ടി20 ലോക കപ്പ് ഇത്തവണ കുഞ്ഞന്മാര്‍ക്ക്; മാരക പ്രവചനവുമായി കമ്രാന്‍ അക്മല്‍

ടി20 ലോക കപ്പ് അടുത്തിരിക്കെ കിരീട ഫേവറിറ്റുകളെ പ്രവചിച്ച് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്മല്‍. ഇന്ത്യ, പാകിസ്താന്‍ എന്നീ ടീമുകള്‍ക്കൊപ്പം ക്രിക്കറ്റിലെ കുഞ്ഞന്മാരായ അഫ്ഗാനിസ്ഥാനും ഇടംപിടിച്ചു എന്നതാണ് കമ്രാന്‍ അക്മലിന്റെ പ്രവചനത്തെ ശ്രദ്ധേയമാക്കുന്നത്. യു.എ.ഇ പിച്ചില്‍ കളിച്ചുള്ള അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിലാണ് താരം ഈ മൂന്ന് ടീമുകളുടെ സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്നത്.

“ടി20 ലോക കപ്പില്‍ പാകിസ്ഥാന് മുന്‍തൂക്കമുണ്ട്. യു.എ.ഇയില്‍ കഴിഞ്ഞ 10 വര്‍ഷത്തോളമായി പാകിസ്ഥാന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ ഈ സാഹചര്യത്തിലെ ഏറ്റവും പരിചയസമ്പത്തുള്ള നിര പാകിസ്ഥാന്റെയാണ്. ഇന്ത്യന്‍ താരങ്ങളും യു.എ.ഇയില്‍ ഐ.പി.എല്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്.”

“ഇന്ത്യയും പാകിസ്ഥാനും മാത്രമല്ല മറ്റ് രാജ്യങ്ങളിലെ താരങ്ങള്‍ക്കും ഐ.പി.എല്ലും പി.എസ്.എല്ലും യു.എ.ഇയില്‍ കളിച്ച് പരിചയസമ്പത്തുണ്ട്. യു.എ.ഇയിലെ സാഹചര്യത്തില്‍ അഫ്ഗാനിസ്ഥാനും അപകടകാരിയായ നിരയാണ്. അവരുടെ ടീം കരുത്തും മികച്ചതാണ്. അതിനാല്‍ത്തന്നെ ഫേവറേറ്റായി ഒരു ടീമിനെ മാത്രം തിരഞ്ഞെടുക്കുക പ്രയാസമാണ്” കമ്രാന്‍ അക്മല്‍ പറഞ്ഞു.

ഒക്ടോബര്‍ 17 ന് ലോക കപ്പിന് തുടക്കമാകും. നവംബര്‍ 14നാണ് ഫൈനല്‍. 2020ല്‍ ഓസ്ട്രേലിയയില്‍ ടി20 ലോക കപ്പ് നടക്കേണ്ടതായിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിലേക്ക് മാറ്റുകയായിരുന്നു. ഇന്ത്യയിലും കാര്യങ്ങള്‍ വഷളായതോടെ യു.എ.ഇയിയെ വേദിയായി പ്രഖ്യാപിക്കുകയായിരുന്നു.

Latest Stories

അത് അവർ തന്നെ കൈകാര്യം ചെയ്യും; ഇളയരാജയുടെ പരാതിയിൽ പ്രതികരണമറിയിച്ച് രജനികാന്ത്

ദാസേട്ടന്റെ മകനായിട്ട് ഇത്ര കഴിവുകളേയൊളളൂ എന്ന തരത്തില്‍ താരതമ്യം കേട്ടിട്ടുണ്ട്: വിജയ് യേശുദാസ്

റയലിനേക്കാളും ജിറോയാനോയെക്കാളും നന്നായി കളിച്ചിട്ടും ഞങ്ങളെ അത് ബാധിച്ചു, അല്ലെങ്കിൽ കിരീടം ഞങ്ങൾ അടിക്കുമായിരുന്നു; സാവി പറയുന്നത് ഇങ്ങനെ

IPL 2024: മത്സരത്തിനിടെ ചെന്നൈ ആരാധകർക്ക് കിട്ടിയത് നിരാശ വാർത്ത, ടീമിന് വമ്പൻ പണി

പുലിമുട്ട് നിര്‍മ്മാണം പൂര്‍ത്തികരിച്ചു; വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍റണ്‍ അടുത്ത മാസം; കപ്പലുകള്‍ ഈ വര്‍ഷം തന്നെ അടുപ്പിക്കാന്‍ തിരക്കിട്ട നീക്കം

IPL 2024: അവന്‍ കാര്യങ്ങള്‍ ഇനിയും പഠിക്കാനിരിക്കുന്നതേയുള്ളു; ഗുജറാത്തിന്‍റെ പ്രശ്നം തുറന്നുകാട്ടി മില്ലര്‍

എസ് ജെ സൂര്യ- ഫഹദ് ചിത്രമൊരുങ്ങുന്നത് ആക്ഷൻ- കോമഡി ഴോണറിൽ; പുത്തൻ അപ്ഡേറ്റുമായി വിപിൻ ദാസ്

'അധികാരവും പദവിയും കുടുംബ ബന്ധത്തെ ബാധിക്കില്ല'; കുടുംബത്തിൽ ഭിന്നതയുണ്ടെന്ന പ്രചാരണങ്ങൾക്കുള്ള മറുപടിയുമായി റോബർട്ട് വദ്ര

പാകിസ്ഥാനിൽ ചാമ്പ്യൻസ് ലീഗ് കളിക്കാൻ എത്തിയില്ലെങ്കിൽ പണി ഉറപ്പാണ് ഇന്ത്യ, അപായ സൂചന നൽകി മുൻ താരം; പറയുന്നത് ഇങ്ങനെ

കലൂരിലെ ഹോസ്റ്റല്‍ ശുചിമുറിയില്‍ സുഖപ്രസവം; വാതില്‍ ചവിട്ടിപൊളിച്ചപ്പോള്‍ നവജാതശിശുവിനെയും പിടിച്ച് യുവതി; കൂടെ താമസിച്ചവര്‍ പോലും അറിഞ്ഞില്ല