'ഓപ്പണർ റോളിൽ നിന്നും അഭിഷേകിനെ പുറത്താക്കണം, പകരം ഇഷാൻ കിഷനെ കൊണ്ടുവരണം': രവി ശാസ്ത്രി

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ ഇന്ത്യ നേരിടും. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ചയാണ് മത്സരം നടക്കുന്ന. കഴിഞ്ഞ മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയ സഞ്ജു സാംസൺ തന്നെയാണ് ഇന്ത്യയുടെ വജ്രായുധം.

ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരെ ഓപ്പണർ റോളിൽ നിന്നും അഭിഷേക് ശർമയെ മാറ്റി ഇഷാൻ കിഷനെ കൊണ്ട് വരണമെന്ന് പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത്യൻ ഇതിഹാസം രവി ശാസ്ത്രി.

സെമിയില്‍ അഭിഷേകിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തും മുമ്പ് അവന്‍റെ ആത്മവിശ്വാസം തകർന്നിട്ടുണ്ടോ എന്ന് ടീം മാനേജ്‌മെന്‍റ് പരിശോധിക്കണമെന്ന് ശാസ്ത്രി പറഞ്ഞു. നെറ്റ്‌സിലെ അവന്‍റെ ബാറ്റിംഗ് കൂടി നോക്കി വേണം അഭിഷേകിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കാൻ. മാനസികമായി അവന്‍ തളർന്നിട്ടുണ്ടെങ്കിൽ സഞ്ജു സാംസണിനൊപ്പം ഇഷാൻ കിഷനെ ഓപ്പണറാക്കണമെന്നും മധ്യനിരയിൽ റിങ്കു സിംഗിനെ തിരികെ കൊണ്ടുവരണമെന്നും ശാസ്ത്രി പറ‍ഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ