ഒരോവറില്‍ 6,6,6,6,6,4, റെക്കോഡ് സൃഷ്ടിച്ച് ഇംഗ്ലണ്ട് നായകന്റെ മുന്നറിയിപ്പ്

ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റനായി നിയമിതനായതിനു പിന്നാലെ കൗണ്ടി ക്രിക്കറ്റില്‍ റെക്കോഡ് പ്രകടനം നടത്തി ബെന്‍ സ്റ്റോക്‌സ്. വോര്‍സെസ്റ്റര്‍ഷറിനെതിരായ മത്സരത്തില്‍ ദര്‍ഹമിനായി 88 പന്തില്‍ 161 റണ്‍സാണ് സ്‌റ്റോക്‌സ് അടിച്ചെടുത്തത്. മൈതാനത്ത് സിക്‌സര്‍ മഴ പെയ്യിച്ച താരം 64 പന്തുകളിലാണ് സെഞ്ച്വറി നേടിയത്.

17 സിക്‌സുകളാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പാഞ്ഞത്. ഇതോടെ കൗണ്ടി ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിലെ ഒരു ഇന്നിംഗ്‌സില്‍ ഏറ്റവും അധികം സിക്‌സര്‍ നേടുന്ന താരത്തിനുള്ള റെക്കോര്‍ഡ് സ്‌റ്റോക്‌സിന്റെ പേരിലായി. മത്സരത്തിന്റെ ഒരോവറില്‍ തുടര്‍ച്ചയായി 5 സിക്‌സും ഒരു ഫോറും താരം നേടി.

പതിനെട്ടുകാരന്‍ ജോഷ് ബേക്കര്‍ എറിഞ്ഞ 117ാം ഓവറിലാണ് സ്റ്റോക്‌സ് ആളിക്കത്തിയത്. 6,6,6,6,6,4 എന്നിങ്ങനെയായിരുന്നു ആ ഓവറിലെ സ്റ്റോക്‌സിന്റെ പ്രകടനം. ഈ ഓവറില്‍ 34 റണ്‍സ് അടിച്ചെടുത്ത സ്റ്റോക്‌സ് സെഞ്ച്വറിയുടെ തികച്ചു.

ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് സ്റ്റോക്‌സിനെ ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റനായി നിയമിച്ചത്. ജൂണില്‍ ന്യൂസീലന്‍ഡിനെതിരായ പരമ്പരയിലാകും സ്റ്റോക്‌സ് ആദ്യമായി ഇംഗ്ലണ്ടിനെ നയിക്കുക.

Latest Stories

ദീദിയുടെ നിയോജക മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തിനും ഇ.വി.എം. സ്ട്രോങ്ങ് റൂമിനും പുറത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി കൊല്‍ക്കത്ത പോലീസ്; മമത ബാക്രമക്കേടുകള്‍ നടത്താതിരിക്കാന്‍ അവരെ നിരീക്ഷണത്തിലാക്കിയെന്ന് ബിജെപി

ഞാൻ പറഞ്ഞതാണ് തെരഞ്ഞെടുപ്പിന് ശേഷം വിലക്കയറ്റത്തിന്റെ ചൂടറിയുമെന്ന്, ആദ്യം ഗ്യാസ്, അടുത്തത് പെട്രോൾ-ഡീസൽ വില; ഇതാണ് ഇലക്ഷൻ ബില്ല്; കേന്ദ്രത്തിനെതിരെ രാഹുൽ ഗാന്ധി

തിരുവനന്തപുരത്ത് തെരുവുനായ ആക്രമണത്തില്‍ 12 പേര്‍ക്ക് പരിക്കേറ്റു; നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു

'ഇത്രയും വേദന അനുഭവിച്ച അമ്മയിലല്ല, മറിച്ച് ഗര്‍ഭസ്ഥശിശുവിലാണ് അമിത ശ്രദ്ധ, അവളൊരു കുട്ടിയാണ്, ഈസമയം പഠിക്കാന്‍ പോകേണ്ടവളാണ്, അവളോടാണ് നമ്മള്‍ അമ്മയാകാന്‍ പറയുന്നത്'; 15കാരിയുടെ ഗര്‍ഭച്ഛിദ്രത്തില്‍ എയിംസിനോട് കടുപ്പിച്ച് സുപ്രീം കോടതി

ആനക്കലിയിൽ രണ്ടാമത്തെ മരണം; കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞ് രണ്ടാം പാപ്പാനെ ചവിട്ടിക്കൊന്നു

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി