ഇഷാനും ശ്രേയസിനുമെതിരായ നടപടി, പ്രത്യേക സന്ദേശവുമായി സച്ചിന്‍

ബിസിസിഐ നിര്‍ദേശങ്ങള്‍ അവഗണിച്ച് രഞ്ജി കളിക്കാന്‍ തയ്യാറാവാതിരുന്ന ഇഷാന്‍ കിഷനേയും ശ്രേയസ് അയ്യറേയും കരാര്‍ പട്ടികയില്‍നിന്ന് പുറത്താക്കിയ സാഹചര്യത്തില്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കേണ്ടതിന്റെ പ്രധാന്യം ഊന്നിപ്പറഞ്ഞ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഇന്ത്യന്‍ ടീമില്‍ സജീവമായിരുന്ന കാലത്തും താന്‍ മുംബൈക്കായി കളത്തിലിറങ്ങാന്‍ ഇഷ്ടപ്പെട്ടിരുന്നെന്നു പറഞ്ഞ സച്ചിന്‍ ആഭ്യന്തര ക്രിക്കറ്റിന്റെ പ്രാധാന്യത്തെക്കുറിച്ചും ഇന്ത്യന്‍ കളിക്കാര്‍ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും എക്‌സില്‍ എഴുതി.

രഞ്ജി ട്രോഫി സെമി ഫൈനല്‍ ആവേശകരമായിരുന്നു! മികച്ച ബാറ്റിംഗ് വീണ്ടെടുപ്പാണ് മുംബൈയ്ക്ക് ഫൈനലിലേക്കുള്ള മാര്‍ച്ചിന് സഹായകമായത്. എന്റെ കരിയറില്‍ ഉടനീളം, എനിക്ക് അവസരം ലഭിക്കുമ്പോഴെല്ലാം മുംബൈയ്ക്കായി കളിക്കാന്‍ ഞാന്‍ ആവേശഭരിതനായിരുന്നു. ഞങ്ങളുടെ ഡ്രസ്സിംഗ് റൂമില്‍ ഏകദേശം 7-8 ഇന്ത്യന്‍ കളിക്കാര്‍ ഉണ്ടായിരുന്നു, അവരോടൊപ്പം കളിക്കുന്നത് രസകരമായിരുന്നു.

ഇന്ത്യന്‍ ടീമില്‍ ഇടംനേടിയ താരങ്ങള്‍ രഞ്ജി കളിക്കാന്‍ തിരിച്ചെത്തുമ്പോള്‍ അതവരുടെ കളിനിരവാരം മെച്ചപ്പെടുത്തുകയേ ഉള്ളൂ. ചിലപ്പോള്‍ അവര്‍ അവരുടെ പുതിയ കഴിവുകള്‍ കണ്ടെത്തുന്നതും അങ്ങനെയായിരിക്കാം. എന്റെ കരിയറില്‍ അവസരം കിട്ടുമ്പോഴൊക്കെ മുംബൈക്കായി കളിക്കാന്‍ പോവാറുണ്ടായിരുന്നു.

മികച്ച താരങ്ങള്‍ പ്രാദേശിക ടൂര്‍ണമെന്റുകളിലും പാഡ് കെട്ടിയിറങ്ങുമ്പോള്‍ അവരുടെ ടീമുകളേയും ആരാധകര്‍ ഇഷ്ടപ്പെടാന്‍ തുടങ്ങും. അങ്ങനെ ടൂര്‍ണമെന്റുകളുടെ പ്രചാരമേറും. ബിസിസിഐ പ്രാദേശിക ക്രിക്കറ്റിനും തുല്യ പ്രാധാന്യം കൊടുക്കുന്നത് ഏറെ പ്രശംസനീയമാണ്- സച്ചിന്‍ കുറിച്ചു.

Latest Stories

'വാടിവാസൽ' ഉപേക്ഷിച്ചിട്ടില്ല; ഏറ്റവും പുതിയ അപ്ഡേറ്റുമായി വെട്രിമാരൻ

റിവ്യു ബോംബിങ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

എന്റെ അച്ഛനും അമ്മയുമായത് കൊണ്ട് എനിക്ക് പ്രത്യേക പരിഗണനയൊന്നും അവർ തന്നിട്ടില്ല: കനി കുസൃതി

ആളുകളുടെ അത്തരം കമന്റുകൾ ചിലപ്പോഴൊക്കെ എന്നെ തകർത്തു കളയാറുണ്ട്: അനാർക്കലി മരിക്കാർ

ഗിയര്‍ പലവട്ടം മാറ്റിയിട്ടും പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞിട്ടും ഫലിച്ചില്ല; 'ഒത്തില്ല' ട്രെന്‍ഡ് മാറി കൈവിട്ടു പോയ പകപ്പില്‍ ബിജെപി

റൊണാൾഡോയാണോ മെസിയാണോ മികച്ചത്, പെഡ്രി പറയുന്നത് ഇങ്ങനെ; ആരാധകരുടെ പ്രതികരണം ഇങ്ങനെ

എറണാകുളം വേങ്ങൂരില്‍ മഞ്ഞപ്പിത്തം വ്യാപിക്കുന്നു; സാമ്പത്തിക സഹായം നല്‍കണമെന്ന് നാട്ടുകാര്‍

പൊലീസ് സംരക്ഷണയില്‍ ഡ്രൈവിംഗ് ടെസ്റ്റ്; പരാജയപ്പെട്ടവരെ കൂകി വിളിച്ച് സമരക്കാര്‍

സച്ചിനെതിരെ പരാതിയുമായി അയൽക്കാരൻ, മറുപടി നൽകി സൂപ്പർതാരം; സംഭവം ഇങ്ങനെ

ആരോഗ്യമുള്ളപ്പോള്‍ എഗ്ഗ്‌സ് ഫ്രീസ് ചെയ്യുന്നതാണ് നല്ലത്: ഇഷ ഗുപ്ത