അക്തറിന് എതിരെ ഷമിയുടെ ' കർമ്മ ' ട്വീറ്റ്, താരത്തിന് ചുട്ടമറുപടി നൽകി അഫ്രീദി; സംഭവം വിവാദം

ഞായറാഴ്ച നടന്ന ഐസിസി ടി20 ലോകകപ്പ് 2022 ഫൈനലിൽ പാക്കിസ്ഥാന്റെ തോൽവി നിലവിലെ ക്രിക്കറ്റ് താരങ്ങളും മുൻ ക്രിക്കറ്റ് താരങ്ങളും തമ്മിലുള്ള വാക് പോരിലേക്ക് നയിച്ചു. ഇംഗ്ലണ്ട് ജയിച്ചതോടെ സെമി ഫൈനൽ തോൽവിക്ക് ട്രോളുകൾ ഏറ്റുവാങ്ങിയ ഇന്ത്യൻ ആരാധകർ ട്രോളുകളുമായി രംഗത്ത് വരുകയും ചെയ്തു എന്നതാണ് ശ്രദ്ധിക്കേണ്ടത്.

മത്സരത്തിന് ശേഷം ശേഷം ഷോയിബ് അക്തർ ട്വിറ്ററിൽ ഒരു ‘ഹൃദയം തകർന്ന രീതിയിൽ ഉള്ള ’ ഇമോജി പോസ്റ്റ് ചെയ്തു. “ക്ഷമിക്കണം സഹോദരാ, ഇതിനെ കർമ്മ എന്ന് വിളിക്കുന്നു” എന്നായിരുന്നു ഷമി അതിന് മറുപടി നൽകിയത്.

മുൻ ക്യാപ്റ്റൻ ഷാഹിദ് അഫ്രീദിയുമായി സാമ ടിവി ചർച്ച ചെയ്തതിനാൽ ഷമിയുടെ ട്വീറ്റ് പാക് മാധ്യമങ്ങൾ ചർച്ചയിൽ മുന്നോട്ട് വെക്കുകയും ചെയ്തു- “ഞങ്ങൾ ക്രിക്കറ്റ് താരങ്ങളാണ്, ഞങ്ങൾ അംബാസഡർമാരും റോൾ മോഡലുകളുമാണ്. ഇങ്ങനെ ഉള്ള ട്വീറ്റുകൾ ഞങ്ങൾ ഒരിക്കലും എഴുതാൻ പാടില്ല.”

വിദ്വേഷം വളർത്തുന്ന കാര്യങ്ങൾ ചെയ്യരുത്. അത്തരം കാര്യങ്ങൾ ചെയ്താൽ നമ്മൾ ചെയ്താൽ മറ്റുള്ളവരിൽ നിന്ന് നമുക്ക് എന്ത് പ്രതീക്ഷിക്കാം. സ്‌പോർട്‌സിലൂടെ ഞങ്ങളുടെ ബന്ധങ്ങൾ മെച്ചപ്പെടുന്നു. ഞങ്ങൾ അവരോടൊപ്പം കളിക്കാൻ ആഗ്രഹിക്കുന്നു, അവർ പാകിസ്ഥാനിൽ കളിക്കുന്നത് കാണാൻ ഞങ്ങൾ ഇഷ്ടപെടുന്നു ,” അഫ്രീദി ചർച്ചയിൽ പറഞ്ഞു.

” വിരമിച്ചാൽ പോലും നിങ്ങൾ ഇങ്ങനെ ചെയ്യാൻ പാടില്ല, അപ്പോൾ നിലവിൽ കളിക്കുന്നവരാണെങ്കിൽ ഒട്ടും പ്രോത്സാഹിപ്പിക്കാൻ പാടില്ല.”

എന്തായാലും ഷമിയുടെ ട്വീറ്റിന് അതിരൂക്ഷ പ്രതികരണമാണ് പാകിസ്ഥാനിൽ നിന്ന് ലഭിക്കുന്നത്.

Latest Stories

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്