IPL 2025: ആരാണ് ഈ നുണകളൊക്കെ പറഞ്ഞുപരത്തുന്നത്, അപ്പോള്‍ റിഷഭ് പന്തിന് നല്‍കുന്ന കോടികള്‍ക്കൊന്നും വിലയില്ലേ, തുറന്നുപറഞ്ഞ് മുന്‍ താരം

ഐപിഎല്‍ അവസാന ഘട്ടത്തില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്മാറിയ ചില താരങ്ങള്‍ക്ക് പകരക്കാരെ ടീം മാനേജ്‌മെന്റുകള്‍ അടുത്തിടെ കണ്ടെത്തിയിരുന്നു. പ്ലേഓഫ് മത്സരങ്ങള്‍ക്ക് മുന്നോടിയായാണ് ചില സൂപ്പര്‍താരങ്ങള്‍ വീണ്ടും ഐപിഎലിന് എത്തുന്നത്. അതേസമയം താരങ്ങളുടെ പ്രതിഫലത്തെ കുറിച്ചുളള വാര്‍ത്തകളില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. സൈന്‍ ചെയ്യുമ്പോള്‍ പറയുന്ന പൈസ മുഴുവനായി അവര്‍ക്ക് ലഭിക്കില്ലെന്നും എത്ര മത്സരങ്ങള്‍ കളിക്കുന്നോ അതിനനുസരിച്ചായിരിക്കും ശമ്പളം ലഭിക്കുകയെന്നും ആകാശ് ചോപ്ര പറഞ്ഞു.

അടുത്തിടെ മുംബൈ ഇന്ത്യന്‍സ് ജോണി ബെയര്‍സ്‌റ്റോ (5.25 കോടി), റിച്ചാര്‍ഡ് ഗ്ലീസന്‍ (1 കോടി), ചരിത് അസലങ്ക (75 ലക്ഷം) തുടങ്ങിയ താരങ്ങളെ വില്‍ ജാക്‌സ്, റിയാന്‍ റിക്കല്‍ട്ടണ്‍, കോര്‍ബിയന്‍ ബോഷ് എന്നിവര്‍ക്ക് പകരക്കാരായി ടീമിലെടുത്തിരുന്നു. “പ്ലേഓഫിനായി മുംബൈ ജോണി ബെയര്‍സ്‌റ്റോ, റിച്ചാര്‍ഡ് ഗ്ലീസണ്‍, ചരിത് അസലങ്ക എന്നിവരെ സൈന്‍ ചെയ്തതിനാലോ, മുസ്തഫിസുര്‍ റഹ്‌മാന്‍ വന്നതിനാലോ, ലുങ്കി എന്‍ഗിഡിക്ക് പകരം ആര്‍സിബി ബ്ലെസ്സിംഗ് മുസറബാനിയെ സൈന്‍ ചെയ്തതിനാലോ, അവര്‍ക്ക് എത്ര പണം ലഭിക്കുമെന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം?

‘മൂന്ന് മത്സരങ്ങള്‍ക്ക് 5.25 കോടിക്ക് ബെയര്‍സ്‌റ്റോ കരാര്‍ ചെയ്യപ്പെട്ടതിനാല്‍ അദ്ദേഹം ഏറ്റവും വിലയേറിയ കളിക്കാരനായി മാറിയെന്ന് പലരും സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അപ്പോള്‍, ഋഷഭ് പന്ത് ഏറ്റവും വിലയേറിയ കളിക്കാരനാണെന്ന് ആരാണ് പറഞ്ഞത്? ഇല്ല സര്‍, സത്യം പറഞ്ഞാല്‍ അവരെ ആ ബ്രാക്കറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, പക്ഷേ അവര്‍ക്ക് ആനുപാതികമായി മാത്രമേ പണം ലഭിക്കൂ,’ ചോപ്ര പറഞ്ഞു.

Latest Stories

ഏകദിന ക്രിക്കറ്റിലേക്ക് സഞ്ജുവിന് വീണ്ടും സ്വാഗതം; ഋഷഭ് പന്തിന് പകരം സഞ്ജുവിനെ പരിഗണിക്കാനൊരുങ്ങി ഗൗതം ഗംഭീർ

മുംബൈ തോൽക്കാൻ കാരണം അവരുടെ മണ്ടത്തരം കൊണ്ട് തന്നെയാണ്, ഹെഡിന്റെ വിക്കറ്റ് അവർ അപ്പീൽ ചെയ്തില്ല: രവിചന്ദ്രൻ അശ്വിൻ

രോഹിത്ത് ഉടനെ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല, അദ്ദേഹത്തിന് വിശ്രമം അനിവാര്യമാണ്'; തുറന്ന് പറഞ്ഞ് മുംബൈ നായകൻ

വിവാഹ ഘോഷയാത്രയ്ക്കിടെയുള്ള ഡിജെ സംഗീതം കേട്ട് 140 കോഴികൾ ചത്തു; മരണകാരണം ഹൃദയാഘാതം; ഡിജെക്കെതിരെ കേസെടുത്ത് പൊലീസ്

ഇടതുപക്ഷം ഒരുപാട് സഹായങ്ങള്‍ ചെയ്തു, ചെറിയ ഭൂരിപക്ഷത്തില്‍ എങ്കിലും പിണറായി വീണ്ടും വരുമെന്നാണ് കണക്ക് കൂട്ടലെന്ന് വെള്ളാപ്പള്ളി; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ എല്ലായ്‌പ്പോഴും ശരിയല്ല

ബിഗ് M's ഒന്നിച്ച ചിത്രം! സിനിമാ പ്രേമികൾ കാത്തിരുന്ന 'പാട്രിയറ്റ്' നാളെ തീയേറ്ററുകളിലേക്ക്..

ചൂടിന്റെ റിപ്പബ്ലിക്ക്: ഡൽഹിയിൽ നിന്ന് കേരളം വരെ കത്തുന്ന തൊഴിലാളികളുടെ ശരീരങ്ങൾ

'എന്റെ തല, എന്റെ ഫിഗര്‍'; പാസ്‌പോര്‍ട്ടില്‍ വരെ സ്വന്തം പടമൊട്ടിക്കാന്‍ ഡൊണാള്‍ഡ് ട്രംപ്

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത; സംസ്ഥാനത്ത് വേനല്‍മഴ തുടരും, ഇന്നും നാളേയും വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അതിജീവിതയുടെ മേല്‍ ഗര്‍ഭധാരണം അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല; ബലാത്സംഗത്തെ തുടര്‍ന്നുള്ള ഗര്‍ഭം തുടരാന്‍ നിര്‍ബന്ധിക്കുന്നത് ക്രൂരതയെന്ന് സുപ്രീം കോടതി; ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി നിശ്ചയിക്കരുത്, 15 വയസുകാരിക്ക് ഗര്‍ഭം നീക്കാന്‍ അനുമതി