തോറ്റെങ്കിലും ഇന്ത്യയ്ക്ക് സന്തോഷത്തിന് വക, മൂന്ന് നല്ല കാര്യങ്ങള്‍ സംഭവിച്ചു!

പ്രഥമ ഐ.സി.സി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ന്യൂസിലന്‍ഡിനോട് ഇന്ത്യ ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. തോല്‍വിയ്ക്ക് പിന്നാലെ ഇന്ത്യയുടെ വീഴ്ചകള്‍ നിരത്തുന്ന തിരക്കിലായിരുന്നു മാധ്യമങ്ങളും ക്രിക്കറ്റ് ലോകവും. വീഴ്ചകള്‍ മാത്രമല്ല ഇന്ത്യന്‍ ടീമില്‍ ഒരുപിടി നല്ലകാര്യങ്ങള്‍ക്കും ഫൈനല്‍ മത്സരത്തില്‍ സംഭവിച്ചു.

ഫീല്‍ഡിംഗ് അതിന്റെ ഏറ്റവും മികവില്‍ എത്തിയത് ഫൈനലില്‍ കാണാനായി, രണ്ടാം ഇന്നിംഗ്‌സില്‍ പൂജാര സ്ലിപ്പില്‍ ഒരു ക്യാച്ച് കൈവിട്ടതൊഴിച്ചാല്‍ ഇന്ത്യന്‍ ഫീള്‍ഡിംഗ് മികച്ചതായിരുന്നു. മുമ്പ് സ്ലിപ്പ് ക്യാച്ചിംഗ് ഇന്ത്യന്‍ നിരയെ സംബന്ധിച്ച് അത്ര നിലവാരമുള്ളതായിരുന്നില്ല. അതിന് ഏറെ വില നല്‍കേണ്ടി വന്നിട്ടുള്ള ചരിത്രവും ഇന്ത്യയ്ക്കുണ്ട്. ഫൈനലില്‍ ഏതായാലും ആ മേഖല സുരക്ഷിതവും മികച്ചതുമായിരുന്നു. മൊത്തത്തില്‍ ന്യൂസിലന്‍ഡ് ബാറ്റിംഗ് നിരയുടെ സ്‌കോറിംഗ് നിയന്ത്രിക്കുന്നതില്‍ ഇന്ത്യന്‍ ഫീല്‍ഡിംഗ് മികച്ചു നിന്നു.

ഇന്ത്യന്‍ ഓപ്പണിംഗ് സഖ്യം നിലവാരത്തിലേക്ക് ഉയര്‍ന്നത് ഫൈനലില്‍ കാണാതായി. രണ്ടാം ഇന്നിംഗ്‌സില്‍ ഗില്‍ നേരത്തെ പുറത്തായെങ്കിലും ആദ്യ ഇന്നിംഗ്‌സില്‍ പ്രതികൂല സാഹചര്യത്തിലും അര്‍ദ്ധ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കാന്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കായി. മുമ്പത്തെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോഡല്ല ഉള്ളത്. 2014 ല്‍ 21.9- ഉം 2018ല്‍ 23.7- ഉം ആയിരുന്നു ബാറ്റിംഗ് അവറേജ്. എന്നാല്‍ ഇത്തവണ അക്കാര്യത്തില്‍ പ്രകടമായ പുരോഗതി കാണാനായി.

മുഹമ്മദ് ഷമിയുടെ ഫോമിലേക്കുള്ള തിരിച്ചു വരവ് ഫൈനലില്‍ ഇന്ത്യയ്ക്ക് ആശ്വാസത്തിന് വക തരുന്നതാണ്. ബുംറയെ പോലുള്ള ലോകോത്തര ബോളര്‍മാര്‍ മുട്ടുമടക്കിയെടുത്താണ് ഷമി നാലു വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയെ താങ്ങിയത്. ഇംഗ്ലണ്ടില്‍ അത്ര മികച്ച റെക്കോഡ് അവകാശപ്പെടാന്‍ ഇല്ലായിരുന്ന താരമായിരുന്നു ഷമി. ആ താരത്തില്‍ നിന്നാണ് നിര്‍ണായക നിമിഷത്തില്‍ മികച്ച പ്രകടനം ഉണ്ടായത്.

Latest Stories

ബഹിരാകാശ പേടകം ബോയിങ് സ്റ്റാര്‍ലൈന്‍ ഉടൻ വിക്ഷേപിക്കും; സുനിതാ വില്യംസ് ക്യാപ്റ്റനായുള്ള പേടക യാത്രയുടെ പുതുക്കിയ തീയതി അറിയിച്ചു

IPL 2024: മിച്ചലിന്റെ ഷോട്ട് കൊണ്ട് ഐഫോൺ പൊട്ടി, പകരം ഡാരിൽ മിച്ചൽ കൊടുത്ത ഗിഫ്റ്റ് കണ്ട് ഞെട്ടി ആരാധകർ; വീഡിയോ കാണാം

നാല് സീറ്റില്‍ വിജയിക്കുമെന്ന് ബിജെപി; സംസ്ഥാന ഭാരവാഹി യോഗത്തില്‍ പങ്കെടുക്കാതെ കൃഷ്ണദാസ് പക്ഷം

മാരി സെൽവരാജ് ചിത്രങ്ങളും മൃഗങ്ങളും ; 'ബൈസൺ' ഒരുങ്ങുന്നത് പ്രശസ്ത കബഡി താരത്തിന്റെ ജീവിതത്തിൽ നിന്ന്

കാമറകള്‍ പൊളിച്ചു; ഓഫീസുകള്‍ തകര്‍ത്തു; ഉപകരണങ്ങള്‍ കണ്ടുകെട്ടി; അല്‍ ജസീറ ഹമാസ് ഭീകരരുടെ ദൂതരെന്ന് നെതന്യാഹു; ചാനലിനെ അടിച്ചിറക്കി ഇസ്രയേല്‍

ചാമ്പ്യന്‍സ് ട്രോഫിക്കായി പാകിസ്ഥാനിലേക്കു പോകുമോ?, നിലപാട് വ്യക്തമാക്കി ബിസിസിഐ

ബിഗ്‌ബിക്ക് ശേഷം ഞാനല്ലെങ്കിൽ പിന്നെ ആരാണ്? ഖാൻമാർ, കപൂർ? പ്രസ്താവന കടുപ്പിച്ച് കങ്കണ റണാവത്ത്

ഐസിയു പീഡനക്കേസ്; ഗൈനക്കോളജിസ്റ്റ് ഡോ. കെവി പ്രീതിക്കെതിരെ പുനരന്വേഷണത്തിന് ഉത്തരവ്

ജയിച്ചു എന്നുള്ളത് ശരി തന്നെ, പക്ഷെ രോഹിത്തിന്റെ ഈ ചിത്രങ്ങൾ വേദനിപ്പിക്കുന്നത്; മോശം ഇന്നിംഗ്സിന് പിന്നാലെ കണ്ണീരണിഞ്ഞ് ഹിറ്റ്മാൻ

ലുക്ക് ഔട്ട് നോട്ടീസും ഫലം കണ്ടില്ല; പ്രജ്വല്‍ രേവണ്ണയെ തേടി കര്‍ണാടക പൊലീസ് ജര്‍മ്മനിയിലേക്ക്