ചെയ്യുന്ന സഞ്ജു ഇന്നും അത് തന്നെ തുടർന്നു. സൗത്താഫ്രിക്കയുടെ എല്ലാ ബോളര്മാര്ക്കും വയർ നിറയെ കൊടുത്ത സഞ്ജു 56 പന്തിൽ 109 റൺ നേടി പുറത്താകാതെ നിൽക്കുക ആയിരുന്നു.

എന്തായാലും ഈ മനോഹര ഇന്നിങ്സിൽ സഞ്ജു കുറിച്ച ചില നേട്ടങ്ങൾ നോക്കാം

*ടി20 ചരിത്രത്തിൽ ഒരു കലണ്ടർ വർഷത്തിൽ 3 സെഞ്ച്വറി തികയ്ക്കുന്ന ആദ്യ ക്രിക്കറ്റ് താരമാണ് സഞ്ജു സാംസൺ
* ടി20യിൽ ഇന്ത്യൻ WK ബാറ്ററുടെ ഏറ്റവും കൂടുതൽ ഫിഫ്റ്റി പ്ലസ് സ്‌കോറാണ് സഞ്ജു സാംസൺ സ്വന്തമാക്കിയത്.
* ഇന്നത്തെ സെഞ്ചുറി നേട്ടത്തോടെ ടി 20 യിൽ ഏറ്റവും കൂടുതൽ സെഞ്ച്വറി തികക്കുന്ന ഇന്ത്യൻ ബാറ്റർമാരുടെ മൂന്നാം സ്ഥാനത്ത് എത്തി.
* മൂന്ന് ടി 20 സെഞ്ച്വറി നേട്ടവും കുറിക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ

എന്തായാലും ഏറ്റവും ആവശ്യമുള്ളപ്പോൾ തന്നെ അയാളുടെ ബാറ്റ് ശബ്‌ദിച്ചിരിക്കുന്നു. ടി 20 യിൽ രോഹിത് ഒഴിച്ചിട്ട ഓപ്പണിങ് സിംഹാസനത്തിന് അവകാശ വാദം ഉന്നയിക്കാൻ താൻ ഉണ്ടാകും എന്ന് സഞ്ജു ഈ ഇന്നിംഗ്സിലൂടെ ഒന്ന് കൂടി ഉറപ്പിച്ചിരിക്കുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ