'സഞ്ജുവിന്റെ കാര്യത്തിൽ അങ്ങനെ തീരുമാനം ആയി'; ഇന്ത്യൻ കുപ്പായത്തിൽ ഇനി അവസരം ലഭിക്കുമോ? നിരാശയോടെ ആരാധകർ

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര സ്വന്തമാക്കി ഇന്ത്യ. ആദ്യ മത്സരത്തില്‍ 43 റണ്‍സിന് ജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ 7 വിക്കറ്റിനാണ് വിജയം നേടിയത്. എന്നാല്‍ ഇന്ത്യയുടെ വിജയത്തിനിടെയിലും മലയാളി ആരാധകരെ നിരാശപ്പെടുത്തുന്നത് സഞ്ജു സാംസണിന്റെ പ്രകടനമാണ്. ആദ്യ മത്സരത്തില്‍ കളിക്കാതിരുന്ന സഞ്ജുവിന് വേണ്ടി ഒരുപാട് ആരാധകരും മുൻ താരങ്ങളും രംഗത്ത് വന്നിരുന്നു. ശുബ്മാന്‍ ഗില്ലിന് പരിക്കേറ്റ സാഹചര്യത്തില്‍ ഓപ്പണര്‍ റോളിലേക്കെത്തിയ സഞ്ജു ഗോൾഡൻ ഡക്ക് ആയിട്ടാണ് മടങ്ങിയത്. മഹേഷ് തീക്ഷണയുടെ പന്തില്‍ സഞ്ജുവിന്റെ സ്റ്റംപ് തെറിക്കുകയായിരുന്നു. ടി20 ലോകകപ്പ് മുതല്‍ ടീമിലുണ്ടായിട്ടും ബെഞ്ചിലിരുന്ന സഞ്ജുവിന് ലഭിച്ച സുവര്‍ണ്ണാവസരമായിരുന്നു രണ്ടാം ടി-20യിലേത്. അവശ്യ സമയത്തുള്ള പ്രകടനങ്ങൾ കാഴ്ച വെക്കാൻ സഞ്ജുവിന് സാധിക്കാതെ പോയി.

ഇനി അടുത്ത മത്സരത്തിൽ താരം ഉണ്ടാകുമോ ഇല്ലയോ എന്ന ചോദ്യമാണ് ബാക്കി. ഏകദിന ടീമില്‍ നിന്ന് ഇതിനോടകം തഴയപ്പെട്ട സഞ്ജുവിന് ടി-20 കരിയര്‍ നിലനിര്‍ത്താന്‍ സ്ഥിരതയോടെയുള്ള പ്രകടനം അത്യാവശ്യമായിരുന്നു. ഏതൊരു താരവും ഡക്ക് ആയാൽ ഇനിയും അവസരങ്ങൾ ലഭിക്കും, എന്നാൽ അവസരം കിട്ടുന്നത് കുറവായ സഞ്ജുവിന് കിട്ടിയ അവസരം മുതലാക്കാൻ സാധിക്കാത്തത് മലയാളി ആരാധകർക്ക് നിരാശയാണ് സമ്മാനിച്ചത്. ഇന്ത്യൻ പരിശീലകന്‍ ഗൗതം ഗംഭീറും നായകന്‍ സൂര്യകുമാര്‍ യാദവും സഞ്ജുവിന് അവസരം നൽകാൻ തയ്യാറുള്ളവരാണ്. എന്നാല്‍ നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ സഞ്ജു ടി-20 ടീമിന് പുറത്താകാനാണ് സാധ്യത കൂടുതല്‍. ഓപ്പണിങ് ബാറ്റിംഗ് പരീക്ഷണം ആണ് ഗൗതം ഗംഭീറും സൂര്യ കുമാറും സഞ്ജുവിന് നൽകിയ ടാസ്ക്. എന്നാൽ അതിൽ പരാജയപ്പെട്ടതോടെ ഇനി അവസരം ലഭിക്കാനുള്ള സാധ്യതയും കുറവാണ്.

ശിവം ദുബൈയെ പുറത്തിരുത്തി ആണ് സഞ്ജുവിന് അവസരം നൽകിയത്. ബാറ്റിംഗ് ആയാലും ബോളിങ് ആയാലും മികച്ച പ്രകടനമാണ് ശിവം ദുബൈ കാഴ്ച വെക്കാറുള്ളത്. ഇത്തവണ സീരീസിലേക്ക് റുതുരാജ് ഗെയ്ക്വാദിനെ തിരഞ്ഞെടുക്കാത്തതിനെതിരെ ഒരുപാട് വിമർശനങ്ങൾ കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ അതിനുള്ള മറുപടി ആയി സഞ്ജുവിന്റെ മികച്ച പ്രകടനം തന്നെ ആയിരുന്നു ആരാധകർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ താരം നിറം മങ്ങിയതോടെ ഇനി കൂടുതൽ വിമർശനങ്ങൾ കേൾക്കാനുള്ള സാധ്യതകളും കൂടും. അടുത്ത പരമ്പരയിലേക്കെത്തുമ്പോള്‍ സഞ്ജുവിന്റെ സീറ്റ് നഷ്ടപ്പെടാനാണ് സാധ്യത കൂടുതല്‍.

റിഷഭ് പന്ത് ആണ് ടി-20 ഫോർമാറ്റിൽ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പർ ചോയ്സ്. അത് കൊണ്ട് തന്നെ സഞ്ജു സാംസണിന് ഇനി അവസരം പ്രതീക്ഷിക്കാനാവില്ല. ചാമ്പ്യന്‍സ് ട്രോഫിക്ക് സഞ്ജു കളിക്കാൻ സാധ്യത ഇല്ല. അത് കൊണ്ടാണ് ആ ഫോർമാറ്റിൽ നിന്നും താരത്തിനെ ഒഴിവാക്കിയത്. ഇനി ഗംഭീര തിരിച്ച് വരവ് നടത്താൻ ഏകദിനത്തിൽ സഞ്ജുവിന് അവസരം ഇല്ല. അടുത്ത ഐപിഎല്‍ ആണ് ഇനി സഞ്ജുവിന് മുൻപിൽ ഉള്ള അവസരം. അത്രെയും നാൾ ഇന്ത്യൻ കുപ്പായത്തിൽ അവസരം ലഭിക്കാൻ സാധ്യത കുറവാണ്. ഇനി അദ്ദേഹത്തിന് അവസാന ടി-20 മത്സരത്തിൽ അവസരം ലഭിക്കുമോ ഇല്ലയോ എന്ന് ഗംഭീറും സൂര്യയും ആണ് തീരുമാനിക്കേണ്ടത്.

Latest Stories

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്