ഒരു കാലത്ത് ധോണിയുടെ പ്രിയപ്പെട്ടവൻ, കേരള ക്രിക്കറ്റ് ലീഗിൽ തീയായി മലയാളി ബൗളർ; വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാലിക്കറ്റ് ഗ്ലോബ്സ്റ്റോഴ്സും ഏരീസ് കൊല്ലം സെയിലേഴ്‌സും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗ് മത്സരത്തിൽ മുൻ സിഎസ്‌കെ മീഡിയം പേസർ കെഎം ആസിഫ് എറിഞ്ഞ മാരക ഇൻ സ്വിങ്ങർ ആണ് കഥയിലെ താരം. കേരള ക്രിക്കറ്റ് ലീഗിലെ മൂന്നാം മത്സരമായിരുന്നു ഇത്. തൻ്റെ 4 ഓവറിൽ 3/31 എന്ന കണക്കുമായി കെഎം ആസിഫാണ് കൊല്ലത്തിന് വേണ്ടി മികച്ച പ്രകടനം നടത്തിയ ബൗളർ.

ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി എന്ന് പറയപ്പെട്ടിരുന്ന കെഎം ആസിഫ് വളരെ മികച്ച രീതിയിലാണ് ക്രിക്കറ്റ് കരിയർ ആരംഭിച്ചത്. അദ്ദേഹത്തിൻ്റെ കഴിവ് എംഎസ് ധോണിയും സിഎസ്‌കെയും ശ്രദ്ധിക്കുന്ന ഘട്ടത്തിൽ എത്തി. 2018-ൽ അദ്ദേഹത്തെ അവർ സ്വന്തമാക്കി. പക്ഷേ പ്രതിഭാധനനായ ബൗളർക്ക് തന്റെ പ്രതിഭയോട് നീതി പുലർത്താനായില്ല.

6 റൺസെടുത്ത കോഴിക്കോട് ക്യാപ്റ്റൻ രോഹൻ കുന്നുമ്മലിനെ പുറത്താക്കാൻ കെഎം ആസിഫ് ഇതുവരെയുള്ള ടൂർണമെന്റിലെ ഏറ്റവും മികച്ച പന്തെറിയുന്നു. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ കെഎം ആസിഫ് ഇൻസ്‌വിങ്ങർ എറിഞ്ഞ് രോഹനെ പുറത്താക്കിയപ്പോൾ കാണികൾ ഒന്നടങ്കം കൈയടിക്കുക ആയിരുന്നു. എതിർ ബാറ്റർ പോലും കൈയടിക്കുന്ന പന്താണ് എറിഞ്ഞത്.

ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ സൂപ്പർ കിങ്‌സ്, രാജസ്ഥാൻ റോയൽസ് തുടങ്ങിയ ടീമുകൾക്കായി താരം കളിച്ചിട്ടുണ്ട്. ഇതുവരെ 7 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്

Latest Stories

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പ്രധാനാധ്യാപികയെ സസ്പെൻഡ്‌ ചെയ്യും; ഇന്ന് സ്കൂൾ അധികൃതരുടെ മൊഴിയെടുക്കും

അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലേർട്ട്, സ്‌കൂളുകൾക്ക് അവധി

പഹല്‍ഗാമില്‍ ആക്രമണം നടത്തിയവരെ തിരിച്ചറിഞ്ഞിട്ടുണ്ട്; അവര്‍ അധിക കാലം ജീവിച്ചിരിക്കില്ലെന്ന് ജമ്മു കശ്മീര്‍ ലഫ് ഗവര്‍ണര്‍

വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കിന് ആഹ്വാനം ചെയ്ത് കെഎസ്‌യു

സഹപാഠികള്‍ വിലക്കിയിട്ടും ഷീറ്റിന് മുകളില്‍ വലിഞ്ഞുകയറി; അധ്യാപകരെ കുറ്റപ്പെടുത്താന്‍ സാധിക്കില്ല; ഷോക്കേറ്റ് മരിച്ച വിദ്യാര്‍ത്ഥിയെ കുറ്റപ്പെടുത്തി മന്ത്രി ചിഞ്ചുറാണി

ഭാസ്‌കര കാരണവര്‍ വധക്കേസ്; പ്രതി ഷെറിന്‍ ജയില്‍ മോചിതയായി, മോചനം പരോളില്‍ തുടരുന്നതിനിടെ

IND vs ENG: "ഔട്ടാക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൈവിരലിനോ തോളിനോ എറിഞ്ഞ് പരിക്കേല്‍പ്പിക്കുക"; ദൗത്യം ആർച്ചർക്ക്!!, ലോർഡ്‌സിൽ ഇം​ഗ്ലണ്ട് ഒളിപ്പിച്ച ചതി

അന്ന് ഓഡിറ്റ് നടത്തിയിരുന്നെങ്കില്‍ മിഥുന്റെ ജീവന്‍ നഷ്ടമാകില്ലായിരുന്നു; അപകടത്തിന് കാരണം സ്‌കൂള്‍ മാനേജ്‌മെന്റിന്റെ കടുത്ത അനാസ്ഥയെന്ന് രമേശ് ചെന്നിത്തല

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; കെഎസ്ഇബിക്കും വീഴ്ച ഉണ്ടായെന്ന് കെ കൃഷ്ണൻകുട്ടി, കുട്ടിയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകും

ഹ്യൂമറും ഇടിയും മാത്രമല്ല നല്ല റൊമാൻസുമുണ്ട്, വിജയ് സേതുപതി- നിത്യ മേനോൻ ജോഡിയുടെ തലൈവൻ തലൈവി ട്രെയിലർ