2019ലേതിന് ഇത്തവണ പകരം വീട്ടും, ആ ടീമിനെ കാത്തിരിക്കുന്നത് വന്‍ നാണക്കേട്; തുറന്നടിച്ച് ശ്രീശാന്ത്

ഇന്ത്യന്‍ ടീം ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുന്നില്ലെന്ന ന്യൂസിലാന്‍ഡ് മുന്‍ പേസര്‍ സൈമണ്‍ ഡൂളിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എസ് ശ്രീശാന്ത്. 2019ലെ ലോകകപ്പില്‍ ഭാഗ്യം കൊണ്ടാണ് ന്യൂസിലാന്‍ഡ് സെമിയില്‍ ഇന്ത്യക്കെതിരേ ജയിച്ചതെന്നും പക്ഷേ ഇത്തവണ വന്‍ നാണക്കേടാവും കിവീസിനെ കാത്തിരിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു.

ഭാവിയില്‍ ന്യൂസിലാന്‍ഡ് ചിലപ്പോള്‍ ലോകകപ്പ് നേടിയേക്കാം. പക്ഷെ ഇത്തവണ വലിയ നാണക്കേടായിരിക്കും അവരെ കാത്തിരിക്കുന്നത്. നിങ്ങള്‍ക്കു (സൈമണ്‍ ഡൂള്‍) മാധ്യമങ്ങളോടു സംസാരിക്കാന്‍ ഒരു അവസരം ലഭിക്കുമ്പോള്‍ സംസാരിക്കും മുമ്പ് ദയവു ചെയ്ത് ചിന്തിക്കണം.

ന്യൂസിലന്‍ഡിനെ ഇന്ത്യക്കാര്‍ ഇത്തവണ തരിപ്പണമാക്കുമെന്നാണ് സൈമണ്‍ ഡൂളിനോടു ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നത്. ഇന്ത്യക്കെതിരേ ചില മല്‍സരങ്ങളില്‍ ന്യൂസിലന്‍ഡ് നന്നായി പെര്‍ഫോം ചെയ്തിട്ടുണ്ടെന്നതു ശരിതന്നെ, പ്രത്യേകിച്ചും ഐസിസി ടൂര്‍ണമെന്റുകളില്‍. പക്ഷെ ആ സമയമൊക്കെ കഴിഞ്ഞു.

നിങ്ങള്‍ പറഞ്ഞ കാര്യം ഇന്ത്യയുടെ ഏതെങ്കിലുമൊരു താരം അറിയുകയാണെങ്കില്‍, വിരാട് കോഹ്‌ലിയോ മറ്റോ അറിയുകയാണെങ്കില്‍ ഇത്തവണത്തെ മല്‍സരം നല്ല രസമായിരിക്കും- ശ്രീശാന്ത് പറഞ്ഞു.

അടുത്തിടെ ഇന്ത്യന്‍ ടീം ഫിയര്‍ലെസ് ക്രിക്കറ്റ് കളിക്കുന്നില്ലെന്നും ഈ കാരണത്താലാണ് ഐസിസി ടൂര്‍ണമെന്റുകളില്‍ ജയിക്കാന്‍ സാധിക്കാതെ പോവുന്നതെന്നും ചൂണ്ടിക്കാട്ടി ഡൂള്‍ രംഗത്തുവന്നിരുന്നു.

Latest Stories

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല; കൊല്ലം ജില്ലയിലും രോഗം സ്ഥിരീകരിച്ചു, രണ്ട് വിദ്യാർത്ഥികൾ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്