IPL 2025: എന്ത് ചെയ്തിട്ടും ഒരു കാര്യവുമില്ല, അവര്‍ ഒരുപാട് തവണ ആ പരീക്ഷണം നടത്തിക്കഴിഞ്ഞു, ഇതുപോലൊരു തോല്‍വി ടീം, വിമര്‍ശനവുമായി മുന്‍താരം

ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിന്റെ ബാറ്റിങ് ലൈനപ്പിലെ പ്രശ്‌നങ്ങള്‍ തുറന്നുപറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര. ഓപ്പണിങ് കോമ്പിനേഷന്‍ അവര്‍ ഏഴ് തവണയാണ് മാറ്റിപരീക്ഷിച്ചതെന്നും എന്നാല്‍ അതൊന്നും വര്‍ക്കായില്ലെന്നും ചോപ്ര പറഞ്ഞു. ഒടുവില്‍ അവര്‍ കെഎല്‍ രാഹുല്‍-ഫാഫ് ഡുപ്ലസിസ് സഖ്യത്തില്‍ എത്തിനില്‍ക്കുകയാണ്. മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ഡല്‍ഹി ക്യാപിറ്റല്‍സിന്റെ അടുത്ത മത്സരം. പ്ലേഓഫില്‍ എത്തണമെങ്കില്‍ ഇനിയുളള രണ്ട് മത്സരങ്ങളും അവര്‍ക്ക് ജയിച്ചേ പറ്റുളളൂ.

നിലവില്‍ 12കളികളില്‍ ആറ് ജയവും അഞ്ച് തോല്‍വിയും ഉള്‍പ്പെടെ 13 പോയിന്റാണ് ഡല്‍ഹിക്കുളളത്. ഡല്‍ഹിയുടെ പ്രശ്‌നങ്ങള്‍ വ്യത്യസ്തമാണെന്ന് ആകാശ് ചോപ്ര പറയുന്നു. “അവര്‍ ഇതിനോടകം തന്നെ ഏഴ് ഓപ്പണിങ് കോമ്പിനേഷനുകള്‍ പരീക്ഷിച്ചുകഴിഞ്ഞു. കെ.എല്‍. രാഹുല്‍ ഇപ്പോള്‍ ഫാഫ് ഡു പ്ലെസിസിനൊപ്പം മാത്രമേ ഓപ്പണര്‍ ആകുകയുള്ളൂ എന്ന് തോന്നുന്നു, കെ.എല്‍. രാഹുലിന് ഈ ഗ്രൗണ്ട് വളരെ ഇഷ്ടമാണ്, മുംബൈയ്‌ക്കെതിരായ ബാറ്റിംഗും അദ്ദേഹത്തിന് ഇഷ്ടമാണ്. ഈ ഗ്രൗണ്ടില്‍ അദ്ദേഹം ധാരാളം റണ്‍സ് നേടിയിട്ടുണ്ട്”, ചോപ്ര പറഞ്ഞു.

“എന്നിരുന്നാലും, കഴിഞ്ഞ മത്സരത്തിന് ശേഷം താന്‍ സെഞ്ച്വറി നേടിയെന്ന് രാഹുല്‍ തീര്‍ച്ചയായും കരുതിയിരിക്കാം, പക്ഷേ അത് ടീമിനെ വിജയത്തിലേക്ക് നയിച്ചില്ല. അതിനാല്‍ കഴിഞ്ഞ മത്സരത്തിന്റെ ആദ്യ അഞ്ച് ഓവറുകളില്‍ റണ്‍സ് നേടാന്‍ കഴിയാത്തതിനാല്‍ അദ്ദേഹം കൂടുതല്‍ വേഗത്തില്‍ ഇനി സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചേക്കാം”, ആകാശ് ചോപ്ര നിരീക്ഷിച്ചു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ