'കെ എൽ രാഹുൽ വേറെ ലെവൽ'; താരത്തെ വാനോളം പുകഴ്ത്തി ഫീൽഡിംഗ് പരിശീലകൻ ജോണ്ടി റോഡ്സ്

അടുത്ത വർഷം നടക്കാൻ പോകുന്ന മെഗാ താരലേലത്തിൽ ലക്‌നൗ ക്യാപ്റ്റൻ കെ എൽ രാഹുലും ഉണ്ടാകും എന്നാണ് സൂചന. ഈ വർഷത്തെ ഐപിഎല്ലിൽ രാഹുൽ മികച്ച പ്രകടനം നടത്തിയെങ്കിലും ടീം ഏഴാം സ്ഥാനത്താണ് ടൂർണമെന്റ് അവസാനിപ്പിച്ചത്. കളിക്കളത്തിൽ വെച്ച് ടീം ഉടമ കയർത്ത് സംസാരിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അതിന് ശേഷമാണ് താരം ഇത്തവണ ലക്‌നൗ സൂപ്പർ ജയന്റ്സിന്റെ ഭാഗമാകില്ല എന്ന റിപോർട്ടുകൾ വന്നത്.

അടുത്ത വർഷത്തെ ഐപിഎല്ലിൽ ടീമിന്റെ ഭാഗമാകുമോ ഇല്ലയോ എന്ന കാര്യത്തിൽ രാഹുൽ തന്റെ തീരുമാനം ഇത് വരെ ലക്‌നൗ മാനേജ്മെന്റിനോട് സംസാരിച്ചിട്ടില്ല. ഉടൻ തീരുമാനം ഉണ്ടാകും എന്നാണ് ആരാധകർ വിലയിരുത്തുന്നത്. കളിക്കളത്തിൽ താരത്തിന്റെ പ്രകടനത്തെയും ക്യാപ്റ്റൻസിയെയും പറ്റി ലക്‌നൗവിന്റെ ഫീൽഡിങ് കോച്ച് ജോണ്ടി റോഡ്സ് പുകഴ്ത്തി സംസാരിച്ചു.

ജോണ്ടി റോഡ്സ് പറയുന്നത് ഇങ്ങനെ:

“ഐപിഎലിൽ ഒരു ടീമിൽ നായകനാകുക എന്ന് പറയുന്നത് തന്നെ ഏറ്റവും ബുദ്ധിമുട്ട് ആകുന്ന കാര്യമാണ്. രാഹുൽ മികച്ച രീതിയിലാണ് ടീമിനെ നയിച്ചിരുന്നത്. കൂടാതെ ടീമിനെ പ്ലേ ഓഫുകളിലേക്കും അദ്ദേഹം എത്തിച്ചിട്ടുണ്ട്. അതൊരു ചെറിയ കാര്യമല്ല. നല്ല കഴിവുണ്ടെങ്കിൽ മാത്രമേ ഇത്രയും മികച്ച നായകത്വം കൊണ്ട് ടീമിനെ ഉന്നതങ്ങളിൽ എത്തിക്കാൻ സാധിക്കൂ. സഹ താരങ്ങളോടുള്ള രാഹുലിന്റെ സമീപനവും മികച്ചതാണ്” ജോണ്ടി റോഡ്സ് പറഞ്ഞു.

ഐപിഎല്ലിൽ ലക്‌നൗ സൂപ്പർ ജയന്റ്സ് മൂന്ന് സീസണുകൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ രണ്ട് തവണയും പ്ലേ ഓഫിൽ കയറാൻ ടീമിന് സാധിച്ചിരുന്നു. അടുത്ത സീസണിൽ രാഹുൽ ലക്‌നൗവിൽ നിന്ന് ഇറങ്ങിയാൽ മുംബൈ താരമായ രോഹിത്ത് ശർമ്മയെ സ്വന്തമാക്കാനാകും ലക്‌നൗ ശ്രമിക്കുക. അടുത്ത വർഷം ഫെബ്രുവരിയിലാണ് മെഗാതാര ലേലം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

Latest Stories

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്