WTC FINAL: ബുംറയുടെ സ്ഥിരം ഫ്രീവിക്കറ്റ് ആണ് അവൻ, ബാറ്റിങ്ങിൽ തുടർച്ചയായി പരാജയപ്പെടുന്നു, എന്തിനാണ് ആ താരത്തെ വീണ്ടും കളിപ്പിക്കുന്നത്, തുറന്നടിച്ച് ആകാശ് ചോപ്ര

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് ശേഷം ഓസ്ട്രേലിയൻ ടീമിൽ മാറ്റങ്ങളുണ്ടാവാൻ സാധ്യതയുണ്ടെന്ന് പറഞ്ഞ് മുൻ ഇന്ത്യൻ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. ഓപ്പണർ എന്ന നിലയിൽ ഉസ്മാൻ ഖവാജ തുടർച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുകയാണ്. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ജസ്പ്രീത് ബുംറയുടെ ബോളിലായിരുന്നു ഖവാജ കൂടുതലും പുറത്തായത്. ഇതേപോലെ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ദ​ക്ഷിണാഫ്രിക്കയുടെ ക​ഗിസോ റബാഡയുടെ പന്തുകളിലും ഖവാജ പുറത്തായി. ആദ്യ ഇന്നിങ്സിൽ 20 ബോൾ നേരിട്ട് റണ്ണൊന്നുമെടുക്കാതെയാണ് ഖവാജയുടെ പുറത്താവൽ‌. റബാഡയുടെ പന്തിൽ ഫസ്റ്റ് സ്ലിപ്പിൽ ബെഡിങ്ഹാം ക്യാച്ചെടുത്താണ് ഓസീസ് താരം മടങ്ങിയത്.

രണ്ടാം ഇന്നിങ്സിൽ 23 ബോളിൽ ആറ് റൺസ് മാത്രമെടുത്ത് ഖവാജ റബാഡയ്ക്ക് വിക്കറ്റ് നൽകി. ആദ്യ ഇന്നിങ്സിൽ 212 റൺസിന് ഓൾഔട്ടായ ഓസീസ് രണ്ടാം ഇന്നിങ്സിൽ 144ന് 8 എന്ന നിലയിലാണ്. ഓസ്‌ട്രേലിയൻ ടീമിന്റെ ബാറ്റിങ്ങിലെ തകർച്ച ആശങ്കാജനകമാണെന്ന് ആകാശ് ചോപ്ര പറയുന്നു. “നിങ്ങൾ ഫൈനലിലെത്തി, നിലവിലെ ചാമ്പ്യന്മാരുമാണ്, പക്ഷേ ബാറ്റിംഗ് തകർച്ചയും അതോടൊപ്പം സംഭവിക്കുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. ടീമിൽ ഇനി മാറ്റങ്ങൾ സംഭവിക്കാൻ സാധ്യതയുണ്ടെന്ന് തോന്നുന്നു, വരാനിരിക്കുന്ന ഡബ്യൂടിസി ക്യാംപെയ്നിൽ നമുക്ക് അത് കാണാൻ കഴിയും”.

“ഉസ്മാൻ ഖവാജ ഫൈനലിലും റൺസ് നേടിയില്ല. ബോർഡർ ​ഗവാസ്കർ ട്രോഫിയിൽ ബുംറയ്‌ക്കെതിരെ അദ്ദേഹം പൂർണ്ണമായും കീഴടങ്ങി. ഈ മത്സരത്തിലും അദ്ദേഹം സമാനമായ രീതിയിൽ പുറത്തായി. വാർണർ വിരമിച്ചതിനാൽ, ഖവാജ ഒഴികെ മറ്റാരും സെഞ്ച്വറി നേടിയിട്ടില്ലാത്തതിനാൽ, നിങ്ങൾ മാർനസ് ലാബുഷെയ്നെ ഓപ്പണറായി നിയമിച്ചു”, ചോപ്ര പറയുന്നു.

“ഓസ്ട്രേലിയ ഓപ്പണർമാരെ മാറ്റി മാറ്റി പരീക്ഷിക്കുന്നു. ചിലപ്പോൾ സാം കോൺസ്റ്റാസും ചിലപ്പോൾ മാർനസ് ലാബുഷെയ്നെയും. അങ്ങനെ ചെയ്യുന്നതിൽ വലിയ കാര്യമുണ്ടെന്ന് തോന്നുന്നില്ല. നിങ്ങൾ കാമറൂൺ ഗ്രീനിന് ബാറ്റിങ് ഓർഡറിൽ മുകളിൽ അവസരം കൊടുക്കുന്നു. ​ഗ്രീൻ മൂന്നാം നമ്പർ ബാറ്റർ അല്ല, പ്രത്യേകിച്ച് പേസ് ബോളിങിന് മുൻതൂക്കമുളള സാഹചര്യങ്ങളിൽ”, ആകാശ് ചോപ്ര വ്യക്തമാക്കി.

Latest Stories

സിപിഎമ്മിനെ സഹായിക്കാനാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമിക്കുന്നത്; ഗുരുതര ആരോപണവുമായി രമേശ് ചെന്നിത്തല രംഗത്ത്

'നടിപ്പ് ചക്രവർത്തി', വിസ്മയിപ്പിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ പുറത്ത്

പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ വിദേശ യാത്രയും ഗൗതം അദാനി നേടിയെടുത്ത വിദേശ കരാറുകളും

സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

IND vs ENG: ജഡേജയെക്കുറിച്ച് 2010 ൽ ധോണി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാവുന്നു

ബിജെപി ഭരണത്തിലെ കന്യാസ്ത്രീമാരുടെ അറസ്റ്റും സഭാ മേലധ്യക്ഷന്മാരുടെ പ്രീണനവും; സംഘപരിവാരത്തിന്റെ മേച്ചില്‍ പുറങ്ങളില്‍ വേട്ടയാടപ്പെടുന്നവരുടെ ഇന്ത്യ

ശത്രു മുട്ടുമടക്കിയപ്പോള്‍ എന്തിന് അവസാനിപ്പിച്ചു; ഓപ്പറേഷന്‍ സിന്ദൂറില്‍ ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

കളമശേരി സർക്കാർ പോളിടെക്നിക്കിലെ കഞ്ചാവ് കേസ്; മുഖ്യപ്രതി പിടിയിൽ, ഇയാൾ ഹോസ്റ്റലിലേക്ക് എത്തിക്കാൻ കഞ്ചാവ് കൈമാറിയ ആൾ

തുടർച്ചയായുളള ഡയാലിസിസ്, ഒരേ സ്ഥലത്ത് മാത്രം 750 കുത്തിവയ്പ്പുകൾ, ചികിത്സയ്ക്കായി ചെലവായത് കോടികളെന്ന് വെളിപ്പെടുത്തി നടൻ പൊന്നമ്പലം

സേഫാണ്, വിശ്വസിക്കാം...ഭാരത് NCAP 2025-ലെ ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകൾ