'ക്രിക്കറ്റ് ദൈവത്തിന്റെ കണ്ണുകൾ നനയിച്ച രാജാവിന്റെ ജന്മദിനം'; വിരാട് കിംഗ് കോഹ്ലി

സച്ചിൻ ടെണ്ടുൽക്കർ തന്റെ ക്രിക്കറ്റ് കരിയറിലെ അവസാന ടെസ്റ്റ് മത്സരം കളിച്ച് വാങ്‌ടെ സ്റ്റേഡിയം ഗ്രൗണ്ടിൽ നിന്നും പടിയിറങ്ങി ഡ്രസിങ് റൂമിലേക്ക് പോയിരുന്നു, അവിടേക്ക് വിരാട് കോഹ്ലി ചെന്ന് ആദ്യം ചെയ്തത് അദ്ദേഹത്തിന്റെ കാൽക്കൽ ചെന്ന് തൊട്ട് വണങ്ങി അനുഗ്രഹം മേടിക്കുന്നതാണ്. സച്ചിന് വിരാട് എന്ന് പറഞ്ഞാൽ ഒരു അനുജനെ പോലെയായിരുന്നു. ഡ്രസിങ് റൂമിൽ സച്ചിൻ വളരെയധികം സങ്കടത്തോടെയാണ് ഇരുന്നത്. അപ്പോൾ വിരാട് കോഹ്ലി അദ്ദേഹത്തിന്റെ കൈകളിൽ പിടിച്ച് പറഞ്ഞു “പാജി, എന്റെ അച്ഛൻ മരിക്കുന്നതിന് മുൻപ് എനിക്ക് തന്ന ഏറ്റവും വിലപിടിപ്പുള്ള സമ്മാനങ്ങളിൽ ഒന്നാണ് ഈ ചരട്. ഇത് എനിക്ക് ഭാഗ്യം കൊണ്ട് വരും എന്നാണ് എന്റെ അച്ഛൻ വിശ്വസിച്ചിരുന്നത്. ആ വിശ്വാസം ശരിയായിരുന്നു. എന്റെ ജീവിതത്തിൽ ഏറ്റവും മൂല്യമുള്ള ഈ ചരട് ഞാൻ പാജി തരുന്നു. നിങ്ങളെ എനിക്ക് ഒരിക്കലും മറക്കാനാവില്ല, നിങ്ങളുടെ കളി കണ്ടാണ് ഞാൻ ക്രിക്കറ്റ് താരം ആകണമെന്ന് ആഗ്രഹിച്ചത്. എന്റെ ഈ സമ്മാനം നിങ്ങൾ സ്വീകരിക്കണം” ഇതാണ് വിരാട് കോഹ്ലി പറഞ്ഞത്.

അത് കേട്ട സച്ചിന്റെ കണ്ണുകൾ വീണ്ടും നിറഞ്ഞിരുന്നു. ” നിന്റെ അച്ഛൻ തന്ന ഈ വിലപിടിപ്പുള്ള സമ്മാനം ഒരിക്കലും എനിക്ക് തരരുത്, കാരണം ഇത് നിന്റെ അച്ഛന്റെ ഓർമയാണ്, അച്ഛന്റെ സ്നേഹമാണ്. അത് നീ തന്നെ കൈയിൽ വെക്കൂ” സച്ചിൻ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ കാര്യങ്ങളാണ് ഇത്. വിരാട് തനിക്ക് ജീവിതത്തിൽ നൽകിയ സ്ഥാനം എത്രത്തോളമാണ് എന്ന് സച്ചിന് മനസിലായത് അന്ന് ഡ്രസിങ് റൂമിലെ ഈ സംഭവത്തിലൂടെയായിരുന്നു. ക്രിക്കറ്റിൽ സച്ചിന്റെ പകരക്കാരൻ ഇനി ആര് എന്ന ചോദ്യത്തിന് ദൈവം തന്ന മറുപടിയായിട്ടാണ് എല്ലാവരും വിരാട് കൊഹ്‌ലിയെ കാണുന്നത്. എന്നാൽ സച്ചിന്റെ പകരക്കാരനായിട്ടല്ല ഒരേ ഒരു വിരാട് കോഹ്ലിയായിട്ടാണ് ദൈവം അദ്ദേഹത്തെ സജ്ജമാക്കിയിരുന്നത്.

തന്റെ ഒൻപതാം വയസിൽ വീടിന്റെ വാടക കൊടുക്കാൻ സാധിക്കാതെ ഇരുന്ന ആ കോച്ച് കുട്ടി ഇന്ന് എത്തി നിൽക്കുന്നത് ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖമായിട്ടാണ്. അത് അദ്ദേഹത്തിന്റെ കഠിനാധ്വാനം കൊണ്ട് മാത്രമല്ല, ഇതിഹാസങ്ങളെ ജീവന് തുല്യം സ്നേഹിക്കുന്നത് കൊണ്ടും ബഹുമാനിക്കുന്നത് കൊണ്ടും കൂടിയാണ്. ചിലർക്ക് അദ്ദേഹം അഹങ്കാരിയായിരിക്കാം, എതിരാളികളെ അങ്ങോട്ട് ചെന്ന് വഴക്കുണ്ടാകുന്നവനാകാം, എന്നാൽ കളിക്കളത്തിലെ ക്യാമെറകൾ ഒപ്പിയെടുക്കാത്ത ഒരു വിരാട് കോഹ്ലി ഉണ്ട്. മത്സര ശേഷം തന്റെ എതിർ ടീം തോറ്റാൽ ഏതെങ്കിലും കളിക്കാരൻ വിഷമിച്ച് നിൽക്കുന്നത് കണ്ടാൽ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ആശ്വസിപ്പിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന കോഹ്ലി.

അദ്ദേഹത്തിന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ വിഷമിപ്പിക്കുന്ന ഒരേ ഒരു ടൂർണമെന്റ് ആണ് കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പ്. ട്രോഫി ഉയർത്താൻ ഏതെങ്കിലും ഒരു ടീമിന് യോഗ്യത ഉണ്ടായിരുന്നെങ്കിൽ അത് ഇന്ത്യ തന്നെ ആകുമായിരുന്നു. ടീമിലെ 11 പേരും തന്റെ 100 ശതമാനവും കളിക്കളത്തിൽ നൽകി മത്സരങ്ങളിൽ ഉടനീളം തകർപ്പൻ പ്രകടനമാണ് കാഴ്ച വെച്ചത്. ബാറ്റ്സ്മാൻമാർ ആകട്ടെ, ഓൾ റൗണ്ടർസ് ആകട്ടെ, ബോളിങ് യൂണിറ്റ് ആകട്ടെ എല്ലാവരും ഒന്നിനൊന്ന് മെച്ചമായിരുന്നു. അതിൽ എടുത്ത് പറയേണ്ടത് വിരാട് കോഹ്‌ലിയുടെ പ്രകടനമായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഉള്ള ഒറ്റ മത്സരത്തിൽ മാത്രമായിരുന്നു വിരാട് കോഹ്ലി നിറം മങ്ങിയിരുന്നത്. ബാക്കിയുള്ള മത്സരങ്ങൾ എല്ലാം തന്നെ കളിക്കളത്തിൽ രാജാവിന്റെ സംഹാരതാണ്ഡവമായിരുന്നു. 11 മത്സരങ്ങളിൽ നിന്നായി 3 സെഞ്ചുറികളും 6 അർദ്ധ സെഞ്ചുറികളിൽ നിന്നായി 765 റൺസ് നേടി സച്ചിന്റെ റെക്കോഡുകളായ 49 സെഞ്ചുറികളും, ലോകകപ്പിൽ അദ്ദേഹം നേടിയ 673 എന്ന റെക്കോഡും വിരാട് തകർത്തു. പക്ഷെ അവസാന മത്സരത്തിൽ ഇന്ത്യ കാലിടറി വീഴുകയായിരുന്നു. അതിലൂടെ കിരീടം ചൂടിയത് ഓസ്‌ട്രേലിയയും.

ഇന്നും എതിർ ടീമുകൾ ഭയപ്പെടുന്ന ഒരേ ഒരു ഇന്ത്യൻ താരമാണ് വിരാട് കോഹ്ലി. 100 സെഞ്ചുറികൾ നേടുന്നതാണ് ഇനി അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം. ക്രിക്കറ്റ് ലോകത്തിന് അദ്ദേഹം ചെയ്ത സംഭവനകൾക്കുള്ള സമ്മാനമായി ദൈവം വിരാടിന് ആ ലക്ഷ്യം കൂടെ സാധിച്ചു കൊടുക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ.

Latest Stories

'മധുര-എണ്ണ പലഹാരങ്ങൾ ആരോഗ്യത്തിന് ഹാനികരം'; പുകയില ഉൽപ്പന്നങ്ങൾക്ക് സമാനമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും

IND vs ENG: "സാചര്യങ്ങൾ അനുകൂലം, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യക്ക് 3-2 ന് നേടാനാകും, അൽപ്പം ഭാഗ്യം മാത്രമേ ആവശ്യമുള്ളൂ"

പവൻ കല്യാണിനായി ആ ത്യാ​ഗം ചെയ്ത് ബാലയ്യ, ആരാധകർക്ക് നൽകിയ ഉറപ്പ് പാലിക്കാനാവാതെ സൂപ്പർതാരം

'മിഷൻ സക്സസ്'; പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ശുഭാംശു ശുക്ലയും സംഘവും തിരിച്ചെത്തി, ആക്സിയം 4 ഡ്രാഗണ്‍ പേടകം സുരക്ഷിതമായി ഭൂമിയിലിറങ്ങി

IND vs ENG: : ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് ഇം​ഗ്ലീഷ് സൂപ്പർ താരം പുറത്ത്

ഷൂട്ടിങ്ങിനിടെ സ്റ്റണ്ട്മാൻ മരിച്ച സംഭവം; സംവിധായകൻ പാ രഞ്ജിത്ത് ഉൾ‌പ്പെടെ നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

IND vs ENG: “ബുംറ ഭായിയും ജഡ്ഡു ഭായിയും ബാറ്റ് ചെയ്തപ്പോൾ അവരുടെ മേൽ സമ്മർദ്ദം വരുന്നത് ഞങ്ങൾക്ക് കാണാൻ കഴിഞ്ഞു”; അവസാന നിമിഷം വരെ ജയിക്കാനുള്ള സാധ്യത ഉണ്ടായിരുന്നെന്ന് ഗിൽ

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന് വ്യാജ ബോംബ് ഭീഷണി; അന്വേഷണം ആരംഭിച്ച് പൊലീസ്

IND vs ENG: “നിങ്ങളുടെ വിക്കറ്റിന് വില കൽപ്പിക്കണമെന്ന് ആ രണ്ട് കളിക്കാർ കാണിച്ചുതന്നു”: യുവ ഇന്ത്യൻ ബാറ്റർമാർ അവരെ കണ്ടു പഠിക്കണമെന്ന് ഇതിഹാസം

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചു; സ്ഥിരീകരിച്ച് കേന്ദ്ര സർക്കാർ, അറിയിച്ചത് ആക്ഷൻ കൗൺസിൽ