ആകെ കടന്നുപോയത് 24 മണിക്കൂർ, പുറത്തായത് ഒന്നല്ല രണ്ടല്ല; നാണക്കേടിന്റെ റെക്കോഡ്

പാകിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മൽ അഭിമാനിക്കാത്ത ഒരു റെക്കോർഡിന് ഉടമയാണ്. ക്രിക്കറ്റ് ചരിത്രത്തിൽ 24 മണിക്കൂറിനിടെ മൂന്ന് തവണ പുറത്താകുന്ന താരമെന്ന റെക്കോർഡാണ് ഉമറിന് ഉള്ളത്. ഇങ്ങനെ ഒരു റെക്കോർഡ് തകർക്കപെടാൻ സാധ്യതകൾ കാണുന്നില്ല

ഇംഗ്ലണ്ടിനെതിരെ ഷാർജയിൽ നടന്ന മത്സരത്തിൽ അക്മൽ ആദ്യം പുറത്താകുന്നത്. ഒമ്പത് പന്തിൽ നിന്ന് നാല് റൺസ് മാത്രമാണ് താരത്തിന് നേടാനായത്. ഇരു ടീമുകളും 20 ഓവറിൽ 154 റൺസ് നേടിയതിനാൽ ട്വന്റി20 മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി.

ഒരു ഓവർ എലിമിനേറ്ററിൽ അക്മലിനെ ബാറ്റിംഗിന് അയച്ചെങ്കിലും കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇത്തവണ ജോർദാനാണ്പുറത്താക്കിയത്.ഈ മത്സരത്തിൽ ഒരു ഘട്ടത്തിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ ആയിരുന്നു ഇംഗ്ലണ്ട്. എന്നിരുന്നാലും, ഏഴ് ഓവറിൽ ജെയിംസ് വിൻസും വോക്‌സും തമ്മിലുള്ള 60 റൺസിന്റെ കൂട്ടുകെട്ട് 154 എന്ന മാന്യമായ സ്‌കോറിലെത്താൻ ടീമിനെ സഹായിച്ചു.

ഈ മത്സരം സൂപ്പർ ഓവറിലും അങ്ങനെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിലെ എല്ലാ മത്സരങ്ങളും ഇംഗ്ലണ്ട് വിജയിച്ചു. ഈ മത്സരത്തിന് ശേഷം അക്മൽ തന്റെ ബംഗ്ലാദേശ് പ്രീമിയർ ലീഗ് ടീമായ ചിറ്റഗോംഗ് വൈക്കിംഗ്സിന് വേണ്ടി കളിക്കാൻ ബംഗ്ലാദേശിലേക്ക് വിമാനം കയറി. ഈ മത്സരത്തിലും അക്മലിന് തന്റെ ഫോമിൽ എതാൻ സാധിച്ചില്ല. ഷാക്കിബ് അൽ ഹസന്റെ ഒരു പന്തിൽ അദ്ദേഹം പുറത്തായി.

എന്തായാലും 24 മണിക്കൂർ അതായത് 1 ദിവസത്തിനുള്ളിൽ പുറത്താവുക എന്നാൽ അപൂർവ റെക്കോർഡ് തന്നെയാണ്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്