IPL 2025: എല്ലാ തവണയും ഭാഗ്യം കൊണ്ട് ടീമിലുള്‍പ്പെടും, എന്നാല്‍ കളിക്കുകയുമില്ല, ആര്‍സിബി അവനെ എന്തിനാണ് വീണ്ടും വീണ്ടും കളിപ്പിക്കുന്നത്, വിമര്‍ശനവുമായി മുന്‍താരം

പ്ലേഓഫിലെ ക്വാളിഫയര്‍ 1 മത്സരത്തിന് മുന്‍പായി ഓള്‍റൗണ്ടര്‍ ലിയാം ലിവിങ്‌സ്റ്റണെ ആര്‍സിബി ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട്  ആകാശ് ചോപ്ര. ആര്‍സിബിക്ക് വേണ്ടി ഇത്തവണ ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും കാഴ്ചവയ്ക്കാത്ത താരമാണ് ലിവിങ്‌സ്റ്റണ്‍. ഈ സീസണില്‍ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും തുടര്‍ച്ചയായി കുറഞ്ഞ സ്‌കോറുകളിലാണ് ഇംഗ്ലീഷ് താരം പുറത്തായത്. ഒരുഘട്ടത്തില്‍ ആര്‍സിബി ലിവിങ്‌സ്റ്റണെ ടീമില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കിയിരുന്നെങ്കിലും ടിം ഡേവിഡിന് പരിക്കറ്റേത് ഇംഗ്ലീഷ് താരത്തിന് തിരിച്ചുവരവിന് വീണ്ടും അവസരമൊരുങ്ങി.

എന്നാല്‍ വീണ്ടും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടും ബാറ്റിങ്ങില്‍ ലിവിങ്സ്റ്റണ്‍ പരാജയപ്പെടുകയായിരുന്നു. ‘ലിയാം ലിവിങ്ങ്സ്റ്റണെ പുറത്താക്കണമെന്ന് ഞാന്‍ ആര്‍സിബിയോട് ആവശ്യപ്പെടുന്നു. ഞാന്‍ കൈകള്‍ കൂപ്പി അപേക്ഷിക്കുന്നു. അദ്ദേഹം മുന്‍ സീസണുകളില്‍ പഞ്ചാബിനു വേണ്ടി കളിച്ചിരുന്നു, പഞ്ചാബിനെ ഒരിക്കലും വിജയിപ്പിച്ചിട്ടില്ല. നിങ്ങളെയും അദ്ദേഹം വിജയിപ്പിക്കില്ല,’ ആകാശ് ചോപ്ര പറഞ്ഞു.

‘കഴിഞ്ഞ മത്സരത്തില്‍ ലിവിങ്സ്റ്റണ്‍ പൂജ്യത്തിന് പുറത്തായി, ഈ സീസണില്‍ 90 റണ്‍സ് പോലും നേടിയിട്ടില്ല. ഒരാള്‍ നന്നായി ബാറ്റ് ചെയ്യുന്നില്ലെങ്കില്‍, നിങ്ങള്‍ എന്തിനാണ് വീണ്ടും വീണ്ടും അദ്ദേഹത്തിനെ ആശ്രയിക്കുന്നത്, ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു. ക്വാളിഫയര്‍ 1 മത്സരത്തില്‍ പഞ്ചാബ് കിങ്‌സാണ് ബെംഗളൂരുവിന്റെ എതിരാളികള്‍. രണ്ട് ടീമുകളും ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കിരീടം നേടാത്ത ടീമുകളാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ