Ipl

സഞ്ജുവിന്റെ ഒരു നോട്ടം ഒരു ചിരി, തന്റെ പിഴവ് മനസിലാക്കാന്‍ പ്രസിദ്ധിന് അത് ധാരാളമായിരുന്നു

റൈഡോ ജേക്കബ്

നിങ്ങള്‍ ആരൊക്കെ ശ്രദ്ധിച്ചു എന്നറിയില്ല… ബാംഗ്‌ളൂര്‍ ആയുള്ളൂ കളി 18ആം ഓവര്‍.. പ്രസിദ്ധ് എറിയുന്നു… ബാറ്റ് ചെയുന്നത് സിറാജ്… ഫസ്റ്റ് ബോള്‍… അതു ഒരു യോര്‍ക്കര്‍ ബോള്‍… പക്ഷെ ലെങ്ത് അല്പം പാളി… മികച്ച ഒരു ഡ്രൈവിലൂടെ സിറാജ് അതു കവറില്‍ ഫോര്‍ നേടുന്നു.. അപ്പോള്‍ സഞ്ജുവിന്റെ ഒരു ചിരിയോടുള്ള നോട്ടം ഉണ്ട് പ്രസിതിനു നേരെ… എന്നിട്ട് ആ ബോള്‍ അടിച്ചു പുറത്തു പോയി എന്നൊരു ആംഗ്യവും കാണിക്കുന്നു….

കാരണം ആ വികെറ്റില്‍ ബോള്‍ ജസ്റ്റ് ഷോര്‍ട് ഓഫ് ഗുഡ് ലെങ്ത്തില്‍ കുത്തി എറിയാന്‍ ആണ് ഫാസ്റ്റ് ബൗളേഴ്സിനോട് സഞ്ജു പറഞ്ഞത്… കുല്‍ഡിപ് സെന്‍ അതേ പോലെ അനുസരിച്ചു….
ഇവിടെ പ്രസിദ്ധ് വാലറ്റത്തെ ബാറ്റസ്മാനെ യോര്‍ക്കര്‍ ചെയ്യാനുള്ള ഒരു ഫാസ്റ്റ് ബൗലരുടെ പ്രവണത കാണിച്ചു…. ക്യാപ്റ്റന്‍ പറഞ്ഞതിന് വിപരീതമായി…. ഞാന്‍ പറഞ്ഞത് കേള്‍ക്കാത്തത് കൊണ്ടാണ് പണി കിട്ടിയത് എന്ന ഭാവം ആയിരുന്നു സഞ്ജുവിന്…. ഏതായാലും പ്രസിദ്‌നു കാര്യം മനസിലായി… ആ പിച്ചിന്റെ പ്രത്യേകത മനസിലാക്കി തന്റെ ക്യാപ്റ്റന്‍ പറഞ്ഞത് പോലെ പിന്നെ എറിഞ്ഞു… സഞ്ജു അതിന് അവനെ അഭിനന്ദിക്കുന്നതും കാണാന്‍ സാധിച്ചു….

ഒരു വികെറ്റില്‍ ഏത് തരത്തില്‍ എറിഞ്ഞാല്‍ വിക്കറ്റ് കിട്ടും… ബാറ്റസ്മാനെ എങ്ങനെ അടക്കി നിറുത്താം… വികേറ്റിന്റെ സ്വഭാവം ഒക്കെ വളരെ പെട്ടന്ന് സഞ്ജു മനസിലാക്കുന്നു…മറ്റു വിജയിച്ച പലരും വര്‍ഷങ്ങളുടെ അനുഭവ സമ്പത്ത് കൊണ്ട് നേടിയത്….. എന്നാല്‍ സഞ്ജു വളരെ വേഗം കാര്യങ്ങള്‍ ഗ്രഹിക്കുന്നു….ടീമിലെ സീനിയര്‍ പ്ലയേഴ്സിനെയും ജൂനിയര്‍ കളിക്കാരെയും ഒരു പോലെ കൊണ്ട് പോകുന്നു…. എല്ലാവര്‍ക്കും റെസ്പെക്ട് കിട്ടുന്നു…. ഓരോരുത്തര്‍ക്കും അവരുടെ സ്‌പേസ് കിട്ടുന്നു….ബാംഗ്‌ളൂരും ആയുള്ളൂ കളിയുടെ തലേ ദിവസം രാത്രി ഒന്നരക്കു കരുണിന്റെ മുറിയില്‍ പോയി നാളത്തെ കളിക്ക് അയാള്‍ ഇല്ല എന്ന് പറഞ്ഞു മനസിലാക്കാനുള്ള ഹൃദയവിശാലത….ടീമിനെ കെട്ടുറപ്പുള്ള ഒറ്റ കുടുംബമാക്കി മാറ്റി….

സഞ്ജുവിന്റെ കഴിവുകളെ ആദ്യം മനസിലാക്കുകയും അംഗീകരിക്കുകയും ചെയ്ത രാജസ്ഥാന്‍ റോയല്‍സ് മാനേജ്‌മെന്റിനെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല… കഴിഞ്ഞ പ്രാവശ്യം ശരാശരിയിലും താഴെ ഉള്ള ടീമിനെ വെച്ച് കളിച്ചു പരാജയപ്പെട്ടപ്പോളും ഇത് ദുര്‍ബല ടീം ആണെന്നും സഞ്ജുവിന്റെ പഠന ദിനങ്ങളാണെന്നും ഉള്ള ദീര്‍ഘ വീക്ഷണം മാനേജ്‌മെന്റ് കാണിക്കുകയും സഞ്ജുവിനെ പിന്താങ്ങുകയും ചെയ്തു…. പക്ഷെ പ്രത്യേക താല്പര്യങ്ങള്‍ ഉള്ള ഇന്റര്‍നാഷണല്‍ കമെന്റ്‌ടേട്ടര്‍ മാര്‍ സഞ്ജുവിനെ പുകഴ്ത്താന്‍ മടിക്കുന്നത്തിന്റെ കാരണം നമുക്ക് മനസിലാകും….

തീര്‍ച്ചയായും അധികം നാള്‍ പലതും അവര്‍ക്ക് കണ്ടില്ല എന്ന് നടിക്കാന്‍ സാധിക്കില്ല…. സഞ്ജുവിനെയും അവനില്‍ സ്വഭാവികമായി അലിഞ്ഞു ചേര്‍ന്നിരിക്കുന്ന നേതൃത്വഗുണത്തെയും അവര്‍ക്ക് സമ്മതിച്ചു കൊടുക്കേണ്ടതായ ദിനങ്ങള്‍ വരുന്നു…. ഒരു കണക്കിന് അത് സഞ്ജുവിന് നല്ലതാണ്… കാരണം തീയില്‍ കുരുത്തതു വെയിലത്തു വാടില്ലല്ലോ……പക്ഷെ മലയാളികള്‍……അത് മനസിലാകുന്നില്ല….

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7

Latest Stories

ഗോവിന്ദച്ചാമിയുടെ ജയില്‍ച്ചാട്ടവുമായി ബന്ധപ്പെട്ട് അഭിമുഖം; ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

അഫ്ഗാന്‍ പൗരന്മാരെ കൂട്ടത്തോടെ നാടുകടത്താന്‍ ഇറാന്‍; ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ക്ക് സഹായം നല്‍കിയതായി ആരോപണം

കോഴിക്കോട് എംഡിഎംഎയുമായി യുവതികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ പിടിയില്‍; ആന്‍സി പിടിയിലായത് ലഹരി കേസില്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ

കാപിറ്റല്‍ പണിഷ്‌മെന്റ് എന്നൊരു വാക്കുപോലും പറഞ്ഞിട്ടില്ല; വിശദീകരണവുമായി ചിന്ത ജെറോം രംഗത്ത്

Asia Cup 2025: പാകിസ്ഥാനുമായി കളിക്കാൻ സമ്മതിച്ച ബിസിസിഐക്ക് എതിരെ ആരാധകർ, ബഹിഷ്‌കരണ ആഹ്വാനം

യുഡിഎഫ് 100 സീറ്റ് നേടിയാല്‍ താന്‍ രാജിവയ്ക്കും; വിഡി സതീശനെ വെല്ലുവിളിച്ച് വെള്ളാപ്പള്ളി നടേശന്‍

ബുംറയെ എനിക്ക് ഭയമില്ല, എന്നാൽ എന്നെ പേടിപ്പിച്ച ഒരു ബോളർ ഉണ്ട്: എ ബി ഡിവില്ലിയേഴ്‌സ്

ലക്കി ഭാസ്കറിന് ശേഷം ഞെട്ടിക്കാൻ ദുൽഖർ സൽമാൻ, കാന്ത ടീസർ അപ്ഡേറ്റ് പുറത്തുവിട്ട് അണിയറക്കാർ

കൊല്ലത്ത് ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു; കുടുംബപ്രശ്‌നങ്ങൾ എന്ന് സൂചന

എന്റെ പൊന്നു മക്കളെ ഗംഭീറിന്റെ തീരുമാനങ്ങൾ കേൾക്കരുത്, നിങ്ങൾ ആ താരം പറയുന്നത് കേട്ടാൽ മതി : സുനിൽ ഗവാസ്കർ