ഇന്ത്യൻ ലോകകപ്പ് ടീമിലേക്ക് ഒരു അപ്രതീക്ഷിത വൈൽഡ് കാർഡ് എൻട്രിക്ക് സാധ്യത, പ്രമുഖർ പറയുന്നത് ഇങ്ങനെ; അങ്ങനെ വന്നാൽ ക്രിക്കറ്റ് ലോകം നിന്ന് കത്തും

ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024 ലെ ഏറ്റവും മികച്ച ഫിനിഷർ താൻ ആണെന്ന് കണക്കുകൾ വിശ്വസിക്കാമെങ്കിൽ എംഎസ് ധോണി ഈ വർഷത്തെ തൻ്റെ പ്രകടനത്തിലൂടെ തെളിയിക്കുകയാണ്. ഈ 43 ആം വയസിലും തനിക്ക് അത്ഭുതങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് അയാൾ കാണിക്കുന്നു. അതേസമയം ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) സെലക്ടർമാർ 2024-ലെ ടി20 ലോകകപ്പിനുള്ള 15 കളിക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുമ്പോൾ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് വർഷങ്ങൾ കഴിഞ്ഞ എംഎസ് ധോണിയെ തിരഞ്ഞെടുക്കാനുള്ള ആശയം ചില വിദഗ്ധർ മുന്നോട്ടുവച്ചു.

സ്റ്റാർ സ്‌പോർട്‌സിലെ ഒരു ചാറ്റിൽ, ഇർഫാൻ പത്താനും ആരോൺ ഫിഞ്ചും പോലുള്ളവർ എംഎസ് ധോണിയെ ടി20 ലോകകപ്പിനുള്ള ‘വൈൽഡ്‌കാർഡ്’ ആക്കാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്തു. “ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഞങ്ങൾക്ക് ഒരു വൈൽഡ്കാർഡ് എൻട്രി കാണാൻ കാസിയുന്നു… എം എസ് ധോണി,” മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് സ്റ്റാർ സ്‌പോർട്‌സിനോട് ആക്രോശിച്ചു, നിർദ്ദേശത്തെ “ബിഗ് കാർഡ്” എന്ന് വിളിച്ചു.

ഈ ആശയം നല്ലത് ആണെന്ന് ഇർഫാൻ പത്താനും കരുതുന്നു. “ടി20 ലോകകപ്പ് കളിക്കണമെന്ന് അയാൾ പറഞ്ഞാൽ, ആരും അദ്ദേഹത്തിന് ആ അവസരം നിഷേധിക്കില്ല.. ആരും അത് കാര്യമാക്കില്ല, ആർക്കും പ്രശ്‌നമുണ്ടാക്കില്ല. ആ പയ്യൻ വളരെ നന്നായി ബാറ്റ് ചെയ്യുന്നു.”

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും Cricbuzz-ലെ സാധ്യതയെക്കുറിച്ച് സംസാരിച്ചു, ധോണിയുടെ മികവിനെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- “എംഎസ് ധോണിക്ക് ഈ സീസണിൽ 250-ലധികം സ്‌ട്രൈക്ക് റേറ്റ് ഉണ്ട്, അങ്ങനെ ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്താം.” മുൻ താരം പറഞ്ഞു.

നേരത്തെ, ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ധോണിയുടെ ഫോം പരിഗണിച്ച് വിരമിക്കലിൽ നിന്ന് ടി20 ലോകകപ്പിൽ തിരിച്ചെത്താനുള്ള സാധ്യതയെക്കുറിച്ച് ചോദിച്ചിരുന്നു. ആദം ഗിൽക്രിസ്റ്റുമായുള്ള സംഭാഷണത്തിൽ, അത്തരമൊരു തീരുമാനത്തിന് ധോണിയെ ബോധ്യപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടാണെന്ന് രോഹിത് നിർദ്ദേശിച്ചു. എന്നാൽ, മറ്റൊരു വെറ്ററൻ ദിനേശ് കാർത്തിക്കിനെ ഈ കാര്യം പറഞ്ഞ് മനസിലാക്കാൻ എളുപ്പം ആണെന്നും പറഞ്ഞു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'