Ipl

ആകാശ് ചോപ്ര പിന്തുണയ്ക്കുന്നത് രാജസ്ഥാനെ, ഗുജറാത്തിനെ പുകഴ്ത്തി; എവിടെ എങ്കിലും ഉറച്ച് നിൽക്കാൻ ആരാധകർ

ഐപിഎല്ലില്‍ ഗുജറാത്തിനെ തോല്‍പ്പിക്കുക ഒരു ടീമിനും എളുപ്പമുള്ള കാര്യമല്ലെന്ന് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. ഗുജറാത്തിന് മറ്റ് ടീമുകള്‍ക്കൊന്നും ഇല്ലാത്ത തരത്തിലുള്ള മാച്ച് വിന്നര്‍മാരാണ് ഉള്ളതെന്നും അവസരത്തിനൊത്ത് ഓരോ താരങ്ങളും ഉത്തരവാദിത്വത്തിലേക്ക് വരുന്നുണ്ടെന്നും ചോപ്ര പറഞ്ഞു. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ഫൈനല്‍ ഉറപ്പിച്ച വേളയിലാണ് ചോപ്രയുടെ പ്രതികരണം.

‘ഗുജറാത്ത് ടീമില്‍ വമ്പന്‍ താരങ്ങളൊന്നും ഇല്ല. സൂപ്പര്‍ താരങ്ങളുടെ ഒരു പാരമ്പര്യം അവര്‍ക്കില്ല. കോഹ്‌ലിയോ ഡിവില്യേഴ്സോ റണ്‍സടിക്കും എന്നൊരു കാര്യം ഗുജറാത്ത് ടീമില്‍ ഇല്ല. അവിടെ എല്ലാവരും കളിക്കുന്നുണ്ട്.’

‘ഗുജറാത്തും മറ്റ് ടീമുകളും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഗുജറാത്ത് നിരയിലെ മാച്ച് വിന്നര്‍മാരാണ് അവരുടെ പ്രത്യേകത. അത് മറ്റൊരു ടീമിനും ഇല്ലാത്ത വിധമാണ്. അങ്ങനെ പറയേണ്ടി വരുന്നത് വളരെ വിചിത്രമായ കാര്യമാണ്.’

‘ഗുജറാത്ത് ഈ സീസണില്‍ പലപ്പോഴും പ്രതിസന്ധി ഘട്ടങ്ങളില്‍ വീണിട്ടുണ്ട്. എന്നാല്‍ ആ സമയത്തൊക്കെ അവരെ രക്ഷിച്ചത് പല കളിക്കാരാണ്. അതുകൊണ്ടാണ് അവര്‍ക്ക് ഏത് പൊസിഷനില്‍ നിന്നും ടീമിനെ വിജയിപ്പിക്കാന്‍ പറ്റിയ താരങ്ങളുണ്ടെന്ന് പറയുന്നത്. അത് മറ്റ് ടീമുകളില്‍ കണ്ടിട്ടില്ല.’

‘ഏത് ദുഷ്‌കരമായ സാഹചര്യത്തിലും ടീം വീഴില്ല എന്ന് ഗുജറാത്ത് തെളിയിച്ച് കഴിഞ്ഞു. മൂന്നോ നാലോ കളിക്കാരില്‍ ഒതുങ്ങുന്നതല്ല അവരുടെ മാച്ച് വിന്നിംഗ്. എല്ലാവരും ടീം സ്‌കോറിലേക്ക് സംഭാവന ചെയ്യും. അങ്ങനൊരു ടീമിനെ ആര് വിചാരിച്ചാലും തടഞ്ഞ് നിര്‍ത്താനാവില്ല’ ചോപ്ര പറഞ്ഞു.

Latest Stories

കുഞ്ഞ് കരഞ്ഞപ്പോള്‍ വാഷ് ബേസിനില്‍ ഇരുത്തി, പിന്നെ ഫ്രിഡ്ജില്‍ കയറ്റി, ബോറടിച്ചപ്പോ പിന്നെ..; ബേസിലിന്റെയും ഹോപ്പിന്റെയും വീഡിയോ, പങ്കുവച്ച് എലിസബത്ത്

എടുത്തോണ്ട് പോടാ, ഇവന്റയൊക്കെ സര്‍ട്ടിഫിക്കറ്റ് വേണല്ലോ ഇനി ശൈലജയ്ക്ക്; 'വര്‍ഗീയ ടീച്ചറമ്മ' പരാമര്‍ശത്തില്‍ യൂത്ത് കോണ്‍ഗ്രസിനെതിരെ ഡിവൈഎഫ്‌ഐ

IPL 2024: സാക്ഷി ചേച്ചി പറഞ്ഞാൽ ഞങ്ങൾക്ക് കേൾക്കാതിരിക്കാൻ പറ്റുമോ, നേരത്തെ മത്സരം തീർത്തത്തിന്റെ ക്രെഡിറ്റ് ധോണിയുടെ ഭാര്യക്ക്; സംഭവം ഇങ്ങനെ

രാജുവിന്റെയും സുപ്രിയയുടെയും കാര്യത്തിൽ പലരും തെറ്റിദ്ധരിച്ചിരിക്കുന്നത്, ലൗ അറ്റ് ഫസ്റ്റ് സൈറ്റ്, ഉടനെ കെട്ടി എന്നാണ്, എന്നാൽ അങ്ങനെയല്ല: മല്ലിക സുകുമാരൻ

IPL 2024: ജയിച്ചെങ്കിലും ഞാൻ നിരാശനാണ്, അസ്വസ്ഥത തോന്നുന്നു ഇപ്പോൾ; ഹൈദരാബാദിനെതിരായ തകർപ്പൻ വിജയത്തിന് പിന്നാലെ ഋതുരാജ് പറയുന്നത് ഇങ്ങനെ

എനിക്ക് ഇഷ്ടപ്പെട്ടു, സാമൂഹ്യപ്രസക്തിയുള്ള സിനിമയാണ്, 'പഞ്ചവത്സര പദ്ധതി' ഓരോ മലയാളിയും കണ്ടിരിക്കണം: ശ്രീനിവാസന്‍

ഗുജറാത്തില്‍ 600 കോടിയുടെ വൻ മയക്കുമരുന്ന് വേട്ട

എന്റെ അച്ഛന്‍ പോലും രണ്ടുതവണ വിവാഹം കഴിച്ചു, പിന്നെന്താണ്.. നിക്ക് എനിക്ക് സുന്ദരന്‍ തന്നെ; പരിഹാസങ്ങള്‍ക്കെതിരെ വരലക്ഷ്മി

ആവേശത്തിന് ശേഷം വീണ്ടും ഫഹദ്; അൽത്താഫ് സലിം ചിത്രം 'ഓടും കുതിര ചാടും കുതിര' ചിത്രീകരണം ആരംഭിച്ചു

ടി20 ലോകകപ്പ് 2024: സഞ്ജു ടീമില്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഒന്നും സംഭവിക്കാന്‍ പോവുന്നില്ല; തുറന്നടിച്ച് ചോപ്ര