IND VS ENG: ഇംഗ്ലണ്ട് കാണിച്ചത് വലിയ മണ്ടത്തരം, ഇന്ത്യയ്ക്ക് അവരെ ഇനി എളുപ്പം തോല്‍പ്പിക്കാം, ഇതൊക്കെ ശ്രദ്ധിച്ച് ചെയ്യണ്ടേ അമ്പാനേയെന്ന് മുന്‍ താരം

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങള്‍ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്ക് ജൂണ്‍ 20നാണ് തുടക്കമാവുന്നത്. സീരീസിനുളള ടീമുകളെ അടുത്തിടെ ഇന്ത്യയും ഇംഗ്ലണ്ടും പ്രഖ്യാപിച്ചിരുന്നു. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവരുടെ വിരമിക്കലിന് പിന്നാലെ യുവനിരയ്ക്ക് പ്രാധാന്യം നല്‍കിയുളള ടീമാണ് ഇന്ത്യയുടേത്. ശുഭ്മാന്‍ ഗില്‍ നായകനായ ടീമില്‍ പ്രതിഭയുളള നിരവധി താരങ്ങളുണ്ട്. ഇംഗ്ലണ്ടിലും ഇവര്‍ തിളങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇന്ത്യക്കെതിരായ സീരീസിനുളള ഇംഗ്ലണ്ട് ടീമിനെ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.

ബെന്‍ സ്റ്റോക്ക്‌സാണ് ടീമിന്റെ ക്യാപ്റ്റന്‍. അതേസമയം ഇംഗ്ലണ്ട് ടീമിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര രംഗത്തെത്തിയിരുന്നു. ഇംഗ്ലണ്ടിന്റെ ബോളിങ് ലൈനപ്പ് വളരെ ദുര്‍ബലമാണെന്നാണ് ആകാശ് ചോപ്ര അഭിപ്രായപ്പെട്ടത്. ഇതിനെ സന്ദര്‍ശകരായ ഇന്ത്യയ്ക്ക് സീരീസില്‍ നന്നായി മുതലെടുത്ത് കളിക്കാമെന്നും ചോപ്ര പറഞ്ഞു.

‘ഇംഗ്ലണ്ട് അവരുടെ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റിങ് ലൈനപ്പ് വളരെ മികച്ചതാണ്. എന്നാല്‍ ബോളിങ് എടുത്തുനോക്കുകയാണെങ്കില്‍ പ്രധാന പേസര്‍മാരായ ഗസ് അറ്റ്കിന്‍സണ്‍, ഒലി സ്‌റ്റോണ്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ് തുടങ്ങിയവര്‍ ടീമിലില്ല. ഈ ടീമിന്റെ ബോളിങിന് അത്ര കരുത്തില്ല. അപ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഇന്ത്യയ്ക്ക് പരമ്പര പിടിക്കാന്‍ കിട്ടിയ നല്ലൊരു അവസരമാണ്’, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

Latest Stories

കീമിൽ വഴങ്ങി സർക്കാർ; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കില്ല, ​പഴ​യ ഫോ​ര്‍​മു​ല പ്ര​കാ​രം പു​തു​ക്കി​യ റാ​ങ്ക് ലി​സ്റ്റ് ഇ​ന്നു ത​ന്നെ പു​റ​ത്തി​റ​ക്കും

കേരളത്തിന് ദുരന്ത നിവാരണ ഫണ്ടിൽനിന്ന് 153.20 കോടി അനുവദിച്ച് കേന്ദ്ര സർക്കാർ

വളർത്തു പൂച്ചയുടെ കടിയേറ്റ പെണ്‍കുട്ടി മരിച്ചു, പേവിഷ പ്രതിരോധ വാക്സിൻ രണ്ട് ഡോസ് എടുത്തിരുന്നു

സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച മു​ത​ൽ മ​ഴ ശ​ക്ത​മാ​കും, വി​വി​ധ ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു

ഏകാത്മ മാനവവാദവും ഏക മുതലാളി സേവയും: ബിജെപിയുടെ രാഷ്ട്രീയ തത്വശാസ്ത്രവും പ്രയോഗ നീതിയും-1

ഐബി ഉദ്യോഗസ്ഥയുടെ മരണം; സുകാന്തിന് ജാമ്യം നല്‍കി ഹൈക്കോടതി

IND vs ENG: "എനിക്ക് ആശയക്കുഴപ്പമുണ്ടായിരുന്നു": ടോസ് വേളയിൽ ഗിൽ പറഞ്ഞത്

അന്നത്തെ അന്നം തേടി ജോലിക്ക് ഇറങ്ങുന്നവരുടെ അന്നം മുട്ടിച്ചു; പണിമുടക്ക് നടത്തിയത് ഗുണ്ടായിസത്തില്‍; കേരളത്തില്‍ നടക്കുന്ന അപകട രാഷ്ട്രീയത്തിന്റെ തെളിവെന്ന് രാജീവ് ചന്ദ്രശേഖര്‍

ആട് 3 സോംബി പടമോ അതോ ടൈം ട്രാവലോ, ചിത്രത്തിന്റെ ജോണർ ഏതാണെന്ന് പറഞ്ഞ് സൈജു കുറുപ്പ്

ഓ.... ഒരു വലിയ നാണക്കാരൻ..; ഗില്ലും സാറയും വീണ്ടും ഒരേ ഫ്രെയ്മിൽ, ചിത്രം വൈറൽ