ബാംഗ്ലൂര്‍ നിരയില്‍ നിന്ന് സൂപ്പര്‍ താരങ്ങള്‍ പുറത്തേയ്ക്ക്, നിലനിര്‍ത്തുന്ന മൂന്ന് താരങ്ങള്‍ ഇവര്‍!

ഐ.പി.എല്‍ 15ാം സീസണിന് മുമ്പായി മെഗാ താരലേലം നടക്കാനിരിക്കുകയാണ്. നിലവില്‍ ടീമിലുള്ള വെറും മൂന്നു പേരെ മാത്രമേ ആര്‍ടിഎം വഴി ഒരോ ഫ്രാഞ്ചൈസിക്കും നിലനിര്‍ത്താനാവുകയുള്ളൂ. ഇത് ഇത്തവണത്തെ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് തിരിച്ചടിയാകും. ഒരുപിടി നല്ല താരങ്ങളെ അവര്‍ക്ക് കൈവിടേണ്ടി വരും.

എന്നിരുന്നാലും നിലനിര്‍ത്തേണ്ട മൂന്ന് താരങ്ങളില്‍ രണ്ടു പേരുടെ കാര്യത്തില്‍ ബാംഗ്ലൂരിന് വ്യക്തമായ ധാരണയുണ്ടെന്നാണ് കരുതേണ്ടത്. ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെയും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെയും ബാംഗ്ലൂര്‍ നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.

2011 മുതല്‍ ടീമിന്റെ ഭാഗമായ ഡിവില്ലിയേഴ്‌സിനെ വിട്ടുകളിക്കാന്‍ ബാംഗ്ലൂര്‍ മുതിരില്ലെന്നു തന്നെ വേണം കരുതാന്‍. കാരണം ടി20 ഫോര്‍മാറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളാണ് അദ്ദേഹം. തനിച്ച് ടീമിനെ വിജയിപ്പിക്കാനുള്ള അസാധാരണ മികവ് ഡിവില്ലിയേഴ്‌സിനുണ്ട്.

ഐ.പി.എല്‍ കരിയറിലുടനീളം ഒരേയൊരു ടീമിനു വേണ്ടി കളിച്ചിട്ടുള്ള ഏക താരമാണ് കോഹ്‌ലി. ഐ.പി.എല്‍ ചരിത്രത്തിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനും കൂടിയായ താരത്തെ ഏതായാലും ബാംഗ്ലൂര്‍ കൈവിടില്ല. ടീം നിലനിര്‍ത്തിയേക്കാവുന്ന മൂന്നാമത്തെ താരം ആരെന്ന കാര്യത്തില്‍ വ്യക്തതയില്ല. കോഹ്‌ലിക്ക് പ്രിയങ്കരനായ മുഹമ്മദ് സിറാജിനാണ് സാധ്യത കൂടുതല്‍.

Latest Stories

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി